category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനവസുവിശേഷവത്‌ക്കരണത്തിന്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ യുകെ ഒരുങ്ങുന്നു: "എബ്ലൈസ് 2018 "ജനുവരി 6 ന് ബർമിങ്ഹാമിൽ
Contentബർമിങ്ഹാം: നവ സുവിശേഷവത്ക്കരണത്തിലെ ചരിത്ര നിമിഷങ്ങൾക്ക് ജനുവരി 6 ന് ബർമിങ്ഹാമിൽ തുടക്കമാകും. റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് , ഇളംമനസ്സുകളിൽ ദൈവിക സ്നേഹം പകരാൻ ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാർന്ന ആദ്യത്തെ ക്രിസ്ത്യൻ മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ "എബ്ലേസ്‌ 2018 " ശനിയാഴ്ച്ച ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നിൽ അണിചേരാൻ വർത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക,അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക , എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ മ്യൂസിക്കൽ സ്റ്റേജ് ഷോ സെഹിയോൻ യൂറോപ്പ് വിറ്റ്നെസ്സെസ്‌ മ്യൂസിക് ബാൻഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യൻ മ്യൂസിക്കൽ ഡാൻസും എബ്ലേസ്‌ 2018 ന്റെ ഭാഗമായി നടക്കും. #{red->none->b->സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിന്റെ പ്രോമോ വീഡിയോ ‍}# ഒരാൾക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകൾ ablazemusicconcert@gmail.com എന്ന ഇ മെയിൽ വഴിയോ അല്ലെങ്കിൽ sehionuk.org/retreatregistration എന്ന വെബ്സൈറ്റ്‌ വഴി നേരിട്ട് റെജിസ്റ്റർ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേൽ സെന്ററിൽ നേരിട്ടും സെഹിയോൻ മിനിസ്‌ട്രി അംഗങ്ങൾ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളിൽനിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവിൽ അതിജീവിക്കാൻ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിലേക്ക് സെഹിയോൻ യൂറോപ്പ് മുഴുവനാളുകളെയും 2018 ജനുവരി 6 ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->none->b->അഡ്രസ്സ്: ‍}# BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# ജിത്തു ദേവസ്യ 07735 443778
ക്ലെമൻസ് നീലങ്കാവിൽ 07949499454.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=gCSFxz5dfnc&feature=youtu.be
Second Video
facebook_linkNot set
News Date2017-12-31 15:53:00
Keywordsസെഹിയോ
Created Date2017-12-31 15:53:32