category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതീവ്രദേശീയത: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്ത് ആര്‍ച്ച് ബിഷപ്പ്
Contentഅഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് ഭീഷണിയുണ്ടായിരിക്കുന്നുവെന്ന മുന്നറിയിപ്പോടുകൂടിയാണ് ലേഖനം. ഭാരതത്തെ ഒന്നിച്ചു നിർത്തിയിരുന്ന ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളോ ആക്രമിക്കപ്പെടാത്ത ഒരു ദിവസം പോലും ഇല്ലാതെ ആയിരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തില്‍ കുറിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ആ സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും ചലനങ്ങൾ സൃഷ്ട്ടിക്കുമെന്ന് പറഞ്ഞാണ് ബിഷപ്പിന്റെ പ്രസ്താവന ആരംഭിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിർണയിക്കും. ജനാധിപത്യ നിലപാടുള്ള എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്ന വിവേചനമില്ലാത്ത ഭരണം ഉണ്ടാകുവാന്‍ ഇടവകകളിലും കോണ്‍വെന്‍റുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വ്യക്തിപരമായും സമൂഹമായും ഇക്കാര്യത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണ്. കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുക. ജപമാല സംരക്ഷക കരമായി നിലനിന്നിട്ടുണ്ട്. ചരിത്രം അതിനു സാക്ഷിയാണ്. ലെപാന്റോ യുദ്ധത്തിലൂടെ യൂറോപ്പിനെ രക്ഷിച്ചത് ജപമാലയാണ്. സ്വേച്ഛാധിപത്യം നിലനിനിന്നിരിന്ന പല രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റ് സർക്കാറുകളെ താഴെയിറക്കിയത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്റെ ഫലമായാണ്. ജപമാലയുടെ ശക്തിയാല്‍ പോളണ്ടിലെ ഗര്‍ഭഛിദ്ര നിരക്ക് മുപ്പതു ശതമാനത്തില്‍ നിന്നും നാലുശതമാനമായി കുറഞ്ഞു. ഈ പ്രാര്‍ത്ഥന തീവ്രദേശീയവാദികളില്‍ നിന്നും നമ്മേ സംരക്ഷിക്കും. ഗത്സമന്‍ തോട്ടത്തില്‍ യേശു പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുന്ന് ശിഷ്യരോടും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. ഈ നിര്‍ദ്ദേശം നാമും ഗൗരവത്തോടെ എടുക്കണം. നവംബര്‍ 21 നാണ് ആര്‍ച്ച് ബിഷപ്പ് തന്റെ രൂപതയ്ക്ക് കീഴിലുള്ള വിശ്വാസികള്‍ക്കായി ലേഖനം പുറപ്പെടുവിച്ചത്. അതേസമയം ആര്‍ച്ച് ബിഷപ്പിന്റെ ലേഖനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായല്ല താന്‍ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പുറത്തിറക്കുന്നതെന്നുംകഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും വിശ്വാസി സമൂഹത്തിന് വേണ്ടി താന്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-24 20:12:00
Keywords ഹൈന്ദവ, ഹിന്ദുത്വ
Created Date2017-11-24 20:12:13