category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോള ദിനാചരണം: ഒരുക്കങ്ങളുമായി വത്തിക്കാന്‍
Contentവത്തിക്കാന്‍ സിറ്റി: പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോള ദിനാചരണത്തിന് ഒരുക്കങ്ങളുമായി വത്തിക്കാന്‍. നാളെയാണ് ആഗോള സഭ പാവങ്ങളുടെ ദിനമായി ആചരിക്കുന്നത്. വത്തിക്കാനില്‍ ഇന്നു രാത്രി എട്ടിനു ജാഗരണ പ്രാര്‍ത്ഥനയോടെ ദിനാചരണത്തിന് തുടക്കമാകും. നാളെ രാവിലെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. റോമില്‍ നിന്നും മറ്റു യൂറോപ്യന്‍ രൂപതകളില്‍ നിന്നും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ എത്തുന്ന നാലായിരത്തിലധികം അതിദരിദ്രരായ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. ഉച്ചയ്ക്കു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ത്രികാല ജപത്തിനുശേഷം പോള്‍ ആറാമന്‍ ഹാളില്‍ ഭക്ഷണം നല്‍കും. നവംബര്‍ 13 മുതല്‍ നാളെ വരെ പാവപ്പെട്ടവര്‍ക്കുവേണ്ടി വിപുലമായ സൗജന്യ ചികിത്സാപദ്ധതിയും വത്തിക്കാനില്‍ ഒരുക്കിയിട്ടുണ്ട്. കാരുണ്യജീവിതത്തിനായുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഇറ്റലിയിലും ലോകമാസകലവും ഈ ദിനത്തോടനുബന്ധിച്ച് വിവിധരീതിയിലുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതാണ് ഈ ദിനാചരണം. സഭയിലെ എല്ലാ ദേവാലയങ്ങളിലും ഈ ദിനാചരണത്തിനു യോജിച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കരുണയുടെ ഭാവം ഒരു ദിനാചരണത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ലെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു ദിനാചരണത്തിന്റെ രൂപരേഖയും ലോഗോയും തയാറാക്കിയിട്ടുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-18 09:58:00
Keywordsപാവ
Created Date2017-11-18 09:58:03