Content | അബുദാബി: യു.എ.ഇ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ വാർഷികവും, ആഗോള കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ യുഎഇ തല സമാപനവും "ഗ്രാസിയ 2017" എന്ന പേരിൽ 2017 ഡിസംബർ 2 ന് അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. സിസിഎസ്‌ടി- സിസിആര്‍എസ് മലയാളം സമുഹത്തിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുക. അറേബ്യന്‍ വികാരിയേറ്റ് അധ്യക്ഷന്‍ ബിഷപ്പ് പോള്‍ ഹിണ്ടര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും.
കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കെസിബിസി കരിസ്മാറ്റിക്ക് മൂവ്മെന്‍റ് കമ്മീഷന്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ആനി സേവ്യര്‍, ഫാ. ജോണ്‍ പടിഞ്ഞക്കര, ഫാ. ബിജു പണിക്കപറമ്പില്‍, ഫാ. വര്‍ഗ്ഗീസ് ചെമ്പൊലി എന്നിവരും, യുഎഇയിലെ എല്ലാ ഇടവക വികാരികളും സന്നിഹിതരായിരിക്കും. ഗ്രേസിയയുടെ വിജയത്തിനായി പ്രത്യേകം ഉപവാസ പ്രാർത്ഥനകൾ നടത്തുണ്ട്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. |