Contents
Displaying 6241-6250 of 25124 results.
Content:
6546
Category: 18
Sub Category:
Heading: കുടിയേറ്റ ജനതയുടെ പ്രിയപിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി മ്യൂസിയം
Content: തലശ്ശേരി: കുടിയേറ്റ ജനതയുടെ പ്രിയപിതാവ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച മ്യൂസിയം വിപുലീകരണത്തിന് ശേഷം ജനങ്ങള്‍ക്ക് വീണ്ടും തുറന്ന്‍ കൊടുത്തു. തലശ്ശേരി അതിരൂപത ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ വള്ളോപ്പിള്ളിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ മുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച മ്യൂസിയമാണ് ഇപ്പോള്‍ വിപുലീകരിച്ചിട്ടുള്ളത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നിടത്ത് പിതാവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ വള്ളോപ്പിള്ളിയുടെ മുടിയും (തൊപ്പി) അംശവടിയും തിരുവസ്ത്രങ്ങളും മോതിരവും കട്ടിലും ഹാര്‍മോണിയവും കസേരയും മേശയും അലമാരയുമെല്ലാം മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ലിഗിനേഷ് മൊകേരിയും പ്രതിമകള്‍ പ്രജീഷ് കക്കട്ടിലും റിലീഫ് ജോലികള്‍ പോള്‍സ് കരുക്കുട്ടിയുമാണു പൂര്‍ത്തിയാക്കിയത്. മാര്‍ വള്ളോപ്പിള്ളി കടന്നുവന്ന വഴികള്‍ ചിത്രീകരിക്കുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പ്രദര്‍ശനവും ആറു മിനിറ്റുള്ള ഗാനവും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ശ്രദ്ധേയമാണ്. ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Image: /content_image/India/India-2017-11-28-05:09:40.jpg
Keywords: തല

6547
Category: 18
Sub Category:
Heading: തലശ്ശേരി അതിരൂപതയുടെ രണ്ടാമത് അസംബ്ലിക്കു ആരംഭം
Content: തലശ്ശേരി: തലശ്ശേരി സന്ദേശഭവന്‍ ഓഡിറ്റോറിയത്തില്‍ അതിരൂപതയുടെ രണ്ടാമത് അസംബ്ലിക്കു തുടക്കമായി. സ്‌നേഹത്തിന്റെ ഉന്നതമായ മുഖം കാരുണ്യമാണെന്നും കാരുണ്യത്തിന്റെ വക്താക്കളായി നാമോരോരുത്തരും മാറണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം അനുഗ്രഹഭാഷണം നടത്തി. അസംബ്ലി പ്രതിജ്ഞാ വാചകങ്ങള്‍ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ചൊല്ലിക്കൊടുത്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അതിരൂപതായോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സണ്ണി ജോസഫ് എംഎല്‍എ, നസ്രത്ത് സന്ന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് മേരി എന്‍എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വൈദികരും സന്ന്യസ്തരും അല്‍മായരുമുള്‍ക്കൊള്ളുന്ന 225 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്.
Image: /content_image/India/India-2017-11-28-05:28:18.jpg
Keywords: തലശ്ശേരി

6548
Category: 1
Sub Category:
Heading: തടവറയിലും ദൈവത്തെ വാഴ്ത്തി: ബ്രിട്ടീഷ് മിഷ്ണറിയെ നൈജീരിയായില്‍ വെടിവെച്ചു കൊന്നു
Content: അബൂജ: തടവറയില്‍ ദൈവകൃപയെ മഹത്വപ്പെടുത്തി സ്തോതഗ്രീതം ആലപിച്ച ബ്രിട്ടീഷ് മിഷ്ണറി നൈജീരിയായില്‍ വെടിയേറ്റ് മരിച്ചു. ‘അമേസിംഗ് ഗ്രേസ്’ എന്ന ദൈവസ്തുതി ഗിത്താറില്‍ വായിച്ച് തനിക്കൊപ്പമുള്ള ബന്ധികളെ ആവേശഭരിതരാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് ഇയാന്‍ സ്ക്വിരെ എന്ന ബ്രിട്ടീഷ് മിഷ്ണറി വെടിയേറ്റ് മരിച്ചത്. ഡെല്‍റ്റാ സംസ്ഥാനത്തിലെ പിന്നോക്ക മേഖലകളില്‍ വൈദ്യസംബന്ധമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി അനേകരുടെ കണ്ണീരൊപ്പുകയായിരിന്നു ഇയാനും സംഘവും. ഇതിനിടെയാണ് മോചനദ്രവ്യത്തിനു വേണ്ടി ഇവരെ ആക്രമികളുടെ സംഘം തട്ടിക്കൊണ്ട് പോയത്. ഡേവിഡ് ഡൊണോവന്‍, ഷേര്‍ളി ഡൊണോവന്‍, അലന്ന കാര്‍സണ്‍ എന്നിവരാണ് തട്ടിക്കൊണ്ട് പോകലിനു ഇരയായ മറ്റുള്ളവര്‍. ഇയാന്‍ സ്ക്വിരെയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ സഹതടവുകാര്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. തട്ടിക്കൊണ്ട് പോയവര്‍ ഇയാന് അദ്ദേഹത്തിന്റെ ഗിത്താര്‍ തിരിച്ചു നല്‍കിയപ്പോള്‍ തങ്ങള്‍ക്കായി അദ്ദേഹം ‘അമേസിംഗ് ഗ്രേസ്’ എന്ന ഗാനം ആലപിക്കുകയായിരിന്നുവെന്ന് ‘ഡെയിലി ഗ്രാഫി’നു നല്‍കിയ അഭിമുഖത്തില്‍ തടവില്‍ നിന്നും മോചിതനായ ഡേവിഡ് ഡൊണോവന്‍ വെളിപ്പെടുത്തി. അക്രമികള്‍ തങ്ങളെ മുളകൊണ്ടുണ്ടാക്കിയ ഒരു കുടിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.വളരെ മനോഹരമായിട്ടായിരുന്നു ഇയാന്‍ ആ ഗാനം ഗിത്താറില്‍ വായിച്ചത്. ഗാനം തീര്‍ന്ന ഉടന്‍ തന്നെ അദ്ദേഹം വെടിയേറ്റ് വീഴുകയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ കൊന്നതെന്ന് പോലും അക്രമികള്‍ വ്യക്തമാക്കിയില്ല. ഭയചകിതരായ തങ്ങള്‍ കുടിലില്‍ നിന്നും പുറത്തുള്ള വെള്ളത്തിലേക്കെടുത്തു ചാടിയെങ്കിലും അക്രമികള്‍ വീണ്ടും പിടികൂടി. ആ ദിവസം മുഴുവനും ഇയാന്റെ മൃതദേഹത്തിനൊപ്പം ആ കുടിലില്‍ തങ്ങള്‍ക്ക് കഴിയേണ്ടി വന്നുവെന്നും ഡൊണോവന്‍ പറഞ്ഞു. പിന്നീടാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത്. ജീവിതത്തിലെ ആ ഭീകരനിമിഷങ്ങളില്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസമാണ് തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുവാനുള്ള ധൈര്യം നല്‍കിയതെന്ന് ഡൊണോവന്‍ ദമ്പതിമാര്‍ പറയുന്നു. നൈജീരിയയിലെ ഡെല്‍റ്റാ സംസ്ഥാനത്തുനിന്നും ഒക്ടോബര്‍ 13-നാണ് ബ്രിട്ടീഷ് ക്രിസ്ത്യന്‍ മിഷ്ണറിമാരെ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ട് പോയത്.
Image: /content_image/News/News-2017-11-28-06:57:42.jpg
Keywords: നൈജീ

6549
Category: 1
Sub Category:
Heading: തിരുപിറവിയുടെ ദൃശ്യങ്ങളുമായി ക്രിസ്തുമസിനെ വരവേല്‍ക്കാൻ വൈറ്റ് ഹൗസ് ഒരുങ്ങി
Content: വാഷിംഗ്ടൺ: പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ട്രംപ് ഭരണകൂടം ഒരുങ്ങി. ക്രിസ്തുമസ് ട്രീകളും വിളക്കുകളും തിരുപിറവിയുടെ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചു വൈറ്റ് ഹൗസ് അലങ്കരിച്ചിരിക്കുന്ന വീഡിയോ അമേരിക്കയുടെ പ്രഥമ വനിത മെലാനിയ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചു. കിരീടധാരിയായ ഉണ്ണീശോയുടെ സമീപം മാതാവും യൗസേപ്പിതാവും നില്ക്കുന്ന പുൽക്കൂടിന്റെ പ്രതിരൂപവും വീഡിയോയിൽ കാണാം. ചുവന്ന അലങ്കാര വസ്തുക്കളാൽ നിറഞ്ഞ വൈറ്റ് ഹൗസ് ഏറെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. ക്രിസ്തുമസിനെ വരവേല്ക്കാൻ പ്രസിഡന്റിന്റെ വസതിയിൽ നടത്തിയിരിക്കുന്ന ക്രമീകരണങ്ങളെ പ്രഥമ വനിതയായ മെലാനിയ നോക്കിക്കാണുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ക്രിസ്തുമസിനുള്ള ഒരുക്കത്തിന്റെ വീഡിയോ പിന്നീട് ഡൊണാള്‍ഡ് ട്രംപും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ട്രംപിന്റെ ഔദ്യോഗിക ക്രിസ്തുമസ് കാർഡ് ഉടനെ പുറത്തിറങ്ങും. മുൻ വർഷങ്ങളിലെപ്പോലെ 'സന്തോഷകരമായ അവധി ദിനാശംസകള്‍' (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം 'ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍' (Merry Christmas) എന്നാണ് ആശംസിക്കുകയെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 1800 മുതൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡൻറിന്റെ വസതി അലങ്കരിക്കുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്.
Image: /content_image/News/News-2017-11-28-08:19:38.jpg
Keywords: അമേരിക്ക

6550
Category: 1
Sub Category:
Heading: അഞ്ഞൂറു വര്‍ഷത്തിനിടയില്‍ ആദ്യമായി സിസ്റ്റൈന്‍ ഗായക സംഘത്തില്‍ വനിതാംഗം
Content: റോം: പ്രസിദ്ധമായ റോമിലെ സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിലേക്ക് വനിതാംഗം. കഴിഞ്ഞ അഞ്ഞൂറു വര്‍ഷമായി പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന ഗായകസംഘത്തില്‍ പങ്കുചേരാന്‍ ഇറ്റലിയിലെ പ്രശസ്ത ഗായികമാരില്‍ ഒരാളായ സെസില ബാര്‍ട്ടോളിക്കാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. സിസ്റ്റൈന്‍ ചാപ്പലിലെ ഗായകസംഘത്തില്‍ അംഗമാകുന്ന ആദ്യത്തെ വനിതയാണ് ബാര്‍ട്ടോളി. അവഗണിക്കപ്പെട്ട് കിടക്കുന്ന പുരാതന സംഗീതത്തിന് പുതുജീവന്‍ നല്‍കുന്ന പ്രത്യേക സംഗീത പദ്ധതിയുടെ ഭാഗമായാണ് ബാര്‍ട്ടോളിയെ ദേവാലയ സംഗീത സംഘത്തില്‍ അംഗമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ 17-ന് രാത്രിയില്‍ ശാസ്ത്രീയ സംഗീതത്തിനനുയോജ്യമായ ശബ്ദത്താല്‍ അനുഗ്രഹീതയായ ബാര്‍ട്ടോളി ആദ്യമായി 20 പുരുഷന്‍മാരും 30 ആണ്‍കുട്ടികളുമടങ്ങുന്ന ഗായകര്‍ക്കൊപ്പം നവോത്ഥാന സംഗീതരചയിതാവായ പെരോട്ടിന്റെ ഗാനം ആലപിച്ചു. അവിശ്വസനീയമായ രീതിയിലാണ് ബാര്‍ട്ടോളി പാടിയതെന്നു സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിലെ മറ്റൊരംഗവും ബ്രിട്ടണ്‍ സ്വദേശിയുമായ മാര്‍ക്ക് സ്പൈറോ പൗലോസ് ഒബ്സര്‍വറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം ദേവാലയ സംഗീതവും പുരുഷസ്വരത്തിനനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തിലാണെന്നാണ് ഇറ്റാലിയന്‍ ദിനപത്രമായ കൊറിയറെ ഡെല്ലാക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ലഭിച്ച അപൂര്‍വ്വഭാഗ്യത്തെക്കുറിച്ച് ബാര്‍ട്ടോളി പറഞ്ഞത്. ‘വെനി ഡൊമിനി; അഡ്‌വെന്റ് ആന്‍ഡ് ക്രിസ്സ്മസ്സ് അറ്റ് ദി സിസ്റ്റൈന്‍ ചാപ്പല്‍’ എന്ന പേരില്‍ ഒക്ടോബര്‍ മാസത്തില്‍ ‘പൊന്തിഫിക്കല്‍ ക്വയര്‍’ ഇറ്റലിയില്‍ പുറത്തിറക്കിയ 16 പാട്ടുകളടങ്ങിയ സിഡിയിലും ബാര്‍ട്ടോളി പാടിയിട്ടുണ്ട്. 2012-ലെ സാല്‍സ്ബര്‍ഗ് വിറ്റ്‌സണ്‍ ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ബാര്‍ട്ടോളി ചാപ്പല്‍ ക്വയറില്‍ വനിതകളുടെ അപര്യാപ്തതയുണ്ടെന്നു അഭിപ്രായപ്പെട്ടിരിന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബാര്‍ട്ടോളി പറയുന്നു. ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തില്‍ പാടുവാനുള്ള ഭാഗ്യം തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന്‍ ബാര്‍ട്ടോളി. അഞ്ച് പ്രാവശ്യം പ്രശസ്തമായ ഗ്രാമി അവാര്‍ഡിനു അര്‍ഹയായ ഗായിക കൂടിയാണ് സെസില ബാര്‍ട്ടോളി.
Image: /content_image/News/News-2017-11-28-09:47:18.jpg
Keywords: വത്തിക്കാന്‍, വനിത

6551
Category: 1
Sub Category:
Heading: ഭാരത ജനതയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാശംസ
Content: യാംഗൂണ്‍: ഇരുപത്തിയൊന്നാമത് അപ്പസ്തോലിക അജപാലനയാത്രയില്‍ ഭാരത ജനതയ്ക്ക് പ്രാര്‍ത്ഥനാശംസ നേര്‍ന്ന് കൊണ്ട് ഫ്രാന്‍സിസ് പാപ്പ. രാഷ്ട്രപതി റാം നാഥ് കോവിന്ദിനു അയച്ച ടെലഗ്രാം സന്ദേശത്തിലാണ് പാപ്പാ ആശംസ അറിയിച്ചത്. രാഷ്ട്രപതിയ്ക്കും എല്ലാ ഭാരതീയര്‍ക്കും സര്‍വ്വവിധ മംഗളങ്ങള്‍ നേരുന്നതായും ഭാരതത്തിന് ഐക്യത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും സന്ദേശത്തില്‍ പറയുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തുന്നുവൊ ആ രാജ്യങ്ങളുടെയെല്ലാം തലവന്മാര്‍ക്ക് പാപ്പാ വിമാനത്തില്‍ നിന്ന് സന്ദേശം അയക്കുക പതിവാണ്. ഇത് പ്രകാരം മ്യാന്മാറിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ക്രൊയേഷ്യ, ബോസ്നിയ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി, ജോര്‍ജിയ, അസെര്‍ബൈജാന്‍, ടര്‍ക്മെനിസ്ഥാന്‍ തുടങ്ങിയ 12 രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്കും പാപ്പ പ്രാര്‍ത്ഥനാശംസാ സന്ദേശം അയച്ചു.
Image: /content_image/News/News-2017-11-28-12:14:49.jpg
Keywords: പാപ്പ

6552
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ജപമാലയുമായി അയര്‍ലണ്ട്
Content: ഡബ്ലിന്‍: കത്തോലിക്ക വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുവാനും ഗര്‍ഭഛിദ്രത്തിനെതിരെ ആത്മീയ ആയുധം ധരിക്കുവാനുമായി അയർലണ്ടില്‍ ഉടനീളം ജപമാലയത്നം നടന്നു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26-നാണ് “റോസറി ഓണ്‍ ദി കോസ്റ്റ് ഫോര്‍ ലൈഫ് ആന്‍ഡ് ഫെയിത്ത്” എന്ന് പേരില്‍ ജപമാലയത്നം രാജ്യത്തു നടന്നത്. പോളണ്ടിലെയും ഇറ്റലിയിലെയും ജപമാലയത്നവും ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ചുവടുപിടിച്ചാണ് ജപമാലയത്നം നടത്തിയത്. ഉച്ചകഴിഞ്ഞ് 250 സ്ഥലങ്ങളിലായി ആരംഭിച്ച ജപമാലയജ്ഞത്തിൽ ആയിരകണക്കിന് ആളുകള്‍ കൂട്ടമായാണ് പങ്കുചേര്‍ന്നത്. ശക്തമായ പ്രോലൈഫ് നിയമങ്ങള്‍ ഉള്ള രാജ്യമാണ് അയര്‍ലണ്ടെങ്കിലും, ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനുള്ള സമ്മര്‍ദ്ദം രാജ്യത്തിനുമേല്‍ ഏറിക്കൊണ്ടിരിക്കുകയാണ്. നിരീശ്വര സെക്കുലര്‍ ചിന്താഗതിയും രാജ്യത്തു ശക്തി പ്രാപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജപമാലയത്നം നടത്തിയത്. വിശ്വാസം ശക്തമാണെങ്കിൽ നാം ഭ്രൂണഹത്യയെപ്പറ്റി ചിന്തിക്കേണ്ടി പോലുമില്ലെന്നു ജപമാല യജ്ഞത്തിന്റെ സംഘാടകയായ കാറ്റി സിന്നോട്ട് പറഞ്ഞു. യേശുവിനെ രാജാവായി അംഗീകരിച്ചുകൊണ്ട് തങ്ങളുടെ രാജ്യത്തെ ക്രിസ്തുരാജന് സമര്‍പ്പിച്ച ആദ്യത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. ഇതിനാലാണ് ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ തന്നെ പരിപാടി നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Image: /content_image/News/News-2017-11-28-15:16:53.jpg
Keywords: അയര്‍

6553
Category: 9
Sub Category:
Heading: കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ജൂബിലി ആഘോഷം: യുഎഇ തല സമാപനം ഡിസംബർ 2 ന്
Content: അബുദാബി: യു.എ.ഇ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ വാർഷികവും, ആഗോള കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ യുഎഇ തല സമാപനവും "ഗ്രാസിയ 2017" എന്ന പേരിൽ 2017 ഡിസംബർ 2 ന് അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. സിസിഎസ്‌ടി- സിസിആര്‍എസ് മലയാളം സമുഹത്തിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുക. അറേബ്യന്‍ വികാരിയേറ്റ് അധ്യക്ഷന്‍ ബിഷപ്പ് പോള്‍ ഹിണ്ടര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കെസിബിസി കരിസ്മാറ്റിക്ക് മൂവ്മെന്‍റ് കമ്മീഷന്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ആനി സേവ്യര്‍, ഫാ. ജോണ്‍ പടിഞ്ഞക്കര, ഫാ. ബിജു പണിക്കപറമ്പില്‍, ഫാ. വര്‍ഗ്ഗീസ് ചെമ്പൊലി എന്നിവരും, യുഎഇയിലെ എല്ലാ ഇടവക വികാരികളും സന്നിഹിതരായിരിക്കും. ഗ്രേസിയയുടെ വിജയത്തിനായി പ്രത്യേകം ഉപവാസ പ്രാർത്ഥനകൾ നടത്തുണ്ട്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2017-11-29-04:05:38.jpg
Keywords: യുഎഇ

6554
Category: 18
Sub Category:
Heading: സഭയെ സഹായിക്കാന്‍ തയാറുള്ള യുവജനങ്ങള്‍ കാലത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സഭാസംവിധാനങ്ങളെ സഹായിക്കാന്‍ തയാറുള്ള യുവജനങ്ങള്‍ കാലത്തിന്റെ ആവശ്യമാണെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ യുവജന ഡയറക്ടേഴ്‌സ് സമ്മേളനം 'കര്‍മ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എംവൈഎം സഭയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിക്കുന്ന വേദിയാകണമെന്നും ഇടവക, ഫൊറോന, രൂപത,റീജണല്‍, സഭാ തലങ്ങളില്‍ യുവജന സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. സഭയുടെ യുവജനപ്രവര്‍ത്തന മേഖലകളില്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ പോര. സഭയില്‍ നിന്ന് അകലുന്ന യുവജനങ്ങളുടെ ശബ്ദംകൂടി കേള്‍ക്കാനും അവരെക്കൂടി സഭയോടു ചേര്‍ത്തുനിര്‍ത്താനും കഴിയണം. യുവജനങ്ങളെക്കുറിച്ച് ആഗോള കത്തോലിക്കാ സഭ കാര്യമായി ചിന്തിക്കുന്ന അവസരമാണിത്. ഓരോ രൂപതയിലും എല്ലാ വിഭാഗത്തിലുംപെട്ട യുവജനങ്ങളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങള്‍ നടത്തണം. വിവിധ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചും വിവിധ മതസമുദായങ്ങളെ പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. സീറോമലബാര്‍ യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വിശാലമാകണമെന്ന് അദ്ദേഹം പറഞ്ഞു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. 26 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു. പ്രയോഗിക തലത്തില്‍ യുവജനശുശ്രൂഷകളെ ബലപ്പെടുത്താന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രൂപതകളെ അഞ്ചു റീജണുകളായി തിരിച്ചു. എസ്എംവൈഎം പ്രവര്‍ത്തനങ്ങള്‍ അതിരൂപതാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കാനും ധാരണയായി. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് ആലഞ്ചേരില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ അഖില, പ്രസിഡന്റ് അരുണ്‍ ഡേവിസ്, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ഡ്‌സന്‍, ടെല്‍മ ജോബി എന്നിവര്‍ നേതൃത്വം നല്കി.
Image: /content_image/India/India-2017-11-29-04:35:16.jpg
Keywords: ആലഞ്ചേരി, യുവജന

6555
Category: 18
Sub Category:
Heading: സഭാശുശ്രൂഷയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കാനന്‍ ലോ സഹായിക്കുമെന്നു ബിഷപ്പ് യൗസേബിയോസ്
Content: തിരുവനന്തപുരം: സ്‌നേഹം ഈ ലോകത്തില്‍ കൂടുതല്‍ അനുഭവപ്പെടുത്താന്‍ പറ്റിയ ഒരു മാര്‍ഗമാണ് കാനന്‍ ലോയെന്നും സഭാശുശ്രൂഷയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കാനന്‍ ലോ ഇടയാക്കുമെന്നും പാറശാല ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ്. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സാധാരണ കോടതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കാനന്‍ ലോ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലങ്ക സഭ ധന്യയാണെന്നും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് സഭയ്ക്കു ലഭിച്ചിട്ടുള്ളതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൂരിയാ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അഭിപ്രായപ്പെട്ടു. കാനന്‍ ലോ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും നൈയാമികമായ ഭാഷയാണെന്നു പുത്തൂര്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് അഭിപ്രായപ്പെട്ടു. പുതുതായി നിയമിതരായ പാറശാല ബിഷപ് തോമസ് മാര്‍ യൗസോബിയോസ്, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മലങ്കര കത്തോലിക്കാസഭാ കൂരിയാ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. ബഥനി സന്യാസസമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കുരുവിള അനുമോദന പ്രസംഗം നടത്തി.
Image: /content_image/News/News-2017-11-29-05:05:20.jpg
Keywords: മലങ്കര