category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമധ്യപ്രദേശിലെ ക്രിസ്ത്യന്‍ കോളേജിന് എ‌ബി‌വി‌പിയുടെ ഭീഷണി; പോലീസ് സുരക്ഷ ശക്തമാക്കി
Contentന്യൂഡൽഹി: ഭാരതീയ ജനത പാർട്ടി (ബി‌ജെ‌പി)യുടെ വിദ്യാർത്ഥി സംഘടനയായ എ‌ബി‌വി‌പിയുടെ ഭീഷണി നേരിടുന്ന മധ്യപ്രദേശിലെ സെന്‍റ് മേരീസ് കോളേജിന് പോലീസ് സംരക്ഷണം. വിദിഷ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കോളേജിന് അഞ്ഞൂറോളം പോലീസുകാരാണ് സംരക്ഷണം ഒരുക്കുന്നത്. നേരത്തെ മധ്യപ്രദേശ് രൂപതയുടെ നേതൃത്വത്തിലാണ് അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അധികാരികളുടെ സഹായം തേടിയത്. ജനുവരി നാലിന് ബി‌ജെ‌പി യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ കോളേജിലേക്ക് കടന്നു കയറാനും ഹൈന്ദവ ആചാരപ്രകാരം ഭാരത മാത ആരതി നടത്തുവാനും ശ്രമം നടന്നിരിന്നു. ഇത് പോലീസ് തടഞ്ഞു. വരും ദിവസങ്ങളില്‍ വീണ്ടും ചടങ്ങ് നടത്തുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് സംരക്ഷണവലയം ഒരുക്കിയിരിക്കുന്നത്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജബൽപുർ ഹൈകോടതിയിൽ മധ്യപ്രദേശിലെ കത്തോലിക്ക സഭാനേതൃത്വം അപേക്ഷ നല്കിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് പോലീസ് സേനയുടെ ഇടപെടൽ. സംസ്ഥാന ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ ജബൽപൂർ ഹൈകോടതിയിൽ കോളേജിന് ആവശ്യമായ സുരക്ഷ സജ്ജമാക്കുമെന്ന് അറിയിച്ചു. തീവ്രഹൈന്ദവ ആശയങ്ങളുമായി നിലകൊള്ളുന്ന മുപ്പതോളം വരുന്ന പ്രവർത്തകരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരിന്നു. കോടതിയുടെ ഇടപെടലില്‍ നന്ദി അര്‍പ്പിക്കുന്നതായി ദേശീയ മെത്രാൻ സമിതി ജനറൽ സെക്രട്ടറി മോൺ. തിയോഡർ മസകാരൻഹാസ് പറഞ്ഞു. തീവ്ര ഹൈന്ദവ സംഘടനകളുടെ മേധാവിത്വം ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-18 08:38:00
Keywordsആര്‍‌എസ്‌എസ്, ഹിന്ദുത്വ
Created Date2018-01-18 08:37:09