category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബോണക്കാട്: പ്രശ്നം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Contentതിരുവനന്തപുരം: ബോണക്കാട് കുരിശുമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ സഹകരണം ഉണ്ടാകുമെന്നും ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. കുരിശിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അസ്വസ്ഥത ജനിപ്പിക്കുന്നതിലും തുടര്‍ന്നു പോകുന്നതിലും ഖേദമുണ്ടെന്നും സമാധാനവും ശാന്തിയും പ്രസംഗിക്കുന്ന തങ്ങളുടെ ഭാഗത്തുനിന്നു സംഘര്‍ഷപൂരിത അവസ്ഥയിലേക്കു കടന്നുപോകുന്നതു ദുരിതമായി തോന്നുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മാസാദ്യവെള്ളിയാഴ്ചയും വിശുദ്ധ വാരത്തിലും വിശ്വാസികള്‍ ബോണക്കാട്ടേക്കു പോകുന്നതു പതിവാണ്. കഴിഞ്ഞ ദിവസവും ആരാധനയ്ക്കാണ് ഇറങ്ങിയത്. എന്നാല്‍, അവിടെ സംഘര്‍ഷാവസ്ഥയുണ്ടായി. അക്രമവും ലാത്തിച്ചാര്‍ജുമുണ്ടായി. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. കുരിശിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അസ്വസ്ഥത ജനിപ്പിക്കുന്നതിലും തുടര്‍ന്നു പോകുന്നതിലും ഖേദമുണ്ട്. സമാധാനവും ശാന്തിയും പ്രസംഗിക്കുന്ന തങ്ങളുടെ ഭാഗത്തുനിന്നു സംഘര്‍ഷപൂരിത അവസ്ഥയിലേക്കു കടന്നുപോകുന്നതു ദുരിതമായി തോന്നുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. മതസൗഹാര്‍ദം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം രീതിയിലേക്കു പോകേണ്ടതില്ലായിരുന്നു. ബോണക്കാട് കുരിശു സ്ഥാപിച്ചതിന്റെ വജ്രജൂബിലി 2017ല്‍ ആഘോഷിച്ചതാണ്. പ്രധാന കുരിശിനൊപ്പം ഈ സമയം വേറെയും കുരിശു വച്ചു. ഇതു പലരെയും പ്രകോപിച്ചതാണ് ഇന്നത്തെ സാഹചര്യത്തിലേക്കു നയിച്ചത്. മുഴുവന്‍ സ്ഥലത്തും കുരിശു വച്ചു പ്രകോപിപ്പിക്കേണ്ട കാര്യമില്ല. ഉള്ള കുരിശുവച്ചു പോയാല്‍ മതി. പുതുതായി വച്ച കുരിശുകള്‍ നീക്കിയതോടെ അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലെ അഭിപ്രായസമന്വയത്തെത്തുടര്‍ന്ന് പരന്പരാഗതമായുള്ള സമ്പ്രദായം തുടരാന്‍ തീരുമാനിച്ചു. മാസാദ്യവെള്ളിയിലും വിശുദ്ധ വാരത്തിലും ഉദ്യോഗസ്ഥരുടെ അറിവോടെ പോകാന്‍ ധാരണയായി. ഇതിനിടെ, അവിടെ സ്ഥാപിച്ചിരുന്ന മരക്കുരിശ് നശിച്ചു. ഇടി വീണതിനാലാണ് മരക്കുരിശ് നശിച്ചതെന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമാണ്. ഈ സംഭവത്തില്‍ സാമൂഹ്യവിരുദ്ധരുടെ പങ്കുണ്ടായിരുന്നു. കുരിശ് നശിപ്പിക്കപ്പെട്ടപ്പോള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ സഹകരണം ഉണ്ടാകുമെന്നുമെന്ന്‍ പ്രതീക്ഷിക്കുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-07 11:29:00
Keywordsസൂസ
Created Date2018-01-07 11:27:47