category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓഖി: ഏവരുടെയും സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Contentതിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ രാഷ്ട്രീയ കക്ഷികളും ചെയ്ത സേവനങ്ങള്‍ക്ക് ഭാരതീയ കത്തോലിക്കാ സഭയുടെ പേരിലുള്ള നന്ദി അറിയിക്കുന്നതായി സിബിസിഐ പ്രസിഡന്‍റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വെള്ളയമ്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ് ഹാളില്‍ നടത്തിയ ഓഖി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം ഭൂരിപക്ഷം പേരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തില്‍പ്പെട്ട പലരും തങ്ങളുടെ ജീവന്‍ പോലും പരിഗണിക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി ആത്മത്യാഗം ചെയ്തവരാണ്. കടലോരങ്ങളില്‍ ചെന്നപ്പോള്‍ അവരുടെ അവസ്ഥകള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണ്. കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ കേന്ദ്രം ഭരിച്ചപ്പോള്‍ തുടര്‍ച്ചയായി സിബിസിഐ ആവശ്യപ്പെട്ടതാണ് കേന്ദ്രത്തില്‍ ഒരു ഫിഷറീസ് മന്ത്രാലയം വേണമെന്നുള്ളത്. ഇപ്പോള്‍ അക്കാര്യം വീണ്ടും ആവശ്യപ്പെടുന്നു. ഓഖി ദുരന്തത്തിന്റെ വേദന ഒരു സമുദായത്തിന്റെയോ, ജാതിയുടേയോ, മതത്തിന്റെയോ മാത്രമായി ചിത്രീകരിക്കരുതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ഉള്ളിന്റെ ഉള്ളില്‍ പ്രതീക്ഷിക്കുന്നത് ഒരു സാന്ത്വന സ്പര്‍ശമാണെന്നും സ്‌നേഹവും കരുതലും നല്കാന്‍ നമ്മള്‍ കൂടെ ഉണ്ടെന്നുള്ള തോന്നല്‍ ഓഖി ഇരകള്‍ക്ക് ലഭ്യമാക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ ഒരു കോടി രൂപ നല്കിയത് ഏറെ പരാമര്‍ശിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഖി ദുരന്തം ഇപ്പോഴും തീരദേശത്തെ കണ്ണീരില്‍ ആഴ്ത്തിയിരിക്കയാണെന്നും കത്തോലിക്കാ സഭ വേദനിക്കുന്നവന്റെ കണ്ണീര്‍ ഒപ്പുന്ന സഭയാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍, തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-15 10:36:00
Keywordsക്ലീമിസ്
Created Date2018-01-15 10:33:54