Contents

Displaying 6161-6170 of 25122 results.
Content: 6466
Category: 18
Sub Category:
Heading: സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മിക പ്രവണതകള്‍ക്കു എതിരെ ജാഗ്രത അത്യാവശ്യം: മാര്‍ പെരുന്തോട്ടം
Content: ചങ്ങനാശേരി: സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മിക പ്രവണതകള്‍, മൂല്യച്യുതി, നവമാധ്യമ ദുഃസ്വാധീനം, വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ ഇവയ്‌ക്കു എതിരേ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായി ഇവയെ നേരിടുവാന്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ദൈവവിശ്വാസത്തിലും ധാര്‍മിക നിഷ്ഠകളിലും അടിയുറച്ച കുടുംബങ്ങള്‍ സമൂഹനിര്‍മ്മിതിക്ക് അത്യന്താപേക്ഷിതമാണെന്നും ബിഷപ്പ് പറഞ്ഞു. പായിപ്പാട് ലൂര്‍ദ് മാതാ പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. സ്‌കറിയ ശ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. പിആര്‍ഒ ജോജി ചിറയില്‍, ജാഗ്രതാ സമിതി കോഓഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ചാക്കോ ആന്റണി, ഡെന്നീസ് ജോസഫ്, ഡേവിഡ് പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ജോബി പ്രാക്കുഴി, ടോം അറയ്ക്കപ്പറന്പില്‍, സിസ്റ്റര്‍ ഫിലോമേരി, ഷൈനി മുട്ടത്തേട്ട്, പി.കെ. മാത്യു, സേവ്യര്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2017-11-17-05:47:10.jpg
Keywords: പെരുന്തോ
Content: 6467
Category: 1
Sub Category:
Heading: ഈജിപ്ഷ്യൻ ഗവണ്‍മെന്‍റ് അടച്ചുപൂട്ടിയ ദേവാലയങ്ങൾ തുറക്കാൻ യുഎൻ സമ്മർദ്ധം
Content: കെയ്റോ: കോപ്റ്റിക് ക്രൈസ്തവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് അടച്ചുപൂട്ടിയ ദേവാലയങ്ങൾ തുറന്ന് കൊടുക്കാൻ ഈജിപ്ഷ്യൻ ഗവൺമെന്റിന് മേൽ യുഎൻ സമ്മർദ്ധം. ദേവാലയങ്ങൾ അടച്ചു പൂട്ടുന്ന സർക്കാർ നയത്തെയാണ് യു.എൻ നിയമ വിദഗ്ധൻ ചോദ്യം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചു ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഭാഗം ഹൈക്കമ്മീഷൻ അംഗമായ ജോസഫ് മാലക്ക് ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായേലിന് ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ദേവാലയങ്ങള്‍ അടച്ചുപൂട്ടൂന്നത് അവസാനിപ്പിക്കണമെന്നും അടച്ച ദേവാലയങ്ങള്‍ തുറക്കണമെന്നും കാണിച്ചു അലക്സാണ്ട്രിയ ഗവർണർക്കും ഈജിപ്ഷ്യൻ ആഭ്യന്തര വകുപ്പിനും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്. ഈജിപ്ഷ്യൻ ഭരണഘടന വകുപ്പ് പ്രകാരം രാജ്യത്തെ ക്രൈസ്തവ ആരാധനാലയങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്നവയാണെന്ന് മാലക്ക് ചൂണ്ടി കാണിച്ചതായി അൽ മസറി അൽ യോം ദിനപത്രം റിപ്പോർട്ട് ചെയ്തു. മിന്യാ, സോഹാഗ്, അലക്സാണ്ട്രിയ തുടങ്ങിയ രാജ്യത്തെ എല്ലാ ദേവാലയങ്ങളും തുറന്നുകൊടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കോപ്റ്റിക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പും ഭരണകൂടത്തെ വിശ്വാസികളുടെ ആവശ്യം അറിയിച്ചിട്ടുണ്ട്. തെക്കൻ ഈജിപ്റ്റിലെ മിന്യായിൽ കഴിഞ്ഞ മാസം മാത്രം നാല് ദേവാലയങ്ങളാണ് അടച്ചുപൂട്ടിയത്. കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നതും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുന്നതും ഈജിപ്തില്‍ പതിവായിരിക്കുകയാണെന്ന് മിന്യാ പ്രവിശ്യയിലെ കോപ്റ്റിക്ക് മെത്രാപ്പോലീത്ത മകാരിയൂസ് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-11-17-06:14:20.jpg
Keywords: ഈജി
Content: 6468
Category: 1
Sub Category:
Heading: താത്പര്യമില്ലായ്മ: നിരീശ്വരവാദികളുടെ ആഗോള കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു
Content: മെല്‍ബണ്‍: ഓസ്ട്രേലിയയിലെ നിരീശ്വരവാദികളുടെ ഏറ്റവും വലിയ സംഗമമായ ഗ്ലോബല്‍ എത്തിസ്റ്റ്‌ കണ്‍വെന്‍ഷന്‍ ആളുകളുടെ താല്‍പ്പര്യമില്ലായ്മ മൂലം ഉപേക്ഷിച്ചു. കണ്‍വെന്‍ഷന്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടത്തുവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പ്രവേശന പാസ്സിന്റെ വില്‍പ്പനയില്‍ കുറവ് കണ്ടതും കണ്‍വെന്‍ഷന്‍ ഉപേക്ഷിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എത്തിസ്റ്റ്‌ ഫൗണ്ടേഷന്‍ ഓഫ് ഓസ്ട്രേലിയയായിരുന്നു കണ്‍വെന്‍ഷന്റെ നടത്തിപ്പുകാര്‍. ‘ദി സാത്താനിക് വേഴ്സസ്’ എന്ന കൃതിയുടെ രചയിതാവായ സല്‍മാന്‍ റഷ്ദിയെ ആയിരുന്നു മുഖ്യ പ്രഭാഷകനായി നിശ്ചയിച്ചിരുന്നത്. ഓസ്ട്രേലിയയിലെ നിരീശ്വരവാദ പ്രസ്ഥാനം ദിക്ക് അറിയാതെ ഉഴലുകയാണെന്ന് മെല്‍ബണിലെ സിറ്റി ബൈബിള്‍ ഫോറത്തിലെ റോബര്‍ട്ട് മാര്‍ട്ടിന്‍ പറഞ്ഞു. ഒരു സംഘടനയെന്ന നിലയില്‍ എത്തിസ്റ്റ്‌ ഫൌണ്ടേഷന് കിട്ടിയ ഒരു കനത്ത പ്രഹരമാണിതെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. “മതമില്ലാത്തവരുടെ എണ്ണം” ഓസ്ട്രേലിയയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്ന സമയത്താണ് ആളുകളുടെ താത്പര്യക്കുറവ് മൂലം കണ്‍വെന്‍ഷന്‍ റദ്ദാക്കിയിരിക്കുന്നത്. എത്തിസ്റ്റ്‌ ഫൗണ്ടേഷനുള്ളിലെ വിഭാഗീയതകളും കണ്‍വെന്‍ഷന്‍ റദ്ദാക്കുന്നതിനുള്ള കാരണമായി മാര്‍ട്ടിന്‍ ചൂണ്ടിക്കാണിക്കുന്നു. ഏതൊരു സംഘടനയായാലും തങ്ങളെ ഒരുമിപ്പിക്കുന്ന ആശയത്തില്‍ നിന്നും വ്യതിചലിച്ചാല്‍ ഐക്യപ്പെടുത്തുന്ന മറ്റൊരാശയം കണ്ടെത്തേണ്ടിവരും. എത്തിസ്റ്റ്‌ ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം ദൈവമില്ല എന്ന ആശയത്തിലായിരുന്നു ഒരുമിച്ചിരുന്നത്. മറ്റൊരാശയം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. റിച്ചാര്‍ഡ് ഹോകിന്‍സ്, ബ്രിട്ടീഷ് ഗ്രന്ഥകര്‍ത്താവും ഫിസിഷ്യനുമായ ബെന്‍ ഗോള്‍ഡാക്രെ തുടങ്ങിയവരുടേയും, പ്രാദേശിക പ്രഭാഷകരായ ജെയിന്‍ കാരോ, പീറ്റര്‍ ഫിറ്റ്‌സ്സിമോണ്‍സ്, ട്രേസി സ്പൈസര്‍, ക്ലെമന്റൈന്‍ ഫോര്‍ഡ് തുടങ്ങിയവരും അടുത്ത വര്‍ഷത്തെ പ്രഭാഷകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2016-ലെ കണക്കനുസരിച്ച് ഓസ്ട്രേലിയയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം 29.6 ശതമാനമാണ്. എന്നിരുന്നാലും ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കൂട്ടായ്മയായ സിഡ്നിയിലെ ഹില്‍സോംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണെന്ന കാര്യം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
Image: /content_image/News/News-2017-11-17-07:49:16.jpg
Keywords: നിരീശ്വര
Content: 6469
Category: 1
Sub Category:
Heading: “ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം”: ഹിന്ദുത്വവാദികളുടെ ഭീഷണിയില്‍ സാഗര്‍ രൂപത
Content: സാഗര്‍: ഹൈന്ദവ വര്‍ഗ്ഗീയവാദികളില്‍ നിന്നും ക്രൈസ്തവര്‍ നേരിടുന്ന വിഷമതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മധ്യപ്രദേശിലെ സാഗര്‍ രൂപതാദ്ധ്യക്ഷനായ ആന്‍റണി ചിറയത്ത്. 2018-ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്രഹിന്ദുത്വ സംഘടനയായ ആര്‍‌എസ്‌എസ് പ്രദേശത്തെങ്ങും ഹിന്ദുത്വവല്‍ക്കരണം നടത്തുവാനുള്ള ശ്രമമാണെന്നും ക്രൈസ്തവര്‍ക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രൂപതയിലെ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് തീവ്രഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. “ഞങ്ങള്‍ക്ക് ഭയമാണ്; ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം, ഞങ്ങളുടെ സ്ഥാപനങ്ങളും സ്കൂളുകളും അനാഥാലയങ്ങളും തകര്‍ക്കപ്പെട്ടേക്കാം.” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഏഷ്യാ ന്യൂസിനോട് പ്രദേശത്തെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 1997-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മോഹന്‍പൂരിലെ കത്തോലിക്കാ കോളേജ് അടപ്പിച്ചുകൊണ്ടാണ് തീവ്ര ഹൈന്ദവ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസി കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും നല്‍കിയിരുന്ന കോളേജായിരുന്നു ഇത്. പ്രായപൂര്‍ത്തിയാവാത്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആരോപണത്തെ തുടര്‍ന്നു ജില്ലാ അധികാരികള്‍ സെപ്റ്റംബര്‍ അവസാനത്തില്‍ ഈ കോളേജ് പൂട്ടുവാന്‍ ഉത്തരവിട്ടു. പിന്നീട് അര്‍ദ്ധരാത്രിയില്‍ എത്തിയ ഹിന്ദുത്വവാദികള്‍ കുട്ടികളേയും, പുരോഹിതരേയും കോളേജ് പ്രദേശത്തു നിന്നും ബലമായി ഒഴിപ്പിക്കുകയും, നവംബര്‍ 10-ന് സാഗറില്‍ ഒരു പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തു. മോഹന്‍പൂര്‍ ഗ്രാമത്തില്‍ 225 ആദിവാസി കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ അഞ്ചു കുടുംബങ്ങള്‍ കത്തോലിക്കാ കുടുംബങ്ങളാണ്. എന്നാല്‍ 200-ഓളം ആളുകളെ തങ്ങള്‍ മതപരിവര്‍ത്തനം ചെയ്തുവെന്നാണ് ഹിന്ദുത്വശക്തികള്‍ പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ഈ ആരോപണം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ ഭീഷണി അനുദിനം ഉയരുന്നുണ്ടെന്നും ഇതിനെതിരെ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും മാര്‍ ആന്‍റണി ചിറയത്ത് വെളിപ്പെടുത്തി. അതേ സമയം ഭീഷണിയുടെ നിഴലിലാണ് സാഗര്‍ രൂപതയെന്ന്‍ ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണ്. ആര്‍‌എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത്, ബംജ്‌റംഗിദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ വിവിധ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതത്തിന് 15-ാം സ്ഥാനമാണുള്ളത്.
Image: /content_image/News/News-2017-11-17-10:34:43.jpg
Keywords: ഭാരതത്തില്‍, പീഡനം
Content: 6470
Category: 18
Sub Category:
Heading: സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസിനു ഇന്ന് വിട
Content: കിടങ്ങൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുര്‍ബാനയോടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ലിറ്റില്‍ ലൂര്‍ദ് മഠം സെമിത്തേരിയില്‍ ആണ് മൃതദേഹം സംസ്‌കരിക്കുക. ഇന്നലെ വൈകുന്നേരം ആറിനു കിടങ്ങൂര്‍ സായുജ്യ മഠത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും ചീഫ് ഗൈനക്കോളജിസ്റ്റുമായിരുന്ന സിസ്റ്റര്‍ സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് വ്യാഴാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. അപകടത്തെ തുടര്‍ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സന്യാസിനിയായിരുന്നിട്ടും കർമം കൊണ്ടു പതിനായിരങ്ങളുടെ അമ്മയായി മാറിയ ഡോക്ടറായിരുന്നു സിസ്റ്റർ മേരി. കുട്ടികളില്ലാത്ത നൂറുകണക്കിനു ദമ്പതികൾക്കാണു സിസ്റ്റർ പുതു പ്രതീക്ഷ പകര്‍ന്നത്.
Image: /content_image/India/India-2017-11-18-03:53:54.jpg
Keywords: മര്‍സ
Content: 6471
Category: 1
Sub Category:
Heading: പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോള ദിനാചരണം: ഒരുക്കങ്ങളുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോള ദിനാചരണത്തിന് ഒരുക്കങ്ങളുമായി വത്തിക്കാന്‍. നാളെയാണ് ആഗോള സഭ പാവങ്ങളുടെ ദിനമായി ആചരിക്കുന്നത്. വത്തിക്കാനില്‍ ഇന്നു രാത്രി എട്ടിനു ജാഗരണ പ്രാര്‍ത്ഥനയോടെ ദിനാചരണത്തിന് തുടക്കമാകും. നാളെ രാവിലെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. റോമില്‍ നിന്നും മറ്റു യൂറോപ്യന്‍ രൂപതകളില്‍ നിന്നും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ എത്തുന്ന നാലായിരത്തിലധികം അതിദരിദ്രരായ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. ഉച്ചയ്ക്കു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ത്രികാല ജപത്തിനുശേഷം പോള്‍ ആറാമന്‍ ഹാളില്‍ ഭക്ഷണം നല്‍കും. നവംബര്‍ 13 മുതല്‍ നാളെ വരെ പാവപ്പെട്ടവര്‍ക്കുവേണ്ടി വിപുലമായ സൗജന്യ ചികിത്സാപദ്ധതിയും വത്തിക്കാനില്‍ ഒരുക്കിയിട്ടുണ്ട്. കാരുണ്യജീവിതത്തിനായുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഇറ്റലിയിലും ലോകമാസകലവും ഈ ദിനത്തോടനുബന്ധിച്ച് വിവിധരീതിയിലുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതാണ് ഈ ദിനാചരണം. സഭയിലെ എല്ലാ ദേവാലയങ്ങളിലും ഈ ദിനാചരണത്തിനു യോജിച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കരുണയുടെ ഭാവം ഒരു ദിനാചരണത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ലെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു ദിനാചരണത്തിന്റെ രൂപരേഖയും ലോഗോയും തയാറാക്കിയിട്ടുള്ളത്.
Image: /content_image/News/News-2017-11-18-04:28:03.jpg
Keywords: പാവ
Content: 6472
Category: 18
Sub Category:
Heading: മാര്‍ ടോണി നീലങ്കാവില്‍ ഇന്ന് അഭിഷിക്തനാകും
Content: തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ടോണി നീലങ്കാവില്‍ ഇന്ന് അഭിഷിക്തനാകും. ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ ഉച്ചകഴിഞ്ഞു രണ്ടിനു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നല്‍കും. മാര്‍ ജേക്കബ് തൂങ്കുഴിയും മാര്‍ റാഫേല്‍ തട്ടിലും സഹകാര്‍മ്മികരാകും. നാല്പതോളം മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെത്രാന്മാരും നിയുക്ത മെത്രാനും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലേക്കു പ്രവേശിക്കുന്നതോടെയാണു മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു തുടക്കമാകുക. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം നടക്കും. തുടര്‍ന്നു നിയുക്ത മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തും. പ്രധാന പ്രാര്‍ഥനയായ രണ്ടു കൈവയ്പു ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറുക. തിരുക്കര്‍മങ്ങള്‍ക്കു വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോന്പാറ ആര്‍ച്ച്ഡീക്കനാകും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്കുശേഷം മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം തൃശ്ശൂര്‍ അതിരൂപതയുടെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാകും. വൈകുന്നേരം അഞ്ചിന് അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-11-18-04:58:32.jpg
Keywords: ടോണി
Content: 6473
Category: 18
Sub Category:
Heading: സീറോ മലബാര്‍ മാതൃവേദി അനുശോചിച്ചു
Content: മൂവാറ്റുപുഴ: സിസ്റ്റര്‍ മേരി മര്‍സലീയൂസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ മാതൃവേദി അനുശോചിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി സിസ്റ്റര്‍ ചെയ്ത നിസ്തുലമായ സേവനങ്ങളെ മാതൃവേദി അനുസ്മരിച്ചു. ജീവന്റെ സംരക്ഷണത്തിനും ജീവന്റെ സംസ്‌കാരം പടുത്തുയര്‍ത്തുന്നതിനും അക്ഷീണം പ്രയത്‌നിച്ച സിസ്റ്ററുടെ വേര്‍പാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നു മാതൃവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറന്പില്‍, ജിജി ജേക്കബ്, സിസ്റ്റര്‍ ഗ്ലാഡിസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-18-05:43:55.jpg
Keywords: മര്‍സലീ
Content: 6474
Category: 18
Sub Category:
Heading: ശരിയായ അറിവ്‌ നേടിയെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്‌
Content: കോട്ടയം: നിരവധി വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്ന ഇക്കാലത്ത്‌ സത്യത്തോടുള്ള തുറവിയോടെ കൂടി ശരിയായ അറിവ്‌ നേടിയെടുക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ വാര്‍ഷിക പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ആഴമായ പരിശീലനങ്ങള്‍ അനിവാര്യമാണെന്നും അതിനുള്ള ക്രമീകരണങ്ങളൊരുക്കുവാന്‍ അതിരൂപത ശ്രദ്ധവയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം നല്‍കിയ കഴിവുകള്‍ കുടുംബത്തിനും സഭയ്‌ക്കും സമൂഹത്തിനും സമുദായത്തിനുമായി ഫലപ്രദമായി വ്യയം ചെയ്യുമ്പോഴാണ്‌ ജീവിത സംതൃപ്‌തിയും ലക്ഷ്യവും കൈവരിക്കാനാകുന്നത്. ഇതിനായി എല്ലാ അമ്മമാരും തയ്യാറാകകണം. ദൈവാശ്രയബോധവും സഭാസ്‌നേഹവും മുറുകെ പിടിച്ച്‌ മാതൃകാ നേതൃത്വം നല്‍കുന്നതില്‍ കെ.സി.ഡബ്യു.എ നല്‍കുന്ന നേതൃത്വം അഭിനന്ദനാര്‍ഹമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രൊഫ. ഡെയ്‌സി ജോസ്‌ പച്ചിക്കര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തി. ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്ജ്‌, കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ്‌ മൗലി തോമസ്‌, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അന്നമ്മ ജോണ്‍, ബീന രാജു, മേയമ്മ എബ്രഹാം, ജെയ്‌സി കുര്യാക്കോസ്‌, ലീല ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പും രോഗികള്‍ക്കായുള്ള ജീവകാരുണ്യ സഹായവും സമ്മേളനത്തില്‍ വിതരണം ചെയ്‌തു. വിവിധ യൂണീറ്റുകളില്‍ നിന്നുമായി ആയിരത്തിലധികം കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/Charity/Charity-2017-11-18-05:59:01.jpg
Keywords: മൂലക്കാ, ക്നാനാ
Content: 6475
Category: 1
Sub Category:
Heading: "ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം": വിജയത്തിനു ശേഷം റേസിങ്ങ് താരം ജോണി സോട്ടർ
Content: ടെക്സാസ്: ടെക്സാസിലെ മോട്ടര്‍ സ്പീഡ്വേയില്‍ നടന്ന മത്സരത്തിലെ വിജയത്തിനു ശേഷം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി കാർ റേസിങ്ങ് താരം ജോണി സോട്ടർ. നവംബര്‍ മൂന്നിന് നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മരിച്ചവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം നടത്തിയത്. യേശുവിനും പരിശുദ്ധ അമ്മയ്ക്കും നന്ദി അര്‍പ്പിക്കുന്നതായും ഇന്നു ആദ്യവെള്ളിയാഴ്ചയായതിനാല്‍ ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാം എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് മുന്നെയും പൊതു വേദിയിൽ തന്റെ കത്തോലിക്ക വിശ്വാസം അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. 2016-ല്‍ നടന്ന മത്സര വിജയത്തിന് ശേഷം നടന്ന അഭിമുഖത്തിലും അദ്ദേഹം തിരുഹൃദയത്തോടും പരിശുദ്ധ അമ്മയോടും ഉള്ള ഭക്തി പ്രകടിപ്പിച്ചിരുന്നു. ദൈവഹിതമനുസരിച്ചിട്ടാണ് ദൗത്യം ഏറ്റെടുക്കുന്നതെന്നും അത് പൂർത്തിയാകാനുള്ള കൃപയും അവിടുന്ന് നല്കുമെന്ന വാചകമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാഠിന്യമേറിയ ജോലിയാണെങ്കിലും ദൈവത്തിൽ ആശ്രയിച്ചാൽ എല്ലാം ചെയ്യാൻ സാധിക്കുമെന്നും സോട്ടർ വ്യക്തമാക്കി. അനുദിനം ദൈവപരിപാലനയിൽ ആശ്രയിക്കുന്ന സംഘടനയാണ് നാസ്കാറെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-11-18-06:29:43.jpg
Keywords: ശുദ്ധീകരണ സ്ഥല