category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആരാധനക്രമത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിചെന്നുക്കൊണ്ട് "ബെത് ഗാസോ"
Contentതിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ ആരാധനക്രമത്തിലെ തിരുക്കര്‍മങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഇരുപതോളം ഗാനങ്ങള്‍ 50 അംഗ ഗായകസംഘം അവതരിപ്പിച്ചപ്പോള്‍ ശ്രോതാക്കള്‍ക്ക് അത് വേറിട്ട അനുഭവമായി. സഭയുടെ ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ ഇന്നലെ വൈകുന്നേരമാണ് "ബെത് ഗാസോ 2018" എന്ന പേരില്‍ സംഗീത ദൃശ്യാവിഷ്‌കരണ പരിപാടി അരങ്ങേറിയത്. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 10 വൈദികര്‍, രണ്ട് ശെമ്മാശന്മാര്‍, 38 അല്മായര്‍ എന്നിരുടെ സംഘമാണു ഗാനങ്ങള്‍ ആലപിച്ചത്. സഭയുടെ ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ഐസക് പറപ്പള്ളില്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കി. പ്രശസ്ത സംഗീതജ്ഞരുടെ സന്ദേശങ്ങളും ഗാനങ്ങളും ഇതോടൊപ്പം അവതരിപ്പിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത 'ബെത്ഗാസോ' ഉദ്ഘാടനം ചെയ്തു. ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്‍കി. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തുടങ്ങിയവരും പങ്കെടുത്തു. രണ്ട് സിഡികളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-06 10:43:00
Keywordsആരാധനാക്രമ
Created Date2018-01-06 10:42:00