category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവര്‍ഗ്ഗ ലൈംഗീകതയ്ക്കു ഭാരതത്തിലും അനുമതി?: പുനഃപരിശോധിക്കുവാന്‍ സുപ്രീംകോടതി
Contentന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗീകത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് നിലനില്‍ക്കുമെന്ന 2013 ലെ വിധി പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ, ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ഐപിസി 377 പ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗീകതയും കുറ്റകരമായി കണക്കാക്കുന്നതിനാല്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവിതേജ് സിങ് ജോഹര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം വന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബന്ധങ്ങള്‍, ജീവിത ശൈലികള്‍ എന്നിവ അവരരവര്‍ തിരഞ്ഞെടുക്കേണ്ടതാണൈന്നും സ്വകാര്യത മൗലികമായ അവകാശമാണെന്നുമുള്ള ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്നത്. 2013 ല്‍ സ്വവര്‍ഗ ലൈംഗീകത കുറ്റകരമാക്കിയ വിധിയില്‍ 377 -ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും ഈ വകുപ്പ് നീക്കം ചെയ്യേണ്ടത് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമാണെന്നും വിധിച്ചത്. ഇതിനെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി 2014 കോടതി തള്ളിയിരുന്നു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സി‌സി‌സി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു". "അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും 'സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്' എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല".
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-08 16:41:00
Keywordsസ്വവര്‍
Created Date2018-01-08 16:40:40