category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫിലിപ്പീൻസിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഇസ്ളാമിക പോരാളികള്‍
Contentമനില: ഫിലിപ്പീൻസിലെ മാറാവിയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ളാമിക പോരാളികള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ മിന്‍ഡാനോ ദ്വീപിൽ മാത്രം പന്ത്രണ്ടിലധികം ക്രൈസ്തവരാണ് വധിക്കപ്പെട്ടത്. ഇവരെ കൂടാതെ ഇരുനൂറോളം വിശ്വാസികളെ ബന്ധികളാക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള മാറാവി നഗരം ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികൾ പിടിച്ചടക്കിയതിനെ തുടർന്നാണിതെന്ന് 'ക്രിസ്ത്യന്‍സ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. മിലിട്ടറി അട്ടിമറി രൂക്ഷമായ ഫിലിപ്പീൻസിൽ നീതിന്യായ വ്യവസ്ഥകളെ മറികടന്ന് വധിക്കപ്പെടുന്നവരിലേറെയും ക്രൈസ്തവരാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണല്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. ഇരുപത്തിയഞ്ച് ക്രൈസ്തവർ വധിക്കപ്പെട്ടതായും ബാക്കിയുള്ളവരെ ലൈംഗീക അടിമകളായും മനുഷ്യകവചമായും ഉപയോഗിക്കുന്നുവെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍. അതേസമയം വേഷം മാറ്റിയും സ്വന്തം വാഹനങ്ങളിൽ കയറ്റിയും ക്രൈസ്തവരെ രക്ഷപ്പെടുത്താന്‍ ഏതാനും ഇസ്ളാമിക വിശ്വാസികളും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-12 11:20:00
Keywordsഫിലി
Created Date2017-12-12 11:19:33