category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഞ്ചാമത് ബോണ്‍ നത്താലെ അല്‍പ്പസമയത്തിനകം
Contentതൃശ്ശൂര്‍: അയ്യായിരത്തിലധികം പാപ്പമാര്‍ അണിനിരക്കുന്ന തൃശ്ശൂര്‍ അതിരൂപതയുടെ അഞ്ചാമത് ബോണ്‍ നത്താലെ അല്‍പ്പസമയത്തിനകം ആരംഭിക്കും. നാലരയ്ക്ക് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുക്കും. ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ടുള്ള രഥം, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന മാതാവും ഉണ്ണിയും, ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന പൂജരാജാക്കന്മാര്‍, സമകാലികവിഷയങ്ങളെയും ബൈബിള്‍ സന്ദേശങ്ങളെയും അധികരിച്ചുള്ള ഫ്‌ളോട്ടുകള്‍, പൊയ്ക്കാല്‍ പാപ്പമാര്‍, പറക്കുന്ന മാലാഖമാര്‍, ബാന്‍ഡ് സെറ്റുകള്‍, സ്‌കേറ്റിങ് പാപ്പമാര്‍, വീല്‍ചെയര്‍ പാപ്പമാര്‍, പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ കലാകാരന്മാരുടെ ഫാന്‍സി ഡാന്‍സ് തുടങ്ങിയവ ഘോഷയാത്രയില്‍ മുഖ്യ ആകര്‍ഷണമാകും. പ്രപഞ്ചസൃഷ്ടി, ഇസഹാക്കിന്റെ ബലി, പത്ത് കല്‍പ്പനകള്‍, മംഗളവാര്‍ത്ത, മാലാഖവൃന്ദം, ഭാരതീയം, മദ്യത്തിനും മയക്കമരുന്നിനുമെതിരേ, ഡാനിയല്‍ പ്രവാചകന്‍ സിംഹകൂട്ടില്‍, പുല്‍ക്കൂട് തുടങ്ങിയ 20ഓളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയിലുണ്ടാകും. ഏഴരയ്ക്ക് സെന്റ് തോമസ് കോളേജില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-27 10:09:00
Keywordsനിക്കോളാ
Created Date2017-12-27 14:57:53