category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യന്‍- ആംഗ്ലിക്കന്‍ സഭ
Contentമോസ്ക്കോ: രൂക്ഷമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന പശ്ചിമേഷ്യയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ റഷ്യൻ ഓർത്തഡോക്‌സ് സഭാതലവൻ പാത്രിയാർക്കീസ് കിറിലിന്‍റെയും ആംഗ്ലിക്കന്‍ സഭാതലവനും കാന്‍റെര്‍ബറിയിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെയും സംയുക്തപ്രഖ്യാപനം. ഇക്കഴിഞ്ഞ നവംബര്‍ 21-നാണ് ഇരുവരും മോസ്കോയില്‍വെച്ചു കൂടിക്കാഴ്ച നടത്തി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. “ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും ആര് നമ്മെ വേര്‍പ്പെടുത്തും” (റോമാ 8:35) എന്ന ബൈബിള്‍ വാക്യത്തോടെ ആരംഭിക്കുന്ന പ്രഖ്യാപനത്തില്‍ എട്ടോളം കാര്യങ്ങളാണ് അക്കമിട്ട്‌ നിരത്തിയിട്ടുള്ളത്. “ഒരവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു; ഒരവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു” (1 കൊറിന്തോസ്‌ 12:26) എന്ന ബൈബിള്‍ വാക്യത്തെ ഉദ്ധരിച്ചു കൊണ്ടാണ് വേദനയനുഭവിക്കുന്ന ക്രൈസ്തവരോടുള്ള സ്നേഹവും കരുതലും ഓർത്തഡോക്‌സ്-ആംഗ്ലിക്കന്‍ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോയില്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുവാന്‍ അവസരം നല്‍കിയ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്ന സഹോദരി-സഹോദരന്‍മാര്‍ക്ക്‌ വേണ്ടി ലോകത്തിനുമുന്‍പില്‍ ഒരേസ്വരത്തില്‍ സാക്ഷ്യം വഹിക്കും. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ക്രിസ്ത്യാനികള്‍ കൂട്ടക്കൊലയ്ക്കു ഇരയായതിനെ പറ്റിയും ദേവാലയങ്ങളും, വിശുദ്ധ സ്ഥലങ്ങളും തകര്‍ക്കപ്പെട്ടതിനെ പറ്റിയും ജന്മദേശം വിട്ട് പലായനം ചെയ്യേണ്ടി വന്ന ക്രിസ്ത്യാനികളെക്കുറിച്ചുമുള്ള ദുഃഖം ഇരുവരുടേയും സംയുക്ത പ്രഖ്യാപനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സാമൂഹ്യ ഘടനയുടെ പുനസ്ഥാപനം, തകര്‍ക്കപ്പെട്ട ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും പുനര്‍നിര്‍മ്മാണം, പുരോഹിതന്‍മാര്‍ക്ക്‌ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സാഹചര്യമൊരുക്കല്‍ തുടങ്ങി പശ്ചിമേഷ്യയില്‍ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു. സുഭാഷിതങ്ങള്‍ 11:17-ലെ "ദയാശീലന്‍ തനിക്ക്‌ തന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്ക്‌ തന്നെ ഉപദ്രവം വരുത്തിവെക്കുന്നു" എന്ന ബൈബിള്‍ വാക്യമുദ്ധരിച്ചുകൊണ്ട് പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളെ അടിയന്തിരമായി സഹായിക്കണമെന്ന് ഇരുപിതാക്കന്‍മാരും അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളോട് വീണ്ടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവരുടെ വിശ്വാസത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുമാണ് ഇരുവരുടേയും സംയുക്തസന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-24 13:20:00
Keywordsറഷ്യ
Created Date2017-11-24 13:20:20