category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ ആരോഗ്യനില ഗുരുതരം
Contentകൊച്ചി: കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവകാരുണ്യ പ്രസ്ഥാനമായ ആകാശപ്പറവകളുടെ കൂട്ടുകാര്‍ (ഫ്രണ്ട്‌സ് ആന്‍ഡ് ബേര്‍ഡ്‌സ് ഓഫ് ദ എയര്‍എഫ്ബിഎ) സംഘടനയുടെ സ്ഥാപകന്‍ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ ആരോഗ്യനില ഗുരുതരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ഫാ. കുറ്റിക്കല്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഐ‌സി‌യുവിലാണെന്നും നിലവിലെ സ്ഥിതി ഗുരുതരമാണെന്നുമാണ് ലഭിക്കുന്ന വിവരം. ദിവ്യകാരുണ്യ മിഷ്ണറി (എംസിബിഎസ്) സന്യാസസമൂഹാംഗമായ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ആരംഭിച്ച ആകാശപ്പറവകളുടെ കൂട്ടുകാര്‍ സംഘടനക്ക് കേരളത്തിനകത്തും പുറത്തുമായി നൂറിലധികം കേന്ദ്രങ്ങളുണ്ട്. 1994 ജനുവരി 18നു ആണ് ആയിരങ്ങളുടെ കണ്ണീരൊപ്പാന്‍ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ഈ സംഘടന സ്ഥാപിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-12 10:54:00
Keywordsപറവ
Created Date2017-12-12 10:52:58