category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ കേന്ദ്രം ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentകൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഉയരുന്ന ആക്രമണങ്ങളില്‍ കേന്ദ്രന്യൂനപക്ഷ കമ്മീഷനുകള്‍ ഫലപ്രദമായി ഇടപെടണമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യുവജന നേതൃസംഗമത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഭാരതം ലോകത്തിനു സമ്മാനിച്ച സഹിഷ്ണുതയുടെ മഹത്തായ സംസ്‌കാരത്തിനു കോട്ടമുണ്ടാകാതിരിക്കാന്‍ ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണം. സഹോദര്യവും സൗഹാര്‍ദവും പങ്കുവയ്ക്കുന്ന വേദികളില്‍ പോലും വിഭാഗീയതയുടെ ചിന്തകള്‍ വിതയ്ക്കുന്നത് ആശങ്കാജനകമാണ്. സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സമ്മേളനം സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. യുവജന നേതൃസംഗമത്തില്‍ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കു സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു. സത്‌നയില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ഥികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു യോഗം ദേശീയ ന്യൂനപക്ഷ കമ്മീഷന് കത്തയയ്ക്കാന്‍ തീരുമാനിച്ചു. ആര്‍ഷ ഭാരതം ഉയര്‍ത്തിപ്പിടിച്ച മഹത്തായ ആപ്തവാക്യങ്ങളായ ലോകാ സമസ്താ സുഖിനോ ഭവന്തു, സത്യമേവ ജയതേ, യഥോ ധര്‍മസ്തതോ ജയ തുടങ്ങിയവ ഹൃദയ രൂപത്തില്‍ എഴുതി വായുവില്‍ ഉയര്‍ത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനപ്രതിനിധികള്‍ സംബന്ധിച്ചു. ബീനാ മനോജ്, സിജു തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രസിഡന്റ് അരുണ്‍ ഡേവിസ് വിനോദ് റിച്ചാര്‍ഡ്‌സന്‍, ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി, സിസ്റ്റര്‍ അഖില, വിപിന്‍ പോള്‍, ജോസ്‌മോന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-18 14:37:00
Keywordsആലഞ്ചേ
Created Date2017-12-18 14:37:25