Content | ബർമിങ്ഹാം: കാലഘട്ടത്തിന്റെ സുവിശേഷവത്ക്കരണത്തിന് പുതിയ രൂപവും ഭാവവും പകർന്നുള്ള ചുവടുവയ്പ്പിന് ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെ തുടക്കം കുറിക്കും. യൂറോപ്പിലെ പുതു തലമുറയുടെ സുവിശേഷവത്ക്കരണത്തിൽ അനിവാര്യമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് ബഥേൽ സെന്റർ നാളെ പുത്തൻ അഭിഷേകത്തിൽ നിറയും.
ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് , ഇളംമനസ്സുകളിൽ ദൈവിക സ്നേഹം പകരാൻ ഒരുക്കുന്ന, ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാർന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോയ്ക്കായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി.
തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നിൽ അണിചേരാൻ വർത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക,അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക , എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ മ്യൂസിക്കൽ സ്റ്റേജ് ഷോ സെഹിയോൻ യൂറോപ്പ് വിറ്റ്നെസ്സെസ് മ്യൂസിക് ബാൻഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യൻ മ്യൂസിക്കൽ ഡാൻസും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും.
#{green->n->n-> സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കാത്തലിക് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ }#
ഒരാൾക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകൾ ablazemusicconcert@gmail.com എന്ന ഇ മെയിൽ വഴിയോ അല്ലെങ്കിൽ sehionuk.org/retreatregistration എന്ന വെബ്സൈറ്റ് വഴി നേരിട്ട് റെജിസ്റ്റർ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേൽ സെന്ററിൽ നേരിട്ടും സെഹിയോൻ മിനിസ്‌ട്രി അംഗങ്ങൾ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളിൽനിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവിൽ അതിജീവിക്കാൻ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിലേക്ക് റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും മുഴുവനാളുകളെയും നാളെ ജനുവരി 6 ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
#{red->n->n-> അഡ്രസ്സ്: }#
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW.
#{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }#
ജിത്തു ദേവസ്യ 07735 443778
ക്ലെമൻസ് നീലങ്കാവിൽ 07949499454. |