Contents

Displaying 6191-6200 of 25124 results.
Content: 6496
Category: 1
Sub Category:
Heading: “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയുടെ പരിഷ്ക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍
Content: പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയുടെ പരിഷ്കരിക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍ വരും. ആഗമനകാലത്തെ ആദ്യത്തെ ഞായറാഴ്ചയായ ഡിസംബര്‍ 3 മുതലാണ് ഫ്രഞ്ച് കത്തോലിക്കര്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ പുതിയ രൂപം ഉപയോഗിച്ച് തുടങ്ങുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണം മുതല്‍ ഉപയോഗിച്ചിരുന്ന തര്‍ജ്ജമയാണ് ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റപ്പെടുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടായി ഫ്രഞ്ച് കത്തോലിക്കര്‍ കിംഗ് ജെയിംസ് പതിപ്പിലെ വാക്കുകളുടെ തര്‍ജ്ജമയായ ‘നോട്രെ പിയറെ’ എന്ന പതിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് സൌമെറ്റ്സ് പാസ് ഇ ലാ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തിനു കീഴടങ്ങുവാന്‍ അനുവദിക്കരുതേ’ എന്നാണ്. ഇത് വേറെ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് ഇതില്‍ മാറ്റം വരുത്തിയത്. ഫ്രാന്‍സിലെ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി പരിഷ്കരിച്ച പതിപ്പനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് ലൈസ്സെ പാസ് എന്‍ട്രേര്‍ എന്‍ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ’ എന്നായി മാറും. നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്‍മാരുടെ ആരാധനാപരമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പ് ഗുയ്‌ ഡെ കെറിമേല്‍ പറഞ്ഞു. പുതിയ മാറ്റത്തെ സ്വീകരിക്കുമെന്ന് ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്‍റ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. വളരെക്കാലമായി നിലനിന്നിരുന്ന ആശയകുഴപ്പത്തിനാണ് തര്‍ജ്ജമയിലുള്ള മാറ്റം വഴി ഫ്രഞ്ച് മെത്രാന്‍ സമിതി പരിഹാരം കണ്ടിരിക്കുന്നതെന്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെല്‍ജിയത്തിലും ആഫ്രിക്കയിലും ഈ മാറ്റം ജൂണില്‍ വരുത്തിയിരിന്നു.
Image: /content_image/News/News-2017-11-21-10:10:36.jpg
Keywords: സ്വര്‍ഗ്ഗസ്ഥ, മെലാനി
Content: 6497
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ത്രിദിന സമ്മേളനം ആരംഭിച്ചു
Content: പ്രസ്റ്റണ്‍: മുന്നോട്ടുള്ള അഞ്ചു വര്‍ഷങ്ങളിലെ അജപാലന ആസൂത്രണത്തിനും കര്‍മപരിപാടികള്‍ക്കും രൂപം നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ത്രിദിന സമ്മേളനം വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ആരംഭിച്ച സമ്മേളനത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി ഇരുനൂറിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖ പ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തെക്കുറിച്ചും ആദ്ധ്യാത്മിക ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും റവ. ഡോ. പോളി മണിയാട്ടു പ്രാഥമിക പ്രഭാഷണം നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ.ഡോ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ.ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. ടോണി പഴയകളം സിഎസ്ടി എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനം നടത്തുന്നത്. നേരത്തെ എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ‘ലിവിംഗ് സ്‌റ്റോണ്‍സ്’ എന്ന പേരില്‍ കരട് രേഖ എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്‍കിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചേര്‍ത്തു തയാറാക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തന യോഗത്തില്‍ അവതരിപ്പിക്കും. പ്രവര്‍ത്തന രേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യൂണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/News/News-2017-11-21-11:09:27.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 6498
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും രൂപതാസ്ഥാപനവും ഇന്ന്
Content: ചെന്നൈ: ഹൊസൂര്‍ രൂപതയുടെ സ്ഥാപനവും നിയുക്ത ബിഷപ്പ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും ഇന്ന് ചെന്നൈ മിഷനിലെ നുത്തന്‍ചേരി സെന്റ് ആന്റണീസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാണു മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കുക. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നാല്പതോളം മെത്രാന്മാര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ മലബാര്‍ ചെന്നൈ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ മോണ്‍. ജോസ് ഇരുമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ഡീക്കനാകും. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമനപത്രം വായിക്കും. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ പരിഭാഷപ്പെടുത്തും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ധര്‍മപുരി രൂപത ബിഷപ്പ് ഡോ. ലോറന്‍സ് പയസ് ദ്വരൈരാജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സുവിശേഷ പ്രഘോഷണം നടത്തും. തുടര്‍ന്നു മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് , ഷംഷാബാദ് രൂപത നിയുക്ത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ദിവ്യബലിക്കു സഹകാര്‍മികരാകും. ഇരിങ്ങാലക്കുട രൂപത മുന്‍ ചാന്‍സലര്‍ റവ. ഡോ. ക്ലമന്റ് ചിറയത്ത് ആയിരിക്കും മുഴുവന്‍ തിരുക്കര്‍മങ്ങളുടെയും മാസ്റ്റര്‍ ഓഫ് സെറിമണി. കത്തീഡ്രല്‍ അങ്കണത്തില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. 70 പേരുടെ ഗായകസംഘം തിരുക്കര്‍മങ്ങള്‍ക്കു ഗാനശുശ്രൂഷ നടത്തുമെന്നും നാലായിരം പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും പിആര്‍ഒ ഫാ. ജോബി മേനോത്ത് പറഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മി​​​ഷ​​​ന്‍റെ (എ​​​സ്എം​​​സി​​​ഐ​​​എം) നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള www.syromalabarchurch.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും എ​​​സ്എം​​​സി​​​ഐ​​​എ​​​മ്മി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലും പരിപാടികളുടെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും. മദ്രാസ് മൈലാപ്പൂര്‍ അതിരൂപത, ചെങ്കല്‍പ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മപുരി ലത്തീന്‍ രൂപതകള്‍ എന്നിവയുടെ അതിര്‍ത്തിക്കുള്ളില്‍ ഉള്‍പ്പെടുന്നതാണു ഹൊസൂര്‍ രൂപതയുടെ പ്രവര്‍ത്തന പരിധി.
Image: /content_image/India/India-2017-11-22-03:48:31.jpg
Keywords: പൊഴോലി, സീറോ
Content: 6499
Category: 18
Sub Category:
Heading: പ്രേഷിത പ്രവര്‍ത്തനരംഗത്തെ മുന്നില്‍ക്കണ്ടു പ്രവര്‍ത്തിച്ച രൂപതയാണു പാലായെന്നു കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാബാവ
Content: പാലാ: സഭയുടെ പ്രേഷിത പ്രവര്‍ത്തനരംഗത്തെ മുന്നില്‍ക്കണ്ടു പ്രവര്‍ത്തിച്ച രൂപതയാണു പാലായെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാ രൂപതയിലെ പാസ്റ്ററല്‍പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണജൂബിലി ആഘോഷവും മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 31ാമത് ചരമവാര്‍ഷികവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മാ അനുഭവത്തിലൂടെയാണ് സഭയുടെ വളര്‍ച്ചയെന്ന് എടുത്തുകാണിക്കുന്നതാണ് പാലാ രൂപതയിലെ രണ്ടു സുപ്രധാന സമിതികളായ പ്രസ്ബിറ്ററല്‍ കൗണ്‍സിലും പാസ്റ്ററല്‍ കൗണ്‍സിലുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മഹത്തായ കുടുംബങ്ങളും പ്രേഷിതചൈതന്യമുള്ള വൈദികരും സന്യാസിനീസന്യാസികളുമുള്ള പാലാ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. മതമേലധ്യക്ഷന്മാരും പുരോഹിതരും സന്യാസിനീസന്യാസികളും അല്മായരും ഒറ്റക്കെട്ടായി നില്‍ക്കുന്നതിനു പ്രസ്ബിറ്ററല്‍, പാസ്റ്ററല്‍ കൗണ്‍സിലുകള്‍ സഹായിക്കും. ഉത്തമമായ ക്രിസ്തീയ വിശ്വാസമുള്ള കുടുംബങ്ങളാണ് പാലാ രൂപതയുടെ അടിസ്ഥാന ബലമെന്നും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന്‍ ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ജനഹൃദയങ്ങളില്‍ എന്നെന്നും ഇരിപ്പിടം നേടിയ ആത്മീയ ആചാര്യനാണെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഹൃദയഭാഷയിലാണു വയലില്‍ പിതാവ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. ഭാരതം മുഴുവന്‍ പ്രേഷിത പ്രവര്‍ത്തനത്തിനൊരുങ്ങാനുള്ള സമയമായിട്ടുണ്ടെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു. പാലാ കത്തീഡ്രല്‍ പാരീഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, സഭാതാരം ജോണ്‍ കച്ചിറമറ്റം, പ്രഫ. ഫിലോമിന ജോസ്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-22-04:43:44.jpg
Keywords: ബാവ
Content: 6500
Category: 1
Sub Category:
Heading: ക്രിസ്തുവിനെ മഹത്ത്വപ്പെടുത്തി അമേരിക്കയില്‍ ഇരുപതിനായിരം പേരുടെ യുവജനസംഗമം
Content: വാഷിംഗ്ടൺ: യേശുവിന് സ്തോത്രഗീതങ്ങള്‍ ആലപിച്ച് അമേരിക്കയില്‍ ഇരുപതിനായിരത്തില്‍ അധികം യുവജനങ്ങൾ പങ്കെടുത്ത കത്തോലിക്ക യുവജന സംഗമം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യമായി. ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്‌റ്റേഡിയത്തിൽ നവംബർ 16 ന് ആരംഭിച്ച സമ്മേളനത്തിൽ രാജ്യത്തെ എല്ലാ രൂപതകളിൽ നിന്നുമുള്ള യുവജനങ്ങളുടെ സാന്നിധ്യമുണ്ടായിരിന്നു. സംഗമത്തില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, അനുഭവസാക്ഷ്യം പങ്കുവെയ്ക്കല്‍ തുടങ്ങിയവയും വിവിധ കലാപരിപാടികളും നടന്നു. ഇന്ത്യാനപോളിസ് ആർച്ച് ബിഷപ്പ് ചാൾസ് തോംപ്സൺ യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നുവെങ്കിലും എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അവിടുത്തെ അറിയാൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിളിക്കപ്പെട്ടവർ ' എന്ന സമ്മേളനത്തിന്റെ പേര് തന്നെ യുവജനങ്ങളെക്കുറിച്ച് ദൈവത്തിന്റെ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കത്തോലിക്ക പ്രാസംഗികനും എഴുത്തുകാരനുമായ ക്രിസ് സ്റ്റഫാനിക് തന്റെ അനുഭവങ്ങളിലൂടെ ദൈവസ്നേഹത്തെക്കുറിച്ച് വിവരിച്ചു. സ്നേഹത്തിന് മേൽ പടുത്തുയർത്തിയതാണ് ക്രൈസ്തവ വിശ്വാസം. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന ഏക വചനത്തിൽ ദൈവസ്നേഹം ആരംഭിക്കുന്നു. എന്നാൽ, നിരീശ്വരവാദത്തിന് പിന്നാലെ പോകുന്ന യുവജനങ്ങളും കുറവല്ല. സൃഷ്ടിയുടെ മഹത്വം മനസ്സിലാക്കുക വഴി നാം ദൈവത്തിങ്കലേക്ക് കൂടുതലായി അടുക്കുകയാണ്. ദൈവസ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ പൂർണത അവിടുത്തെ കണ്ടെത്തുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ ധിക്കരിച്ചപ്പോഴാണ് പാപം ഈ ലോകത്തിലേക്ക് കടന്നു വന്നത്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചുവെന്ന വചനമാണ് നാം ഓരോരുത്തരും അവിടുത്തേയ്ക്ക് എത്ര വിലപ്പെട്ടവരാണെന്ന് കാണിച്ചു തരുന്നത്. ദൈവസ്നേഹത്തിനു മുൻപിൽ അതെയെന്ന പ്രത്യുത്തരത്തോടെ നിലകൊള്ളുവാന്‍ നമ്മുക്ക് കഴിയണമെന്നും സ്റ്റഫാനിക് യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ദൈവത്തെ സ്തുതിക്കുക, പാപത്തെയോർത്ത് അനുതപിക്കുക, നമ്മുടെ അവസ്ഥകൾ അറിയിക്കുക, തിരുഹിതത്തിനായി കാതോർക്കുക എന്നിവയായിരിക്കണം പ്രാർത്ഥനയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് അതിരൂപത വൈദികൻ ഫാ.ജോസഫ് എസ്പലിയറ്റ് സന്ദേശം നൽകി. ഗാനാലാപനത്തിന് പുറമേ നടന്ന വിവിധങ്ങളായ പ്രാർത്ഥന ശുശ്രൂഷകൾ അനുതാപത്തിന്റെ ആവശ്യം മനസ്സിലാക്കി തന്നുവെന്ന് സംഗമത്തില്‍ പങ്കെടുത്തവർ വ്യക്തമാക്കി. രണ്ടു വർഷത്തിലൊരിക്കലാണ് സമ്മേളനം നടത്തി വരുന്നത്.
Image: /content_image/News/News-2017-11-22-05:55:32.jpg
Keywords: അമേരിക്ക
Content: 6501
Category: 1
Sub Category:
Heading: ക്രിസ്തുവിനെ മഹത്വപ്പെടുത്തി അമേരിക്കയില്‍ ഇരുപതിനായിരം പേരുടെ യുവജനസംഗമം
Content: വാഷിംഗ്ടൺ: യേശുവിന് സ്തോത്രഗീതങ്ങള്‍ ആലപിച്ച് അമേരിക്കയില്‍ ഇരുപതിനായിരത്തില്‍ അധികം യുവജനങ്ങൾ പങ്കെടുത്ത കത്തോലിക്ക യുവജന സംഗമം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യമായി. ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്‌റ്റേഡിയത്തിൽ നവംബർ 16 ന് ആരംഭിച്ച സമ്മേളനത്തിൽ രാജ്യത്തെ എല്ലാ രൂപതകളിൽ നിന്നുമുള്ള യുവജനങ്ങളുടെ സാന്നിധ്യമുണ്ടായിരിന്നു. സംഗമത്തില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, അനുഭവസാക്ഷ്യം പങ്കുവെയ്ക്കല്‍ തുടങ്ങിയവയും വിവിധ കലാപരിപാടികളും നടന്നു. ഇന്ത്യാനപോളിസ് ആർച്ച് ബിഷപ്പ് ചാൾസ് തോംപ്സൺ യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നുവെങ്കിലും എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അവിടുത്തെ അറിയാൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിളിക്കപ്പെട്ടവർ ' എന്ന സമ്മേളനത്തിന്റെ പേര് തന്നെ യുവജനങ്ങളെക്കുറിച്ച് ദൈവത്തിന്റെ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കത്തോലിക്ക പ്രാസംഗികനും എഴുത്തുകാരനുമായ ക്രിസ് സ്റ്റഫാനിക് തന്റെ അനുഭവങ്ങളിലൂടെ ദൈവസ്നേഹത്തെക്കുറിച്ച് വിവരിച്ചു. സ്നേഹത്തിന് മേൽ പടുത്തുയർത്തിയതാണ് ക്രൈസ്തവ വിശ്വാസം. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന ഏക വചനത്തിൽ ദൈവസ്നേഹം ആരംഭിക്കുന്നു. എന്നാൽ, നിരീശ്വരവാദത്തിന് പിന്നാലെ പോകുന്ന യുവജനങ്ങളും കുറവല്ല. സൃഷ്ടിയുടെ മഹത്വം മനസ്സിലാക്കുക വഴി നാം ദൈവത്തിങ്കലേക്ക് കൂടുതലായി അടുക്കുകയാണ്. ദൈവസ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ പൂർണത അവിടുത്തെ കണ്ടെത്തുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ ധിക്കരിച്ചപ്പോഴാണ് പാപം ഈ ലോകത്തിലേക്ക് കടന്നു വന്നത്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചുവെന്ന വചനമാണ് നാം ഓരോരുത്തരും അവിടുത്തേയ്ക്ക് എത്ര വിലപ്പെട്ടവരാണെന്ന് കാണിച്ചു തരുന്നത്. ദൈവസ്നേഹത്തിനു മുൻപിൽ അതെയെന്ന പ്രത്യുത്തരത്തോടെ നിലകൊള്ളുവാന്‍ നമ്മുക്ക് കഴിയണമെന്നും സ്റ്റഫാനിക് യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ദൈവത്തെ സ്തുതിക്കുക, പാപത്തെയോർത്ത് അനുതപിക്കുക, നമ്മുടെ അവസ്ഥകൾ അറിയിക്കുക, തിരുഹിതത്തിനായി കാതോർക്കുക എന്നിവയായിരിക്കണം പ്രാർത്ഥനയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് അതിരൂപത വൈദികൻ ഫാ.ജോസഫ് എസ്പലിയറ്റ് സന്ദേശം നൽകി. ഗാനാലാപനത്തിന് പുറമേ നടന്ന വിവിധങ്ങളായ പ്രാർത്ഥന ശുശ്രൂഷകൾ അനുതാപത്തിന്റെ ആവശ്യം മനസ്സിലാക്കി തന്നുവെന്ന് സംഗമത്തില്‍ പങ്കെടുത്തവർ വ്യക്തമാക്കി. രണ്ടു വർഷത്തിലൊരിക്കലാണ് സമ്മേളനം നടത്തി വരുന്നത്.
Image: /content_image/News/News-2017-11-22-05:59:31.jpg
Keywords: അമേരിക്ക
Content: 6502
Category: 1
Sub Category:
Heading: വിയറ്റ്നാം ജനതയ്ക്ക് ഒരുലക്ഷം ബൈബിള്‍ എത്തിച്ചുകൊണ്ട് യുവാവിന്റെ വിശ്വാസസാക്ഷ്യം
Content: ഹനോയ്: ദൈവവചനം പഠിക്കുവാൻ മുന്നോട്ട് വരുന്ന വിയറ്റ്നാമിലെ പുതുതലമുറക്ക് പ്രത്യാശ പകര്‍ന്നുകൊണ്ട് ബാവോ എന്ന യുവാവ് ഒരു ലക്ഷത്തിലധികം ബൈബിൾ വിതരണം ചെയ്തു. പതിനാല് വർഷങ്ങൾക്ക് മുൻപ് തന്റെ ഹൈസ്ക്കൂൾ കാലയളവിൽ വിശ്വാസത്തിലേക്ക് കടന്നു വന്ന അദ്ദേഹം ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് ചേർന്നാണ് കുട്ടികളുടെ ബൈബിള്‍ വിതരണം ചെയ്തത്. ജീവൻ പണയം വെച്ചാണ് കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമില്‍ ബൈബിള്‍ വിതരണം ചെയ്തതെന്ന്‍ ബാവോ വെളിപ്പെടുത്തി. ബാല്യകാലത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ബാവോ പിന്നീട് മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നു. തന്റെ അനുഭവസാക്ഷ്യം ബാവോ വിവരിച്ചത് ഇങ്ങനെയാണ്, കൗമാര പ്രായത്തിൽ നിരാശയിൽ അധ:പതിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു. ജീവിതം അർത്ഥശൂന്യമാണ് എന്ന ചിന്തയും താൻ ഒന്നുമല്ല എന്ന മനോഭാവവും ആത്മഹത്യയ്ക്ക് പ്രേരണയായി. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച തന്നെ ഒരു ക്രിസ്ത്യൻ സുഹൃത്ത് ദേവാലയത്തിലേക്ക് ആനയിക്കുകയായിരിന്നു. ദൈവസാന്നിധ്യമനുഭവിക്കുന്നതിന്റെ ആനന്ദം മനസ്സിലാക്കിയ താന്‍ തന്റെ ജീവിതത്തിലും ദൈവിക ഇടപെടലിനായി കാത്തിരുന്നു. അധികം വൈകാതെ ആരാധനയിൽ പങ്കെടുത്ത തന്റെ മേൽ പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ദൈവം സ്പർശിക്കുകയായിരിന്നു. ഇതാണ് സുവിശേഷ പ്രഘോഷണത്തിന് തയാറായുള്ള തന്റെ വിളിക്ക് പിന്നിലുള്ള കാരണമെന്ന് ബാവോ പറയുന്നു. രണ്ട് വര്‍ഷംകൊണ്ടാണ് വിയറ്റ്നാമില്‍ ഒരു ലക്ഷം ബൈബിള്‍ വിതരണം ചെയ്യുവാന്‍ ബാവോക്ക് സാധിച്ചത്. ഹോ ചി മിന്‍ സിറ്റി സ്വദേശിയായ അദ്ദേഹം രണ്ട് മക്കളുടെ പിതാവ് കൂടിയാണ്. രാജ്യത്തു മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള നിയമം സര്‍ക്കാര്‍ ശക്തമാക്കാനിരിക്കെ ബാവോയുടെ പ്രേഷിതദൗത്യം അനേകർക്ക് ഊർജ്ജം പകരുമെന്നാണ് ഓപ്പൺ ഡോർസ് സംഘടനയുടെ പ്രതീക്ഷ.
Image: /content_image/News/News-2017-11-22-09:27:26.jpg
Keywords: വിയറ്റ്
Content: 6503
Category: 1
Sub Category:
Heading: പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സ്മരിച്ച് ഇന്ന് 'ചുവപ്പ് ബുധന്‍': പങ്കുചേരാന്‍ ലോക രാജ്യങ്ങള്‍
Content: ലണ്ടന്‍: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആഗോളതലത്തില്‍ പീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലുള്ള ചുവപ്പ് ബുധന്‍ (റെഡ് വെനസ്‌ഡേ) ദിനാചരണം ഇന്ന് നടക്കും. ദിനാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാല്‍ അലംകൃതമാകും. യു‌കെയിലാണ് സാധാരണ 'റെഡ് വെനസ്‌ഡേ' ദിനാചരണം നടന്നുവന്നിരിന്നത്. ഇത് ആഗോള സമൂഹം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് ഇത്തവണ കാണാന്‍ സാധിക്കുന്നത്. ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രൈസ്തവ പീഡനങ്ങള്‍ ശക്തമായ ഇറാഖിലെ സഭാനേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വടക്കേ ഇറാഖിലെ ഇര്‍ബില്‍ രൂപതയുടെ അധ്യക്ഷനായ കല്‍ദായന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വാര്‍ദ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മറ്റ് ക്രൈസ്തവ ദേവാലയങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷ നടത്താന്‍ പദ്ധതിയുണ്ട്. ചുവപ്പ് ബുധന്‍ ദിനാചരണത്തില്‍ ഫിലിപ്പീന്‍സും പങ്കുചേരും. രാജ്യത്തെ പ്രശസ്തമായ എഴുപത്തിലധികം കത്തീഡ്രല്‍ ദേവാലയങ്ങളും മൈനര്‍ ബസിലിക്കകളും ഇതര പള്ളികളും വൈകുന്നേരത്തോട് കൂടി ചുവപ്പ് നിറത്തില്‍ അലംകൃതമാകും. വിവിധ പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ഫിലിപ്പീന്‍സ് വിഭാഗമാണ് രാജ്യത്തെ ശുശ്രൂഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ന് വൈകീട്ട് 6 മണിക്ക് യു‌കെയിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ പിയാസ്സയില്‍ വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ നാനാജാതി മതസ്ഥരെ ക്ഷണിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സംഗീതവും, വീഡിയോ പ്രദര്‍ശനവും, വിശ്വാസികളുടെ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എ‌സി‌എന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി സ്കോട്ട്‌ലൻഡിനു പടിഞ്ഞാറന്‍ തീരം മുതല്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം വരയുള്ള ദേവാലയങ്ങളും സ്കൂളുകളും ഇന്ന് ചുവപ്പ് നിറത്താല്‍ പ്രകാശിക്കും. ഇംഗ്ലണ്ടിലെ വാല്‍സിംഹാമിലെ ദൈവമാതാവിന്റെ പേരിലുള്ള തീര്‍ത്ഥാടന കേന്ദ്രം, ബെല്‍ഷില്ളിലെ കര്‍ദ്ദിനാള്‍ ന്യൂമാന്‍ ഹൈസ്കൂള്‍, ഇന്‍വേര്‍നസിലെ സെന്റ്‌ കൊളംബസ് ചര്‍ച്ച്, പോണ്ടെഫ്രാക്റ്റിലെ സെന്റ്‌ ജോസഫ് തുടങ്ങിയ പ്രമുഖ ദേവാലയങ്ങളും സ്കൂളുകളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നു ഇതിനോടകം അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലും ഇന്ന് 'റെഡ് വെനസ്‌ഡേ' ആചരണം നടക്കും.
Image: /content_image/News/News-2017-11-22-10:42:34.jpg
Keywords: റെഡ്, ചുവപ്പു
Content: 6504
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനാനിറവില്‍ ഹൊസൂർ രൂപതയുടെ സ്ഥാപനവും മാർ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും
Content: ചെന്നൈ: നുത്തൻചേരി സെന്റ് ആന്റണീസ് കത്തീഡ്രലിൽ നൂറുകണക്കിനു വിശ്വാസികളുടെയും മുപ്പതിലധികം മെത്രാന്‍മാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും സാന്നിധ്യത്തില്‍ ഹൊസൂർ രൂപതയുടെ സ്ഥാപനവും മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങിൽ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള വിശ്വാസികളും സഭാധികൃതരും നുത്തൻചേരിയില്‍ എത്തിയിരിന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ധര്‍മപുരി രൂപത ബിഷപ്പ് ഡോ. ലോറന്‍സ് പയസ് ദ്വരൈരാജ് എന്നിവര്‍ സഹകാര്‍മികരായിരിന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ മലബാര്‍ ചെന്നൈ മിഷന്‍ കോര്‍ഡിനേറ്ററുമായ മോണ്‍. ജോസ് ഇരുമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ഡീക്കനായി. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമനപത്രം വായിച്ചതോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വർഗ്ഗീയ മഹത്വത്തിന്റെ ചിഹ്നമായ മുടി നിയുക്ത മെത്രാന്‍ മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്‍റെ ശിരസിൽ ധരിപ്പിക്കുകയും അംശവടി നൽകുകയും ചെയ്തു. തുടര്‍ന്നു കാർമികനും സഹകാർമികരും പുതിയ മെത്രാന് അഭിനന്ദനങ്ങൾ നേർന്നു. ഇതിന് ശേഷം നടന്ന ആശംസ പ്രസംഗത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജെയിംസ് പഴയാറ്റിൽ പിതാവിനെ പ്രത്യേകം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വലിയ ആഗ്രഹം ആണ് ഹൊസൂര്‍ രൂപതയുടെ സ്ഥാപനത്തിലൂടെ സഫലമായതതെന്നും അദ്ദേഹം ഇതിന് വേണ്ടി ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ചുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പുതിയ രൂപത അനുവദിച്ചതില്‍ പരിശുദ്ധ സിംഹാസനത്തിനും ഫ്രാന്‍സിസ് പാപ്പയ്ക്കും നന്ദി അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശംസാസന്ദേശത്തിന് ശേഷം അഭിഷിക്തനായ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടന്നു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഷംഷാബാദ് രൂപത നിയുക്ത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ദിവ്യബലിക്കു സഹകാര്‍മികരായി. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുണ്ടായിരുന്ന ചെന്നൈ മിഷനാണു ഹൊസൂർ രൂപതയായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പത്ത് ഇടവകകളും 24 ദിവ്യബലി കേന്ദ്രങ്ങളും 28 വൈദികരും 80 സന്യസ്തരും ഉൾപ്പെടുന്ന മിഷൻപ്രദേശത്തു സഭയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്തമാണു മാർ പൊഴോലിപ്പറമ്പിൽ ഏറ്റെടുത്തിരിക്കുന്നത്. മദ്രാസ്–മൈലാപ്പൂർ അതിരൂപതയുടെയും ചെങ്കൽപ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂർ, ധർമപുരി എന്നീ ലത്തീൻ രൂപതകളുടെയും അതിർത്തിക്കുള്ളിലെ സീറോ മലബാർ സഭാ വിശ്വാസികളുടെയിടയിലാവും രൂപതയുടെ പ്രവർത്തനം. ചെന്നൈ അയനാവരം സെന്റ് തോമസ് പാസ്റ്ററൽ സെന്ററാണു രൂപതയുടെ താൽക്കാലിക ആസ്ഥാനം.
Image: /content_image/News/News-2017-11-23-03:02:01.jpg
Keywords: പൊഴോ
Content: 6505
Category: 18
Sub Category:
Heading: മാര്‍ മാത്യു വട്ടക്കുഴിയുടെ സ്മരണയില്‍ കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപത മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശത്തില്‍ മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെ ആത്മീയ ദര്‍ശനങ്ങളെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു. രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ലാളിത്യവും കൃത്യനിഷ്ഠയും തീക്ഷ്ണതയും വട്ടക്കുഴി പിതാവിന്റെ ജീവിത മുദ്രയായിരുന്നുവെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍ ഒപ്പീസ് ചൊല്ലി. മഹാജൂബിലി ഹാളില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരണാ പ്രാര്‍ത്ഥന നടത്തി. മാര്‍ മാത്യു വട്ടക്കുഴിയുടെ ഓര്‍മയ്ക്ക് ചിറക്കടവ് പടനിലം ഇടവകയില്‍ പണിത് ദാനമായി നല്‍കുന്ന വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.
Image: /content_image/India/India-2017-11-23-04:17:14.jpg
Keywords: വട്ടക്കുഴി