Contents

Displaying 6211-6220 of 25124 results.
Content: 6516
Category: 18
Sub Category:
Heading: ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഓര്‍മ്മയില്‍ മാന്നാനം
Content: മാന്നാനം: ചാവറ കുര്യാക്കോസ് എലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ മൂന്നാം വാര്‍ഷിക ആഘോഷം ഇന്നലെ മാന്നാനത്തു നടന്നു. മാന്നാനം സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ.പോള്‍ ആച്ചാണ്ടിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തപ്പെട്ടു. കെ.ഇ.സ്‌കൂള്‍ അങ്കണത്തില്‍നിന്ന് 10നു പുറപ്പെട്ട പദയാത്ര മാന്നാനം പള്ളിയില്‍ എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നാണ് ദിവ്യബലി ആരംഭിച്ചത്. തിരുക്കര്‍മങ്ങളില്‍ ജനറല്‍ കൗണ്‍സിലര്‍മാരായ ഫാ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, ഫാ. ആന്റണി ഇളംതോട്ടം സിഎംഐ, ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപന്‍ ഫാ.സ്‌കറിയ എതിരേറ്റ് സിഎംഐ, വിവിധ സ്‌കൂള്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വൈദികര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമുള്ള കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-11-24-04:51:09.jpg
Keywords: ചാവറ
Content: 6517
Category: 18
Sub Category:
Heading: എല്‍ആര്‍സി സെമിനാര്‍ ഇന്ന് ആരംഭിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന 54ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നാരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. കേരളത്തിലെ പുരാതന ദേവാലയനിര്‍മിതി, കലാരൂപങ്ങള്‍, പൈതൃക സംരക്ഷണം, ക്രൈസ്തവ പാരമ്പര്യ സംസ്‌കൃതി, ദേവാലയങ്ങളിലെ പുരാതനകലകള്‍, ഛായാചിത്രങ്ങള്‍, വാസ്തുശില്പങ്ങള്‍, ഐക്കണ്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ പഠനവിധേയമാക്കും. ഡോ. എന്‍. ജെ. ഫ്രാന്‍സിസ്, പ്രഫ. ജോര്‍ജ് മേനാച്ചേരി, ഫാ. ആന്റണി നങ്ങേലിമാലില്‍, ഫാ. റോയി തോട്ടത്തില്‍, ഫാ. ജേക്കബ് കൂരോത്ത്, ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ എന്നിവര്‍ ഇന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാളെ കെ. കെ. മുഹമ്മദ്, ഡോ. സുനില്‍ എഡ്വാര്‍ഡ്, ഡോ. സുമം പഞ്ഞിക്കാരന്‍, ദര്‍ശന പഴവൂര്‍, ജോര്‍ജ് കണ്ടത്തില്‍, ഫാ. ജോസഫ് ചെറുവത്തൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സീറോമലബാര്‍ ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമസംരംഭമായ ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോയോടുകൂടി സെമിനാര്‍ സമാപിക്കും.
Image: /content_image/India/India-2017-11-24-05:08:44.jpg
Keywords: സെമിനാ
Content: 6518
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലില്‍ ദൈവത്തിന്റെ ദാനം: പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ
Content: കോട്ടയം: ഫാ. ടോം ഉഴുന്നാലില്‍ ദൈവത്തിന്റെ ദാനമാണെന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. ത്യാഗത്തിലൂടെ മാത്രമേ മഹത്വമുണ്ടാകുകയുള്ളുവെന്നും മനോധൈര്യം കൈവിടാതെ ആത്മവിശ്വാസത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ചതിലൂടെയാണ് ടോമച്ചന്‍ നമ്മുടെ എല്ലാം പ്രിയപ്പെട്ടവനായി മാറിയതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പൗരാവലിയുടെ മംഗളപത്രം കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍.സോന ഫാ. ടോമിനു സമ്മാനിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് എന്നെ തട്ടിക്കൊണ്ടുപോയവര്‍ ഉപദ്രവങ്ങളൊന്നും ഏല്‍പ്പിക്കാതെ എന്നെ മോചിപ്പിക്കാന്‍ അവരുടെ മനസില്‍ തോന്നലുണ്ടാക്കിയതെന്ന് ഫാ. ടോം ഉഴുന്നാലില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ജെ. പ്രമീളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോട്ടയം സേട്ട് പള്ളി ഇമാം സാദിഖ് മൗലവി, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം വി.ബി. ബിനു, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സ് കോര്‍പറേറ്റ് മാനേജര്‍ ഫാ.സാബു കൂടപ്പാട്ട് സിഎംഐ, സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് റെക്ടര്‍ ഫാ. ജോര്‍ജ് മുട്ടത്തുപറന്പില്‍ എസ്ഡിബി തുടങ്ങീ നിരവധിപേര്‍ പ്രസംഗിച്ചു. വിശിഷ്ടാതിഥികളെ സ്വീകരിക്കുവാനായി അണിനിരന്ന മണ്ണയ്ക്കനാട് ഒഎല്‍സി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ് ടീം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസ്, ഒഎല്‍സി ബധിര വിദ്യാലയം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി മാത്യു തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളും ഫാ.ടോമിനെ പൊന്നാടയും ബൊക്കെയും നല്‍കി ആദരിച്ചു.
Image: /content_image/India/India-2017-11-24-05:30:51.jpg
Keywords: ടോം
Content: 6519
Category: 1
Sub Category:
Heading: വത്തിക്കാന്‍ സന്ദര്‍ശനത്തിനു വിലക്കേർപ്പെടുത്തിക്കൊണ്ട് ചൈനീസ്‌ ഭരണകൂടം
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം, കത്തോലിക്ക സഭയുടെ ആസ്ഥാനകേന്ദ്രമായ വത്തിക്കാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി. വത്തിക്കാനിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ട്രാവല്‍ ഏജന്‍സികളെ വിലക്കിക്കൊണ്ടുള്ള സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഉത്തരവ്‌ നവംബര്‍ 16-നാണ് ട്രാവല്‍ എജന്‍സികള്‍ക്ക് ലഭിച്ചത്. പലാവു ദ്വീപിലേക്കുള്ള സന്ദര്‍ശനത്തിനും ചൈന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ്‌ നാഷണല്‍ ടൂറിസം അഡ്മിനിസ്ട്രേഷന്റെ (CNTA) ഉത്തരവനുസരിച്ച് വത്തിക്കാനിലേക്കും പലാവുവിലേക്കും വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിച്ചാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. ഉത്തരവ് ലംഘിച്ച രണ്ട് ട്രാവല്‍ ഏജന്‍സികളോട് 3 ലക്ഷത്തോളം യുവാന്‍ (45,000 അമേരിക്കന്‍ ഡോളര്‍) ഇതിനോടകം തന്നെ പിഴയായി അടക്കുവാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശക്തമായ പരിശോധനകളാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരികള്‍ നടത്തിവരുന്നത്. വത്തിക്കാനും, പലാവുവും തായ്‌വാനുമായി അടുത്ത നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ്. തായ്‌പേയിയില്‍ നിന്നും നയതന്ത്ര ബന്ധങ്ങളെ ബെയ്ജിംഗിലേക്ക് മാറ്റുവാനുള്ള ചൈനീസ്‌ സര്‍ക്കാറിന്റെ ശ്രമമായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ചൈനയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിനോദസഞ്ചാരികളെ അയക്കുവാന്‍ അനുവാദമുള്ള 127 രാജ്യങ്ങളുടെ പട്ടിക ചൈനീസ്‌ നാഷണല്‍ ടൂറിസം അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. തായ്‌വാനുമായി നയതന്ത്ര ബന്ധമുള്ള 20 രാജ്യങ്ങളില്‍ ഒരു രാജ്യത്തിന്റെ പേര് പോലും ഈ പട്ടികയിലില്ല. പൗരാവകാശങ്ങള്‍ക്ക് മേലുള്ള ചൈനീസ്‌ സര്‍ക്കാറിന്റെ കടന്നുകയറ്റമായിട്ടും, തായ്‌വാനുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കുവാന്‍ വത്തിക്കാന്റെ മേലുള്ള സമ്മര്‍ദ്ദമായിട്ടുമാണ് ഈ നടപടിയെ കണക്കാക്കുന്നത്. തായ്‌വാനുമായുള്ള ബന്ധം വത്തിക്കാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സ്ഥിതി പരിഹരിക്കപ്പെടുകയുള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനം രൂക്ഷമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം.
Image: /content_image/News/News-2017-11-24-06:27:14.jpg
Keywords: ചൈന
Content: 6520
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യന്‍- ആംഗ്ലിക്കന്‍ സഭ
Content: മോസ്ക്കോ: രൂക്ഷമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന പശ്ചിമേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ റഷ്യൻ ഓർത്തഡോക്‌സ് സഭാതലവൻ പാത്രിയാർക്കീസ് കിറിലിന്‍റെയും ആംഗ്ലിക്കന്‍ സഭാതലവനും കാന്‍റെര്‍ബറിയിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെയും സംയുക്തപ്രഖ്യാപനം. ഇക്കഴിഞ്ഞ നവംബര്‍ 21-നാണ് ഇരുവരും മോസ്കോയില്‍വെച്ചു കൂടിക്കാഴ്ച നടത്തി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. “ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും ആര് നമ്മെ വേര്‍പ്പെടുത്തും” (റോമാ 8:35) എന്ന ബൈബിള്‍ വാക്യത്തോടെ ആരംഭിക്കുന്ന പ്രഖ്യാപനത്തില്‍ എട്ടോളം കാര്യങ്ങളാണ് അക്കമിട്ട്‌ നിരത്തിയിട്ടുള്ളത്. “ഒരവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു; ഒരവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു” (1 കൊറിന്തോസ്‌ 12:26) എന്ന ബൈബിള്‍ വാക്യത്തെ ഉദ്ധരിച്ചു കൊണ്ടാണ് വേദനയനുഭവിക്കുന്ന ക്രൈസ്തവരോടുള്ള സ്നേഹവും കരുതലും ഓർത്തഡോക്‌സ്-ആംഗ്ലിക്കന്‍ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോയില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുവാന്‍ അവസരം നല്‍കിയ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്ന സഹോദരി-സഹോദരന്‍മാര്‍ക്ക്‌ വേണ്ടി ലോകത്തിനുമുന്‍പില്‍ ഒരേസ്വരത്തില്‍ സാക്ഷ്യം വഹിക്കും. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ക്രിസ്ത്യാനികള്‍ കൂട്ടക്കൊലയ്ക്കു ഇരയായതിനെ പറ്റിയും ദേവാലയങ്ങളും, വിശുദ്ധ സ്ഥലങ്ങളും തകര്‍ക്കപ്പെട്ടതിനെ പറ്റിയും ജന്മദേശം വിട്ട് പലായനം ചെയ്യേണ്ടി വന്ന ക്രിസ്ത്യാനികളെക്കുറിച്ചുമുള്ള ദുഃഖം ഇരുവരുടേയും സംയുക്ത പ്രഖ്യാപനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സാമൂഹ്യ ഘടനയുടെ പുനസ്ഥാപനം, തകര്‍ക്കപ്പെട്ട ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും പുനര്‍നിര്‍മ്മാണം, പുരോഹിതന്‍മാര്‍ക്ക്‌ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സാഹചര്യമൊരുക്കല്‍ തുടങ്ങി പശ്ചിമേഷ്യയില്‍ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു. സുഭാഷിതങ്ങള്‍ 11:17-ലെ "ദയാശീലന്‍ തനിക്ക്‌ തന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്ക്‌ തന്നെ ഉപദ്രവം വരുത്തിവെക്കുന്നു" എന്ന ബൈബിള്‍ വാക്യമുദ്ധരിച്ചുകൊണ്ട് പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളെ അടിയന്തിരമായി സഹായിക്കണമെന്ന് ഇരുപിതാക്കന്‍മാരും അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളോട് വീണ്ടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവരുടെ വിശ്വാസത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുമാണ് ഇരുവരുടേയും സംയുക്തസന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-11-24-07:50:20.jpg
Keywords: റഷ്യ
Content: 6521
Category: 1
Sub Category:
Heading: ക്രൈസ്തവക്കുരുതിയെ സ്മരിച്ച ചുവപ്പ് ബുധന് ആഗോളതലത്തില്‍ മികച്ച പ്രതികരണം
Content: ലണ്ടന്‍: ലോകമെമ്പാടും നടക്കുന്ന മതമര്‍ദ്ധനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ചു സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ആഹ്വാനം ചെയ്ത ചുവപ്പ് ബുധന്‍ (റെഡ് വെനസ്‌ഡേ) ദിനാചരണത്തിന് ആഗോളതലത്തില്‍ മികച്ചപ്രതികരണം. യു‌കെയില്‍ പാര്‍ലമെന്‍റ് മന്ദിരവും നൂറുകണക്കിനു കെട്ടിടങ്ങളും പത്തോളം കത്തീഡ്രല്‍ ദേവാലയങ്ങളും ചുവപ്പ് ദീപങ്ങളാല്‍ അലംകൃതമായിരിന്നു. ബുധനാഴ്ച വൈകീട്ട് 6 മണിക്ക് കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ ലണ്ടന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ്പ് ആഞ്ചലോസ്, എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് യു‌കെ നാഷ്ണല്‍ ഡയറക്ടര്‍ നേവില്ലേ കിര്‍ക്ക് സ്മിത്, ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് സംഘടനയുടെ പ്രതിനിധി മെര്‍വിന്‍ തോമസ് എന്നിവര്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു. പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ ഇന്ന് രാത്രിയില്‍ മാത്രമല്ല എല്ലാ ദിവസവും സ്മരിക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ലണ്ടന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ്പ് പറഞ്ഞു. ഇരുപതോളം പാര്‍ലമെന്‍റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കയിലും ഫിലിപ്പീന്‍സിലും ഇറാഖിലും മറ്റ് രാജ്യങ്ങളിലും റെഡ് വെനസ്‌ഡേ ദിനാചരണം നടന്നു. ഫിലിപ്പീന്‍സില്‍ എഴുപത്തിലധികം കത്തീഡ്രല്‍ ദേവാലയങ്ങളും മൈനര്‍ ബസിലിക്കകളും ഇതര പള്ളികളും ചുവപ്പ് നിറത്തില്‍ അലങ്കരിച്ചിരിന്നു.
Image: /content_image/News/News-2017-11-24-09:29:14.jpg
Keywords: ചുവപ്പ് ബുധന്‍
Content: 6522
Category: 1
Sub Category:
Heading: തീവ്രദേശീയത: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്ത് ആര്‍ച്ച് ബിഷപ്പ്
Content: അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് ഭീഷണിയുണ്ടായിരിക്കുന്നുവെന്ന മുന്നറിയിപ്പോടുകൂടിയാണ് ലേഖനം. ഭാരതത്തെ ഒന്നിച്ചു നിർത്തിയിരുന്ന ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളോ ആക്രമിക്കപ്പെടാത്ത ഒരു ദിവസം പോലും ഇല്ലാതെ ആയിരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തില്‍ കുറിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ആ സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും ചലനങ്ങൾ സൃഷ്ട്ടിക്കുമെന്ന് പറഞ്ഞാണ് ബിഷപ്പിന്റെ പ്രസ്താവന ആരംഭിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിർണയിക്കും. ജനാധിപത്യ നിലപാടുള്ള എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്ന വിവേചനമില്ലാത്ത ഭരണം ഉണ്ടാകുവാന്‍ ഇടവകകളിലും കോണ്‍വെന്‍റുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വ്യക്തിപരമായും സമൂഹമായും ഇക്കാര്യത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണ്. കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുക. ജപമാല സംരക്ഷക കരമായി നിലനിന്നിട്ടുണ്ട്. ചരിത്രം അതിനു സാക്ഷിയാണ്. ലെപാന്റോ യുദ്ധത്തിലൂടെ യൂറോപ്പിനെ രക്ഷിച്ചത് ജപമാലയാണ്. സ്വേച്ഛാധിപത്യം നിലനിനിന്നിരിന്ന പല രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റ് സർക്കാറുകളെ താഴെയിറക്കിയത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്റെ ഫലമായാണ്. ജപമാലയുടെ ശക്തിയാല്‍ പോളണ്ടിലെ ഗര്‍ഭഛിദ്ര നിരക്ക് മുപ്പതു ശതമാനത്തില്‍ നിന്നും നാലുശതമാനമായി കുറഞ്ഞു. ഈ പ്രാര്‍ത്ഥന തീവ്രദേശീയവാദികളില്‍ നിന്നും നമ്മേ സംരക്ഷിക്കും. ഗത്സമന്‍ തോട്ടത്തില്‍ യേശു പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുന്ന് ശിഷ്യരോടും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. ഈ നിര്‍ദ്ദേശം നാമും ഗൗരവത്തോടെ എടുക്കണം. നവംബര്‍ 21 നാണ് ആര്‍ച്ച് ബിഷപ്പ് തന്റെ രൂപതയ്ക്ക് കീഴിലുള്ള വിശ്വാസികള്‍ക്കായി ലേഖനം പുറപ്പെടുവിച്ചത്. അതേസമയം ആര്‍ച്ച് ബിഷപ്പിന്റെ ലേഖനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായല്ല താന്‍ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പുറത്തിറക്കുന്നതെന്നുംകഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും വിശ്വാസി സമൂഹത്തിന് വേണ്ടി താന്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Image: /content_image/News/News-2017-11-24-14:42:13.jpg
Keywords: ഹൈന്ദവ, ഹിന്ദുത്വ
Content: 6523
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം മുടക്കിയത് ഖേദകരം: പ്രതിപക്ഷ നേതാവ്
Content: തിരുവനന്തപുരം: ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താത്പര്യം കാട്ടിയിട്ടും കേന്ദ്രം ക്ഷണിക്കാന്‍ തയാറാവാത്തതും മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം മുടങ്ങിയതും ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 27 മുതല്‍ ഡിസംബര്‍ രണ്ടു വരെ മാര്‍പാപ്പ ആദ്യമായി നടത്തുന്ന ദക്ഷിണേഷ്യന്‍ യാത്രയില്‍ പ്രധാന സന്ദര്‍ശന രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍പാപ്പയെ ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‍ അദ്ദേഹം പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സംഘപരിവാര്‍ എതിര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണിപ്പോഴും സംഭവിച്ചത്. ലോകം ആദരവോടെ കാണുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. സങ്കുചിതമായ താത്പര്യങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റു തിരുത്താന്‍ തയാറാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Image: /content_image/News/News-2017-11-25-04:18:27.jpg
Keywords: മാര്‍പാപ്പ ഇന്ത്യ
Content: 6524
Category: 1
Sub Category:
Heading: സൗദിയില്‍ മതസ്വാതന്ത്ര്യത്തിന് വഴിയൊരുങ്ങുന്നതായി സൂചന
Content: വത്തിക്കാൻ: ഇസ്ലാം ഒഴികെയുള്ള മതങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യായില്‍ മതസ്വാതന്ത്ര്യത്തിന് വഴിയൊരുങ്ങുന്നതായി സൂചന. മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി സല്‍മാന്‍ രാജാവുമായും സൗദിയിലെ ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും അടുത്തിടെയാണ് സന്ദര്‍ശനം നടത്തിയത്. ക്രിസ്ത്യന്‍ ദേവാലയങ്ങളോ പ്രാര്‍ത്ഥനാലയങ്ങളോ ഇല്ലാത്ത സൗദിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ രീതിയിലാണ് അവതരിപ്പിച്ചത്. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച മാരോണൈറ്റ് സഭാതലവന്‍ കുരിശ് രൂപം ധരിച്ചാണ് രാജ്യത്തു എത്തിയതെന്നും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി സൗദി അറേബ്യയിലെ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്‍റെ ഉപദേശകനായ അബ്ദുള്ള ബിൻ ഫഹദ് അല്ലായ്ദൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കുടിക്കാഴ്ച്ച നടത്തിയത്. സന്ദര്‍ശനത്തില്‍ അദ്ദേഹം പാപ്പയോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിച്ചു. ബുധനാഴ്ച തോറുമുള്ള പാപ്പയുടെ പൊതുകൂടിക്കാഴ്ചയ്ക്കു മുന്‍പാണ് സ്ത്രീകളടക്കം പതിനഞ്ചോളം പേരുടെ സൗദി സംഘം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഫ്രാൻസിസ് പാപ്പയുടെ നേതൃത്വം ആദരവുള്ളതും അഭിമാനവുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ച മാർപാപ്പയ്ക്കായി ഈജിപ്ഷ്യൻ സെക്രട്ടറിയും കോപ്റ്റിക്ക് വൈദികനുമായ മോൺ.യോനിസ് ലാഹ്സിയാണ് അറബിക് തർജ്ജമ നടത്തിയത്. മാർപാപ്പയ്ക്ക് മുസ്ലിം ജനതയുടെ തീര്‍ത്ഥാടനകേന്ദ്രമായ മക്കയുടെ ചെറു പതിപ്പ് സൗദി പ്രതിനിധി സമ്മാനിച്ചു. സമ്മാനപ്പൊതിയിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വക്താവായ മാർപാപ്പയ്ക്ക് നന്ദി എന്ന് കുറിച്ചിരിന്നു. നന്ദി പ്രകടിപ്പിച്ച പാപ്പ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് പേപ്പൽ മെഡലുകൾ തിരികെ സമ്മാനിച്ചു. സിറിയൻ സമാധാന പ്രശ്നങ്ങളും ലബനൻ പ്രതിസന്ധിയും ചര്‍ച്ചയായ അഭിമുഖ സംഭാഷണത്തെ അന്താരാഷ്ട്ര ജനത പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനായ പാത്രിയാര്‍ക്കീസ് ബേച്ചാരയുടെ സൗദി സന്ദര്‍ശനവും ഇതിന് പിന്നാലേ രാജ്യത്തെ പ്രധാന മന്ത്രാലയത്തിന്റെ ഉപദേശകന്‍റെ വത്തിക്കാന്‍ സന്ദര്‍ശനവും സൗദിയില്‍ മതസ്വാതന്ത്ര്യത്തിന് പുതിയ വഴി തുറക്കന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-11-25-05:48:04.jpg
Keywords: സൗദി, ഗള്‍ഫ
Content: 6525
Category: 18
Sub Category:
Heading: താല്‍പര്യത്തോടെ വിശുദ്ധ ഗ്രന്ഥം തുറക്കുന്നത് സ്വര്‍ഗം തേടുന്ന പ്രവൃത്തി: ബിഷപ്പ് സാമുവല്‍ ഐറേനിയോസ്
Content: തിരുവനന്തപുരം: താല്പര്യത്തോടെ വിശുദ്ധ ഗ്രന്ഥം തുറക്കുന്നത് സ്വര്‍ഗം തേടുന്ന പ്രവൃത്തിയാണെന്നും സ്വര്‍ഗത്തിന്റെ ദൂതിനോട് ആഭിമുഖ്യം പുലര്‍ത്തിയാലേ തുടര്‍ന്നും സ്വര്‍ഗ സന്ദേശം ലഭിക്കുകയുള്ളൂവെന്നും തിരുവനന്തപുരം മേജര്‍ മലങ്കര അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്. യൂണൈറ്റഡ് ക്രിസ്ത്യന്‍മൂവ് മെന്റിന്റെ (യുസിഎം) ആഭിമുഖ്യത്തില്‍ പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ ഹാളില്‍ നടന്ന വാര്‍ഷിക ഐക്യ കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താല്പര്യത്തോടെ വേദപുസ്തകം തുറക്കുന്നത് സ്വര്‍ഗം തേടുന്ന പ്രവൃത്തിയാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം നല്‍കാന്‍ സ്വര്‍ഗം തുറക്കുന്നു. സ്വര്‍ഗത്തിന്റെ ദൂതിനോട് അഭിമുഖ്യം കാണിച്ചാലേ തുടര്‍ന്നും സ്വര്‍ഗ സന്ദേശം ലഭിക്കുകയുള്ളൂ. ജീവിതത്തില്‍ നമുക്ക് മനസിലാകാത്ത ഏടുകളുണ്ട്. കുട്ടികളില്‍ നിന്നുപോലും സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. സഹജീവികളോട് ചേര്‍ന്നു നടക്കുമ്പോള്‍ അവരുടെ നിലവിളികളും നെടുവീര്‍പ്പുകളും ശ്രവിക്കാന്‍ കഴിയും. വിജനപാതയില്‍ ഒറ്റപ്പെട്ടവരായി സഞ്ചരിക്കുന്നവരുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവരുണ്ട്. വിജന പാതയിലൂടെ സഞ്ചരിക്കുന്നവര്‍ പ്രത്യേക പരിഗണന വേണ്ടവരാണെന്നും സഹായ മെത്രാന്‍ പറഞ്ഞു. സമ്മേളനത്തില്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ പോള്‍ മറ്റമന അധ്യക്ഷത വഹിച്ചു. റവ. മാത്യു കെ. ജാക്‌സണ്‍ വചന സന്ദേശം നല്‍കി. യുസിഎം ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. റവ. ഗ്ലാസ്റ്റണ്‍, യുസിഎം പ്രസിഡന്റ് ഡോ. തോമസ് ഫിലിപ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-25-06:29:11.jpg
Keywords: സ്വര്‍ഗ്ഗ