Contents
Displaying 6141-6150 of 25122 results.
Content:
6446
Category: 18
Sub Category:
Heading: അനേകരെ മരിയ ഭക്തിയിലേക്ക് ആനയിച്ച കമിലച്ചന് പാലാ ഇന്ന് വിട നല്‍കും
Content: കോട്ടയം: അനേകരെ ദൈവമാതാവിനോടുള്ള ഭക്തിയിലേക്ക് അടുപ്പിച്ച കമിലച്ചന്‍ എന്ന ഫാ. കമില്‍ നീലിയറ സിഎംഐയ്ക്കു പാലാ ഇന്ന് വിടനല്‍കും. പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ ഞായറാഴ്ചകള്‍ തോറും ഇടവകകള്‍ സന്ദര്‍ശിച്ചും ഇരുപതിനായിരത്തില്‍പരം മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തിയുമാണ് അദ്ദേഹം തന്റെ മാതൃഭക്തി പ്രഘോഷിച്ചത്. സന്യാസം ചിട്ടയായി പാലിച്ചുപോന്ന ഫാ. കമില്‍ സായാഹ്ന ധ്യാനത്തിനുശേഷം മറിയത്തിന്റെ ദര്‍ശനത്തിനായി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതു ജീവിതചര്യയാക്കി മാറ്റിയിരുന്നു. ഇതില്‍ നിന്നും ലഭിച്ചിരുന്ന ബോധ്യത്തില്‍ നിന്നാണ് മരിയഭക്തിയുടെ പ്രചാരണം അദ്ദേഹം നടത്തിയിരുന്നത്. മാതൃഭക്തി പ്രചരിപ്പിക്കുന്നതിനു നാല്പതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചതിനു പുറമെ കര്‍മ്മല കുസുമം തുടങ്ങിയ മാസികകളില്‍ നിരവധി ലേഖനങ്ങളും എഴുതിയിരുന്നു. വിശ്വാസജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധം ജപമാലയാണെന്നു ഫ. കമില്‍ നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു. അമേരിക്ക, ഇറ്റലി, റോം എന്നിവിടങ്ങളിലും ഫാ. കമില്‍ നീലിയറ മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1928ല്‍ പാലാ പാറപ്പള്ളി നീലിയറ കുടുംബത്തില്‍ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ച ഇദ്ദേഹം തൊടുപുഴ ഇളംദേശം പ്രൈമറി സ്‌കൂളില്‍ അധ്യാപകനായും പിന്നീട് പാലായില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായും സേവനം ചെയ്തിരിന്നു. ഇതിന് ശേഷം തന്റെ 25ാം വയസിലാണ് അദ്ദേഹം മാന്നാനം സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചത്. വൈദികന്റെ മൃതസംസ്കാരം പാലാ സെന്റ് വിൻസെന്റ് ആശ്രമ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിനു ആണ് നടക്കുക.
Image: /content_image/India/India-2017-11-14-08:07:37.jpg
Keywords: മരിയ ഭക്തി

6447
Category: 1
Sub Category:
Heading: ബംഗ്ലാദേശ് സന്ദർശനത്തിനിടെ മാർപാപ്പ പതിനാറ് ഡീക്കന്മാർക്ക് തിരുപട്ടം നൽകും
Content: ധാക്ക: ഫ്രാൻസിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടയിൽ പതിനാറ് ഡീക്കന്മാർക്ക് പൗരോഹിത്യ പദവി നൽകും. ഡിസംബർ ഒന്നിന് തലസ്ഥാന നഗരമായ ധാക്കയിലെ സഹരവാർഡി ഉദ്യാനിലെ തുറന്ന വേദിയിലാണ് മാര്‍പാപ്പയുടെ ആഭിമുഖ്യത്തില്‍ പൗരോഹിത്യ അഭിഷേക ശുശ്രൂഷകൾ നടക്കുക. ദിവ്യബലിയിൽ പതിനായിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. നവംബർ ഇരുപത്തിയേഴ് മുതൽ ഡിസംബർ രണ്ട് വരെയാണ് മാർപാപ്പയുടെ ബംഗ്ലാദേശ്- മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശിലെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയവരാണ് 16 ഡീക്കന്മാരും. ഇവരിൽ പത്തു പേർ രൂപത വൈദികരായും അഞ്ചു പേർ ഹോളിക്രോസ് കോണ്‍ഗ്രിഗേഷന്‍ സഭയിലെ വൈദികരായും ഒരാൾ വിമലഹൃദയ സഭാംഗമായുമാണ് അഭിഷിക്തരാകുക. പൗരോഹിത്യ സ്വീകരണത്തിന് ഡീക്കന്മാര്‍ ആത്മീയമായി ഒരുങ്ങിയെന്നും നവംബർ പതിനാല് മുതൽ ഇരുപത് വരെയുള്ള പ്രാർത്ഥന ശുശ്രൂഷകൾ വഴി അവർ അഭിഷേകത്താൽ നിറയുമെന്നും സെമിനാരി റെക്ടർ ഫാ. ഇമ്മാനുവേൽ കാനോൺ റൊസാരിയോ പറഞ്ഞു. തിരുപ്പട്ട സ്വീകരണത്തിലൂടെ കത്തോലിക്ക സഭയിൽ പൗരോഹിത്യത്തിന്റെ വിശുദ്ധിയുടെ അടയാളമാകാൻ ഡീക്കന്മാർക്ക് സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം ഏഷ്യൻ ന്യൂസിനോട് പങ്കുവെച്ചു. മാർപാപ്പയുടെ സന്ദർശനത്തെയും പരിശുദ്ധ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിക്കാൻ ലഭിച്ച അവസരത്തെയും ദൈവീക അനുഗ്രഹമായി നോക്കി കാണുന്നുവെന്ന് ഡീക്കൻ ജാഷിം മുർമു ഏഷ്യൻ ന്യൂസിനോട് പറഞ്ഞു. തന്റെ ഗ്രാമത്തിലെ പ്രഥമ പുരോഹിതനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. മാർപാപ്പയുടെ കൈവെയ്പ്പ് ശുശ്രൂഷ വഴി ലഭ്യമാകുന്ന തിരുപ്പട്ടമെന്ന കൂദാശയ്ക്ക് സഭാനേതൃത്വത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാജ്ഷാഹി രൂപത ഡീക്കൻ സിസർ കോസ്റ്റ അഭിപ്രായപ്പെട്ടു. തനിക്ക് കൈവന്ന അനുഗ്രഹത്തെയോർത്ത് ദൈവത്തോട് നന്ദി പറയുമെന്നും വൈദിക ദൗത്യം പ്രാർത്ഥനയിൽ ആഴപ്പെട്ട് സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിക്കുമെന്നും ഡീക്കൻ ഗ്രേസി റൊസാരിയോ പറഞ്ഞു. അതേസമയം ബംഗ്ലാദേശിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നാനൂറോളം വൈദിക വിദ്യാർത്ഥികളാണ് ഇപ്പോള്‍ പഠനം നടത്തുന്നത്.
Image: /content_image/News/News-2017-11-14-09:20:45.jpg
Keywords: വൈദിക, തിരുപട്ട

6448
Category: 1
Sub Category:
Heading: സോളമന്‍ പണിത കോട്ടയുടെ ഭാഗങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
Content: അരാവ: ബൈബിളിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സോളമന്‍ പണിത കോട്ടയുടേതെന്നു കരുതപ്പെടുന്ന കവാടത്തിന്റെ ഭാഗങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി. ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള താമാര്‍ പാര്‍ക്കില്‍ നടത്തിയ ഉദ്ഘനനത്തിനിടയിലാണ് കവാടങ്ങള്‍ കണ്ടെത്തിയത്. ഇസ്രായേലി പുരാവസ്തു വകുപ്പ് നിയമിച്ച ഗവേഷകരായ ഡോ. ടാലി എറിക്സന്‍ ജിനി, ഡോ. ജെയിംസ് താബോര്‍, ഡോ. യോരാന്‍ ഹായിമി എന്നിവരടങ്ങിയ സംഘമാണ് അഞ്ചു ദിവസം നീണ്ട ഉദ്ഘനനത്തിന് നേതൃത്വം നല്‍കിയത്. നാല് അറകളുള്ള കവാടമാണ് കണ്ടെത്തിയിരിക്കുന്നത്. സോളമന്‍ പണിത കോട്ടയുടെ കവാടങ്ങളും, കോട്ടകെട്ടി ശക്തമാക്കിയ നഗരത്തിന്റെ അടയാളങ്ങളും തങ്ങള്‍ കണ്ടെത്തിയതായി സംഘത്തില്‍ ഉള്‍പ്പെട്ട പോള്‍ ലാഗ്നോ പറഞ്ഞു. താമാര്‍ പ്രദേശം ജൂദിയായുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നുവെന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ശരിവെക്കുന്നതാണ് തങ്ങളുടെ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1 രാജാക്കന്‍മാര്‍ 13:3-ല്‍ പറഞ്ഞിരിക്കുന്നത് പോലെ ജോസിയ രാജാവ് തകര്‍ത്ത വിജാതീയ ക്ഷേത്രങ്ങളുടെ ബലിപീഠങ്ങളുടെ അവശിഷ്ടങ്ങളും കവാടത്തിനു പുറത്തായി തങ്ങള്‍ കണ്ടെത്തിയതായി ലാഗ്നോ പറഞ്ഞു. “അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു : കര്‍ത്താവാണ് സംസാരിച്ചത് എന്നതിന്റെ അടയാളം ഇതാണ് : ഈ ബലിപീഠം പിളര്‍ന്നു അതിന്‍മേലുള്ള ചാരം ഊര്‍ന്ന് വീഴും” എന്നാണ് ഇതിനെക്കുറിച്ച് ബൈബിളില്‍ വിവരിച്ചിരിക്കുന്നത്. 1995-ല്‍ നടത്തിയ ഉദ്ഘനനത്തില്‍ ഡോ. റുഡോള്‍ഫ് കോച്ചെന്‍, ഡോ. യിഗാല്‍ എന്നീ ഇസ്രായേല്‍ ഗവേഷകര്‍ കവാടം ഭാഗികമായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഉദ്ഘനനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാഞ്ഞതിനാല്‍ അവര്‍ കവാടം മണ്ണിട്ടു മൂടുകയായിരിന്നു. ഇതാദ്യമായാണ് ഗവേഷകര്‍ കവാടങ്ങളുടെ അടിത്തട്ടുവരെ ഖനനം നടത്തുന്നത്. ഇസ്രായേലിലെ ഏറ്റവും പഴക്കമേറിയ പുരാവസ്തു ഗവേഷണ മേഖലയാണ് താമാര്‍ പ്രദേശം. അബ്രഹാമിന്റെ കാലംമുതല്‍ ഇന്നുവരെയുള്ള ചരിത്രം പറയുവാന്‍ കഴിവുള്ള മേഖലയില്‍ കാര്യമായ രീതിയിലുള്ള ഗവേഷണമാണ് നടന്നുവരുന്നത്. ഇസ്രായേലിന്റെ യഹൂദ പാരമ്പര്യത്തിന്റെ പ്രധാനപ്പെട്ട അടയാളം കൂടിയാണ് ഈ ബൈബിള്‍ പാര്‍ക്ക്. 'ബ്ലോസ്സം റോസ്' എന്ന സംഘടനയാണ് പാര്‍ക്കിന്റെ സംരക്ഷണ ചുമതല വഹിക്കുന്നത്. പുതിയ കണ്ടെത്തലോടെ കോട്ടയുടെ നിര്‍മ്മിതിയെക്കുറിച്ചു കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുവാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍.
Image: /content_image/News/News-2017-11-14-11:15:42.jpg
Keywords: ഇസ്രായേ

6449
Category: 1
Sub Category:
Heading: സുവിശേഷകന്റെ ജോലിയിലെ 'ജീവനുള്ള കല്ലുകള്‍' ദൈവകൃപയുടെ നാഴിക കല്ലുകളാവട്ടെ!
Content: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെരഞ്ഞെടുത്ത ആപ്തവാക്യം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതുപോലെ തന്നെ ചരിത്ര പ്രാധാന്യമേറിയ ഒരു ചുവടുവയ്പാണ് രൂപതയുടെ 5 വര്‍ഷത്തെ പ്രവര്‍ത്തന രേഖകളുടെ കരട് പ്രസിദ്ധീകരിക്കുകയും അതിനുവേണ്ടി മൂന്നു ദിവസത്തെ പ്രത്യേകമായ കോണ്‍റന്‍സ് ഒരുക്കുകയും ചെയ്യുക എന്നുള്ളത്. ഒരുപക്ഷേ രൂപതകളുടെ ചരിത്രത്തില്‍ ആദ്യമാവാം ഇത്തരമൊരു കാല്‍വയ്പ്. സ്കോട്ട്ലന്‍ഡ് മുതല്‍ ലണ്ടന്‍ വരെയുള്ള കണ്‍വെന്‍ഷനുകളില്‍ രൂപതാധ്യക്ഷന്‍ തന്നെ ഇതിനെക്കുറിച്ച് സംസാരിക്കുകയും മുതിര്‍ന്നവരും യുവതീയുവാക്കളും കുട്ടികളും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിച്ച് ഒരുക്കി അയക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് തീര്‍ച്ചയായും ദൈവജനത്തിന്‍റെ മുമ്പില്‍ ഹൃദയം തുറക്കുന്ന, പ്രഘോഷണങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്തുന്ന സുന്ദരമായ സമര്‍പ്പണമായി മാറുകയായിരിന്നു. #{red->n->n->"LIVING STONE" അജപാലന നയരേഖ }# സജീവ ശിലകള്‍ കൊണ്ടുള്ള ആത്മീയഭവനമായി ഓരോ വിശ്വാസിയേയും പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന പിതാവ് അടിസ്ഥാന വാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ജോഷ്വാ 4: 3-7 വരെയുള്ള തിരുവചനങ്ങളാണ്. ഇസ്രായേല്‍ ജനം മുഴുവന്‍ ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ വാഗ്ദാന പേടകം വഹിച്ചുകൊണ്ട് ജോര്‍ദ്ദാന്‍റെ മധ്യത്തില്‍ നിലകൊണ്ട പുരോഹിതരെപ്പോലെ (ജോഷ്വാ 3:17) പ്രവാസ സമൂഹത്തെ സ്വര്‍ഗ്ഗീയ ജറുസലേമില്‍ എത്തിക്കുവാനുള്ള വലിയ ദൗത്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലും സൂചനയും സ്രാമ്പിക്കല്‍ പിതാവിന്റെ അടിസ്ഥാന വാക്യത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ആമുഖത്തില്‍ സജീവശിലയായ ദൈവത്തേയും ക്രിസ്തുവിനേയും തിരുവചനങ്ങളിലൂടെ പങ്കുവയ്ക്കുന്ന പിതാവ് ഓരോ വിശ്വാസിയും സജീവശിലയായി വര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നു. മുന്നോട്ടുള്ള അടുത്ത 5 വര്‍ഷങ്ങള്‍ 5 ഘട്ടങ്ങളായി പ്രത്യേകമായി 5 മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ദര്‍ശനമാണ് പിതാവ് ദൈവജനവുമായി പങ്കുവയ്ക്കുന്നത്. ഓരോ ഘട്ടത്തിന്‍റെയും പ്രത്യേക കര്‍മ്മ പദ്ധതികളും അതിനെ സംബന്ധിക്കുന്ന ചോദ്യാവലികളും ചര്‍ച്ചകളും ഒരുക്കിയിരിക്കുന്നു. ഒന്നാം ഘട്ടം: 2017-2018 - കേന്ദ്രബിന്ദു : കുട്ടികള്‍ രണ്ടാം ഘട്ടം: 2018-2019 - കേന്ദ്രബിന്ദു : യുവജനം മൂന്നാം ഘട്ടം : 2019-2020 - കേന്ദ്രബിന്ദു : കുടുംബം നാലാം ഘട്ടം : 2020-2021 - കേന്ദ്രബിന്ദു : കുടുംബ യൂണിറ്റുകള്‍ അഞ്ചാം ഘട്ടം : 2021-2022 : കേന്ദ്രബിന്ദു : വിശ്വാസസാക്ഷ്യം #{red->n->n->ഗൗരവമേറിയ സമീപനം അനിവാര്യം? }# 5 ഘട്ടങ്ങളും ഏറെ പ്രാധാന്യമുള്ള മേഖലകളാണെങ്കില്‍ അതീവ പ്രാധാന്യമുള്ള മേഖലകളാണ് കുട്ടികളും യുവജനങ്ങളും. സീറോമലബാര്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്ന 2 മേഖലകളാണ് വിശ്വാസവും വിശുദ്ധിയും നിറഞ്ഞ കുട്ടികളും യുവതീയുവാക്കളും. ഒരു Catechism Supplement യൂറോപ്പിന്‍റെ പശ്ചാത്തലത്തില്‍ സമ്പര്‍ക്കമാദ്ധ്യമങ്ങളുടെ / ഉപഭോഗ സംസ്ക്കാരത്തിന്‍റെ / വിശ്വാസ അപചയത്തിന്‍റെ / ഇസ്ലാമിക കയ്യേറ്റത്തിന്‍റെ ഇടയില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് തലമുറകള്‍ക്ക് അനുഗ്രഹത്തിന്‍റെ താക്കോലായി മാറും. 10 വര്‍ഷം മതബോധനത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് 2 മിനിറ്റ് സ്വയം പ്രേരിത പ്രാര്‍ത്ഥന പോലും ചൊല്ലാന്‍ സാധിക്കുന്നില്ലായെങ്കില്‍ അത് നമ്മുടെ മതബോധനരീതിയുടെ വൈകല്യമായി അംഗീകരിക്കാനുള്ള എളിമ നാം സ്വന്തമാക്കണം. യേശുക്രിസ്തുവുമായി നമുക്കുണ്ടാകേണ്ട വ്യക്തിബന്ധത്തെക്കുറിച്ചും, സ്വര്‍ഗ്ഗോന്മുഖമായ ജീവിതത്തെക്കുറിച്ചും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദൈവജനത്തെ ഓര്‍മ്മിപ്പിക്കുന്ന ഇടയശ്രേഷ്ഠന്‍ മതബോധനത്തിന്‍റെ നാള്‍ വഴികളില്‍ ഇവ കുട്ടികളുടെ ഹൃദയ ഫലകങ്ങളില്‍ രേഖപ്പെടുത്താന്‍ ഉപയുക്തമായ മതബോധന സംസ്ക്കാരം സൃഷ്ടിച്ചെടുക്കുമെന്ന് പ്രത്യാശിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം. ഓരോ കുട്ടികളിലും യുവതീയുവാക്കളിലും ക്രിസ്തു രൂപപ്പെടുവാനുള്ള ഈറ്റനോവായി അടുത്ത 2 വര്‍ഷങ്ങള്‍ മാറിയാല്‍ അത് ഗ്രേറ്റ് ബ്രിട്ടന് മാത്രമല്ല ആഗോള സീറോമലബാര്‍ സഭയ്ക്ക് അനുഗ്രഹവഴിയായി മാറും. ഔപചാരിക വിദ്യാഭ്യാസം പോലെയും അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പ്രവര്‍ത്തന പരിപാടികള്‍ പോലെയും നമ്മുടെ മതബോധനവും യുവജന കര്‍മ്മപരിപാടികളും ഒരിക്കലും ആയിത്തീരരുത്. വിശ്വാസ പാരമ്പര്യത്തിലൂടെ നാം വളര്‍ത്തിയെടുത്തതും കാത്തു സൂക്ഷിക്കുന്നതുമായ മതബോധനത്തിന്‍റെ മനോഹരമായ ഫ്രെയിമിനുള്ളില്‍ ജീവനുള്ള ശിലകള്‍ ഉണ്ടാവാന്‍ - ഡോമിനിക് സാവിയോയും കൊച്ചുത്രേസ്യയും പോലുള്ള വിശുദ്ധാത്മാക്കള്‍ രുചിച്ചറിഞ്ഞ - യേശുവിനെ രുചിച്ചറിയുന്ന, ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരു തലമുറ ഉയര്‍ന്നു വരട്ടെ. ജീവിതസാക്ഷ്യവും വിശുദ്ധിയും ഇല്ലാത്ത വ്യക്തികള്‍ ഒരിക്കലും കുട്ടികളെയും യുവജനങ്ങളെയും പരിശീലിപ്പിക്കാന്‍ പാടില്ലായെന്നത് ഒരു വസ്തുതയാണ്. രൂപതാധ്യക്ഷനും വൈദികര്‍ക്കും, ദൈവജനത്തിനും അനുയോജ്യര്‍ എന്ന്‍ കണ്ടെത്തുന്ന വ്യക്തികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രധാന മതാദ്ധ്യാപകരായി നിലനിറുത്തുന്നത് നന്നായിരിക്കും. തീക്ഷ്ണതയും പ്രാര്‍ത്ഥനാരൂപിയും സമര്‍പ്പണമനോഭാവവും നിറഞ്ഞ നൂറുകണക്കിന് മതാദ്ധ്യാപകരുടെ ആത്മസമര്‍പ്പണത്തിന് ദൈവസന്നിധിയില്‍ നമ്മുടെ കൃതജ്ഞതകള്‍ അര്‍പ്പിക്കാം. #{red->n->n-> സീറോമലബാര്‍ സഭയും കാലഘട്ടത്തിന്‍റെ ദൗത്യവും}# അമേരിക്ക, ന്യൂസിലാന്‍റ്, കാനഡ, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഇന്ത്യ മുഴുവന്‍ സ്വയം ഭരണാവകാശവും കരഗതമായിരിക്കുന്ന സീറോമലബാര്‍ സഭയുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വളര്‍ച്ചയുടെയും നന്മകളുടെയും മേഖലകളില്‍ നിരന്തരമായ സ്തുതികളും നന്ദികളും ഉയരപ്പെടേണ്ടതുണ്ട്. സഭയ്ക്കും ദൈവജനത്തിനും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന വൈദിക ജീവിതങ്ങളെയും സമര്‍പ്പിത ജീവിതങ്ങളെയും അല്‍മായ ജീവിതങ്ങളെയും ഓര്‍ത്ത് കര്‍ത്താവിന് കൃതജ്ഞത അര്‍പ്പിക്കാം. ആയിരിക്കുന്ന ദേശങ്ങളിലും സംസ്കാരങ്ങളിലും പുളിമാവായി മാറിക്കൊണ്ട് സുവിശേഷവല്‍ക്കരണത്തെ ജ്വലിപ്പിക്കുന്ന ചാലകശക്തിയാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. പരിശുദ്ധാത്മാവ് നമ്മെ ഏല്‍പ്പിക്കുന്ന കാലഘട്ടത്തിന്‍റെ ഉത്തരവാദിത്തം ആഴമേറിയ എളിമയോടെ സ്വീകരിക്കുവാനും ഈ വലിയ ദൗത്യം നിര്‍വ്വഹിക്കുവാന്‍ ഞങ്ങള്‍ ഞങ്ങളില്‍ തന്നെ അശക്തരും ദുര്‍ബലരും ആണെന്ന് ഏറ്റുപറഞ്ഞ് പരിശുദ്ധാത്മ ശക്തിയ്ക്കായി നിരന്തരം നിലവിളിക്കുന്ന, അതിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്ന ദൈവജനമായി നാം മാറേണ്ടതുണ്ട്. അടച്ചുപൂട്ടപ്പെടുന്ന പള്ളികളും തണുത്തുറയുന്ന വിശ്വാസ ജീവിതങ്ങളും നമ്മുടെ ഹൃദയനൊമ്പരമായി മാറണം. ശിരസ്സാകുന്ന ക്രിസ്തുവിന്‍റെ ശരീരത്തില്‍ എല്ലാ പാരമ്പര്യങ്ങളില്‍ നിന്നും ആരാധനാ രീതികളില്‍ നിന്നുമുള്ള സജീവശിലകള്‍ ഉണ്ടാവണം എന്ന കാഴ്ചപ്പാടോടെ സങ്കുചിതത്തിന്‍റെയും സ്ഥാപനവത്ക്കരണത്തിന്‍റെയും വിഭാഗീയതയുടെയും സ്വാര്‍ത്ഥ ചിന്തകളുടെയും പൈശാചിക തിന്മകള്‍ നമ്മെ സ്വാധീനിക്കാതിരിക്കാന്‍ ഉണര്‍വ്വോടെ നാം പ്രാര്‍ത്ഥിക്കണം. ലോകമെങ്ങും പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന നമ്മുടെ വിശ്വാസ സാക്ഷ്യത്തിന്‍റെ അടിസ്ഥാന മേഖലകള്‍ കണ്ടെത്താനും സ്വീകരിക്കാനുമുള്ള വലിയ വിളി പ്രാദേശിക സഭകള്‍ക്കുണ്ട്. വിശുദ്ധ കുര്‍ബാനയുടെ ഇടയിലുള്ള 15 മിനിറ്റ് catechism കൊണ്ട് വിശ്വാസപകര്‍ച്ച സൃഷ്ടിക്കാനാവില്ല എന്ന് ബ്രിട്ടിഷ് രൂപതകള്‍ തിരിച്ചറിയണം. കുടുംബ പ്രാര്‍ത്ഥന, കുടുംബയൂണിറ്റ്, വാര്‍ഷിക ധ്യാനങ്ങള്‍ അവ സമ്മാനിക്കുന്ന ആദ്ധ്യാത്മിക ഊര്‍ജ്ജം തിരിച്ചറിയാനും അവര്‍ക്ക് കഴിയണം. വര്‍ദ്ധിച്ചുവരുന്ന നിരീശ്വരത്വം, ദൈവനിഷേധം, യുക്തിചിന്ത, കുടുംബങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ (gay marriage, lesbyanism) എന്നിവ മനസ്സിലാക്കി, 50 വര്‍ഷത്തിനുശേഷമുള്ള സീറോമലബാര്‍ സഭയുടെയും ക്രൈസ്തവ സഭകളുടെയും വെല്ലുവിളികള്‍ മനസ്സിലാക്കി ഈ കാലയളവില്‍ തന്നെ വിവിധ സഭാസമൂഹങ്ങള്‍ ഒന്നുചേര്‍ന്ന്‍ നടപ്പാക്കേണ്ട കര്‍മ്മപദ്ധതികളും ആശയങ്ങളും സ്വപ്നങ്ങളും ഔദ്യോഗിക രേഖയില്‍ ഇടംപിടിക്കും എന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം. കത്തോലിക്കാ സഭകളുടെയും അപ്പോസ്തോലിക സഭകളുടെ ഇടയിൽ മാത്രമല്ല അകത്തോലിക്കാസഭ സമൂഹങ്ങളെ പോലും കോർത്തിണക്കിക്കൊണ്ടുള്ള വിശ്വാസ സാക്ഷ്യത്തിന്റെ ചില നയപരിപാടികൾ ശത്രുവായ പിശാചിന്റെ സകല തന്ത്രങ്ങളെയും അതിജീവിക്കുവാൻ നമുക്ക് അനിവാര്യമായി മാറും. രാവും പകലും സുവിശേഷകന്റെ മനസ്സുമായി കഠിനാധ്വാനം ചെയ്യുന്ന പിതാവിന്റെ ചിന്തകളെയും തീരുമാനങ്ങളെയും പരിശുദ്ധ റൂഹ നിരന്തരം ചലിപ്പിക്കട്ടെ. #{red->n->n->സജീവശിലകളുടെ തിളക്കം വർദ്ധിക്കാൻ }# ഇടയന്റെ മനസ്സിൽ തീക്ഷ്ണതയും കാഴ്ചപ്പാടും എല്ലാം വൈദിക ജീവിതങ്ങളിലും ആഴമായ വേരോടാൻ തീഷ്ണമായ പ്രാർത്ഥനകൾ അനിവാര്യം. ഈ രേഖയെ കുറിച്ച് പഠിക്കാനും ചിന്തിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന ഇടവക സംവിധാനങ്ങൾ ഈ കാലയളവിലും തുടർന്നും ഉണ്ടാകട്ടെ! സ്വപ്നങ്ങളും ചിന്തകളും ഉൽക്കണ്ഠകളും നിർദ്ദേശങ്ങളുമെല്ലാം ഹൃദയത്തിൽ സൂക്ഷിക്കാതെ സ്വകാര്യ കൂട്ടുകെട്ടുകളിൽ മാത്രം ഒതുങ്ങാതെ വിമർശന വേദികളിൽ മാത്രം കെട്ടിക്കിടക്കാതെ livingstonespastoralplan@gmail.com എന്നതിലേക്ക് ഇ മെയിൽ അയക്കുക. അല്ലെങ്കിൽ ബിഷപ്പ് ഹൗസ് അഡ്രസിൽ പോസ്റ്റ് ചെയ്യുക. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ പ്രഖ്യാപന കാലയളവിൽ 2016 സെപ്റ്റംബർ 27ാം തീയതി "പ്രത്യാശയുടെ മണിമുഴക്കം: മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആപ്തവാക്യം വിശ്വാസ വസന്തത്തിന് കളമൊരുക്കുന്നു" എന്ന തലക്കെട്ടിൽ ഒരു വിചിന്തനം എഴുതുവാൻ എനിക്ക് കൃപ ലഭിച്ചു. ആ വിചിന്തനത്തിലെ പ്രസക്തമായ ഒരു തലക്കെട്ട് ഇപ്രകാരമായിരുന്നു, #{red->n->n-> "പിതാവിന്റെ ആപ്തവാക്യം നൽകുന്ന പ്രത്യാശ കിരണങ്ങൾ" }# 1) പ്രേഷിത തീക്ഷ്ണത നിറഞ്ഞ ഇടവക സമൂഹങ്ങൾ (Missionary parishee & Families) 2) പ്രാർത്ഥനാരൂപിയും സുവിശേഷ തീക്ഷ്ണതയും പ്രകാശിപ്പിക്കുന്ന പുതിയ മതബോധന രീതികൾ. 3) സുവിശേഷകന്റെ ജോലിയിലേക്ക് അനേകരെ രൂപാന്തരപ്പെടുത്തുന്ന അപ്പസ്തോലിക പരിശീലന വേദികൾ. 4) യൂറോപ്യൻ സമൂഹത്തിനും സഭയ്ക്കും ഉപ്പും വെളിച്ചവും പുളിമാവും ആയിത്തീരുന്ന ജീവിതസാക്ഷ്യങ്ങൾ. 5) സുവിശേഷത്തിന്റെ ലഹരിയിൽ നിരീശ്വരത്വത്തിന്റെയും ലൗകിക ചിന്തകളുടെയും ലൈംഗിക അപചയങ്ങളുടെയും വെല്ലുവിളികളെ അതിജീവിക്കുന്ന യുവജനസമൂഹം. 6) കുടുംബ പ്രാർത്ഥനയിലും കൗദാശിക ജീവിതത്തിലും ആഴപ്പെട്ട് കാലഘട്ടത്തിന്റെ എല്ലാം വെല്ലുവിളികളെയും അതിജീവിക്കുന്ന വചനശക്തിയാൽ പണിതുയർത്തപ്പെടുന്ന കുടുംബങ്ങൾ. 7) പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ നിറഞ്ഞ സുവിശേഷ തീക്ഷ്ണതയുള്ള സഭാത്മക മുന്നേറ്റങ്ങളെ കോർത്തിണക്കി യൂറോപ്പിന്റെ പുത്തൻ പന്തക്കുസ്തക്കായി ചുക്കാൻ പിടിക്കുക. 8) സുവിശേഷ ദീപ്തിയുടെ അഗ്നിയിൽ ജ്വലിക്കുന്ന സഭയുടെ മഹത്വം ദർശിച്ച് അനേകരെ മാതൃസഭയിലേക്ക് മടക്കികൊണ്ട് വരുന്ന കാലഘട്ടത്തിന്റെ അഭിഷേകശുശ്രുഷകൾക്ക് നേതൃത്വം പകരുക. 2017 നവംബർ 20,21,22 തീയതികൾ Living Stones പാസ്റ്ററൽ പ്ലാനിങ് wales-ൽ വെച്ച് നടക്കുമ്പോൾ അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിലൂടെ ഒരു പുതിയ ജനകീയ വിശ്വാസവിപ്ലവം സംഭവിക്കുകയാണ്. സീറോമലബാർ ബെർമിങ്ഹാം റീജിയണൽ കോഡിനേറ്റർ ഫാ. ജെയ്സൻ കരിപ്പായുടെ വാക്കുകളിൽ കഴിഞ്ഞ ഒരു വർഷം ഏറ്റവും യാത്ര ചെയ്ത വ്യക്തിയാണ് അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവ്. വനിതാഫോറം, 8 റീജിയണുകൾ, ബൈബിൾ കലോത്സവം, വാൽസിംഹാം തീർത്ഥാടനം തുടങ്ങിയ അനേകം നന്മകൾ ഒരു വർഷം കൊണ്ട് ലഭിച്ചെങ്കിൽ ഏറ്റവും വലിയ അനുഗ്രഹമായി നിലകൊള്ളുന്നത് 3 വൈദിക വിദ്യാർത്ഥികളും അമലോത്ഭവ സെമിനാരിയുമാണ്. 8 സ്ഥലങ്ങളിലായി 16,000-ൽ അധികം വിശ്വാസികൾ പങ്കെടുത്ത അഭിഷേകാഗ്നി കൺവെൻഷൻ രൂപതയ്ക്ക് വലിയ ആത്മീയ ഉണർവിന്റെ കാരണമായി. പ്രത്യാശയുടെ കിരണങ്ങൾ വീശുകയാണ്. ഇടയ കരങ്ങൾ ഉയർന്നു നിൽക്കാൻ പ്രാർത്ഥനയും സ്നേഹവും സമർപ്പണവും കഠിനാധ്വാനവും അനിവാര്യമാണ്. 'സകലനന്മകളും നിറഞ്ഞു മുടിച്ചൂടി നിൽക്കുന്ന' സഭയുടെ സൗന്ദര്യം തലമുറകൾക്ക് സമ്മാനിക്കാൻ എല്ലാ തലമുറകളും ഭാഗ്യവതി എന്നു പ്രകീർത്തിക്കുന്ന പരിശുദ്ധ അമ്മയുടെ സ്വർഗ്ഗീയ മധ്യസ്ഥം നമ്മുക്ക് യാചിക്കാം. #{blue->n->n->വാൽക്കഷ്ണം: }# ലണ്ടൻ അഭിഷേകാഗ്നി കൺവെൻഷന്റെ സമാപനത്തിനുശേഷം സ്റ്റേജിനു തൊട്ടടുത്തുള്ള റൂമിൽ പിതാവ് ചില തിരുവചനങ്ങളുടെ പൊരുളുകൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. പിതാവിൽ നിന്ന് കേൾക്കാൻ പിതാവിന്റെ മുന്നിലേക്ക് കടന്നു ചെന്ന എന്നോട് റൂമിന്റെ മൂലയിലുള്ള ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യം ആരോ ഓർമ്മപ്പെടുത്തി. ഞാൻ പെട്ടെന്ന് മുട്ടുകുത്തി ഭക്ത്യാധരങ്ങൾ ഈശോക്ക് നൽകി. പിതാവ് ചോദിച്ചു, കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെ മുൻപിലും ഇതുപോലെ മുട്ടുകുത്തുമോ? നാം ഓരോരുത്തരും ജീവിക്കുന്ന സക്രാരികളാണെന്നും ഓരോ വ്യക്തിയിലും ദിവ്യകാരുണ്യ നാഥനെ കണ്ടെത്തണമെന്നുള്ള തിളക്കം ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
Image: /content_image/News/News-2017-11-14-15:58:18.jpg
Keywords: ഗ്രേറ്റ് ബ്രിട്ട, ആവശ്യം

6450
Category: 1
Sub Category:
Heading: പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
Content: റിയാദ്: മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി സൗദി അറേബ്യ സന്ദര്‍ശിച്ചു സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടം, മതസഹിഷ്ണുത തുടങ്ങിയ വിഷയങ്ങള്‍ രാജാവുമായി പാത്രിയാര്‍ക്കീസ് ചര്‍ച്ച ചെയ്തുവെന്നു ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു മതങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന സൗദിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ സന്ദര്‍ശനം നടത്തുന്നത് അപൂര്‍വ സംഭവമാണ്. മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തില്‍ സാമൂഹ്യ പരിഷ്‌കരണത്തിന് ആക്കം കുറിച്ചതിനുശേഷമാണ് പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനം. സൗദിയില്‍വച്ച് രാജിപ്രഖ്യാപിച്ച ലെബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയെയും പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് കണ്ടു. സൗദിയിലെ ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. 1975ലാണ് ഒരു ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ ഇതിനു മുന്‍ സൗദി സന്ദര്‍ശിച്ചത്. അന്ത്യോക്യയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ഏലിയാസ് നാലാമനായിരുന്നു അത്. കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തുകളിലൊന്നായ മാരോണൈറ്റ് സഭയ്ക്ക് ലെബനനു പുറമേ സിറിയയിലും സൈപ്രസിലും സാന്നിധ്യമുണ്ട്. ലെബനോന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും, ക്രിസ്ത്യന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് പാത്രിയാര്‍ക്കീസ് ബേച്ചാര. ലെബനോനിലെ സൗദി നയതന്ത്രജ്ഞനായ അലി ബിന്‍ സയീദ് അല്‍-അവ്വാദ് അസീരിയാണ് പാത്രിയാര്‍ക്കീസും സല്‍മാന്‍ രാജാവുമായി സന്ദര്‍ശനം സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.
Image: /content_image/News/News-2017-11-15-04:27:40.jpg
Keywords: സൗദി, ഗള്‍ഫ

6451
Category: 1
Sub Category:
Heading: ആഗോളസഭ നവംബര്‍ 19 പാവങ്ങളുടെ ദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: മാര്‍പാപ്പായുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാസഭ നവംബര്‍ 19 പാവങ്ങളുടെ ദിനമായി (വേള്‍ഡ് ഡേ ഓഫ് ദ പുവര്‍) ആചരിക്കും. കാരുണ്യവര്‍ഷത്തിന്റെ സമാപനവേളയിലാണു നവംബര്‍ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്. ക്രിസ്തു കാണിച്ചുതന്നിട്ടുള്ള കരുണയുടെ പ്രവൃത്തികള്‍ക്ക് ലോകത്തുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളും സാക്ഷ്യമാകണമെന്ന അതിയായ ആഗ്രഹമാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ അവസാനത്തില്‍ 'പാവങ്ങളുടെ ഒരു ആഗോളദിനം' സഭയില്‍ ആരംഭിക്കണമെന്ന ആഗ്രഹം വളര്‍ത്തിയതെന്നു ആഗോളദിനത്തിന് മുന്നൊരുക്കമായി നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ വിവരിച്ചു. സുവിശേഷസമര്‍പ്പണത്തില്‍ സുതാര്യതയുടെയും സത്യസന്ധതയുടെയും സ്ഥിരീകരണം നമ്മുടെ ഉപവി പ്രവൃത്തികളിലും പങ്കുവയ്ക്കലിലും യഥാര്‍ത്ഥത്തില്‍ നാം കണ്ടെത്തേണ്ടത് പ്രാര്‍ത്ഥന, ശിഷ്യത്വത്തിന്‍റെ ജീവിതശൈലി, മാനസാന്തരം എന്നിവയിലൂടെയാണ്. ജീവിതരീതിയാണ് വ്യക്തിക്ക് സന്തോഷവും സമാധാനവും നല്കുന്നത്, കാരണം പാവങ്ങളില്‍ ക്രിസ്തുവിന്‍റെ ദേഹത്തെയാണ് നാം പരിചരിക്കുന്നത്. നമുക്ക് യഥാര്‍ത്ഥമായ ക്രിസ്ത്വാനുഭവം ലഭിക്കണമെങ്കില്‍, ദിവ്യകാരുണ്യത്തിലെ കൗദാശികമായ കൂട്ടായ്മയുടെ അനുഭവംപോലെ വേദനിക്കുന്ന പാവങ്ങളില്‍ നാം ക്രിസ്തുവിനെ കണ്ടെത്തണം. പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ആചരണത്തിന്റെ ഭാഗമായി കേരളസഭയിലും വിവിധ പരിപാടികള്‍ നടക്കും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തും. പാവങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് അവരോടൊത്തു ബലിയര്‍പ്പണം, നിര്‍ധനര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിപാടികള്‍, നാടോടികള്‍, കോളനിനിവാസികള്‍, വിധവകള്‍ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദര്‍ശനം, പരിസരശുചീകരണം എന്നിവയുണ്ടാകും. പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Image: /content_image/News/News-2017-11-15-05:11:54.jpg
Keywords: ഫ്രാന്‍സിസ്

6452
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം: ആഘോഷങ്ങള്‍ക്ക് തയാറെടുത്ത് പുല്ലുവഴി
Content: കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തോടനുബന്ധിച്ചു തിരുശേഷിപ്പ് ഇന്ന് ആഘോഷമായി മാതൃഇടവകയായ പുല്ലുവഴി പള്ളിയിലെത്തിക്കും. 19നാണു ഇവിടെ കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടക്കുക. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും. അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുല്ലുവഴി പള്ളിയെ അതിരൂപതയിലെ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവര്‍ത്തക ദയാഭായി മുഖ്യപ്രഭാഷണവും നടത്തും. സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു ജസ്റ്റീസ് കുര്യന്‍ ജോസഫ് സന്ദേശം നല്‍കും. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുസ്തകത്തിന്റെയും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തപാല്‍ സ്റ്റാമ്പ്, കവര്‍ എന്നിവയുടെയും പ്രകാശനം നിര്‍വഹിക്കും. എഫ്‌സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി അനുസ്മരണ പ്രഭാഷണം നടത്തും. ഇന്നസെന്റ് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, വികാരി ഫാ. ജോസ് പാറപ്പുറം, ജനറല്‍ കണ്‍വീനര്‍ ജോസ് കാവനമാലില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. 18നു വൈകുന്നേരം അഞ്ചിനു ദിവ്യബലിയെത്തുടര്‍ന്നു ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കും. ആഘോഷപരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായെന്നു പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തിൽ പറഞ്ഞു.
Image: /content_image/India/India-2017-11-15-05:49:21.jpg
Keywords: സിസ്റ്റര്‍ റാണി മരിയ

6453
Category: 1
Sub Category:
Heading: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ട് പോയ കന്യാസ്ത്രീകള്‍ മോചിതരായി
Content: അബൂജ: നൈജീരിയൻ തലസ്ഥാനമായ അബൂജയിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ കന്യാസ്ത്രീകള്‍ മോചിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കരുണയുടെ പുത്രിമാർ സഭാംഗങ്ങളായ മദർ സുപ്പീരിയർ സിസ്റ്റര്‍ ഏഞ്ചലീൻ ഉമ്മേസുരികേ, സി.അമാബിലിസ് ഒണോഹ, സി.കേറ്റ് ന്യൂവേക്ക് എന്നിവരെയും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറെയും അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. ഇവര്‍ മോചിതരായ കാര്യം 'ഡോറ്റേഴ്സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്സി' സമൂഹത്തിലെ സിസ്റ്റര്‍ ചിലി ഒകോകൊയാണ് സ്ഥിരീകരിച്ചത്. സന്യസ്ഥരുടെ തിരോധാനത്തെ തുടർന്ന് പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും യേശു നാമം മഹത്വപ്പെടട്ടെയെന്നും സിസ്റ്റര്‍ ചിലി ഒകോകൊ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ കീഴില്‍ ശുശ്രൂഷ ചെയ്തിരിന്ന കന്യാസ്ത്രീകളെയായിരിന്നു അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. കന്യാസ്ത്രീകള്‍ മോചിതരായെങ്കിലും തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഏതു സംഘടനയാണെന്നു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
Image: /content_image/News/News-2017-11-15-07:16:33.jpg
Keywords: നൈജീരി

6454
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ചാപ്പലിന് നേരെ ഇസ്ളാമിക പോരാളികളുടെ ആക്രമണം
Content: മനില: തെക്കൻ ഫിലിപ്പീന്‍സിലെ മിന്‍ഡാനോയില്‍ സ്ഥിതിചെയ്യുന്ന ചാപ്പലിന് നേരെ ഇസ്ളാമിക പോരാളികളുടെ ആക്രമണം. ഷാരിഫ് അഗുവാക്ക് പട്ടണത്തിൽ ലാബോ- ലാബോ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ചാപ്പല്‍ അഗ്നിക്കിരയാക്കുവാനാണ് ശ്രമം നടത്തിയിരിക്കുന്നത്. വിശുദ്ധ ഇസിഡോറിന്റെ നാമത്തിലുള്ള ചാപ്പലിലെ അൾത്താരയും തിരുസ്വരുപങ്ങളും അക്രമികൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നവംബർ പത്തിനാണ് സംഭവം നടന്നത്. ദേവാലയം അഗ്നിക്കിരയാക്കിയവരെ കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അക്രമത്തിന് പിന്നില്‍ ബഗ്സമോറോ ഇസ്ലാമിക സംഘടനയുടെ പോരാളികളാണെന്നാണ് പോലീസ് വിലയിരുത്തല്‍. ആക്രമണത്തെ തുടര്‍ന്നു ദേവാലയത്തിലെ ഭക്തവസ്തുക്കളെല്ലാം തന്നെ നശിപ്പിക്കപ്പെട്ടുവെന്ന് ഫിലിപ്പീന്‍ സ്റ്റാർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് വടക്കൻ കോത് ബതോയിലെ ദേവാലയവും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു. ചാപ്പലില്‍ നേരെ ശുശ്രൂഷ ചെയ്തിരിന്ന ഫാ. എല്ലിസിയോ മെർക്കാർഡോ സംഭവത്തെ അപലപിച്ചു. തീവ്രവാദികളുടെ പ്രവർത്തനം മൂലം മതസൗഹാർദമാണ് തകരുന്നതെന്ന് നഗരപ്രതിനിധി അൻവർ എംബ്ലവ പറഞ്ഞു. കത്തോലിക്ക ദേവാലയങ്ങളെ ആക്രമിക്കുവാന്‍ ലക്ഷ്യമിടുന്ന പ്രവണത ക്രിസ്ത്യൻ-മുസ്ലിം ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് മാഗുൻഡാനോ ഗവർണർ ഇസ്മായേൽ മാൻഗുൻദാഡോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2017-11-15-08:45:49.jpg
Keywords: ഫിലി

6455
Category: 1
Sub Category:
Heading: ഇറാനില്‍ ഭൂകമ്പത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി ക്രൈസ്തവ സമൂഹം
Content: ടെഹ്‌റാന്‍: 2003-ന് ശേഷം ഇറാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും മാരകമായ ഭൂകമ്പത്തിനിരയായവര്‍ക്ക് താങ്ങായി ക്രൈസ്തവ സമൂഹം. ഇറാനിലെ കല്‍ദായ വൈദികനും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ഡയറക്ടറായ ഫാ. ഹോര്‍മോസ് അസ്ലാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 12 ഞായറാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇറാനിലും ഇറാഖിലും ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടായത്. ഭൂകമ്പത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യുവാനും, മറ്റ് സഹായങ്ങള്‍ക്കും ക്രൈസ്തവരാണ് മുന്നില്‍ ഉണ്ടായിരിന്നത്. പ്രകൃതി ദുരന്തത്തിനിരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാ കൂട്ടായ്മകളും മറ്റ് ശുശ്രൂഷകളും ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിച്ചെന്നും ഫാ. ഹോര്‍മോസ് അസ്ലാനി വെളിപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രകമ്പനം രാജ്യം മുഴുവന്‍ അനുഭവപ്പെട്ടുവെങ്കിലും ഇറാനിലെ കെര്‍മാന്‍ഷാ, സാര്‍പോള്‍-ഇ-സാഹബ് എന്നീ നഗരങ്ങളെയാണ് ഭൂകമ്പം കൂടുതലായും ബാധിച്ചത്. ഭൂകമ്പത്തില്‍ 430 പേര്‍ മരണപ്പെടുകയും, 7150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത. ഇറാന്‍ പ്രസിഡന്റ് ഹെര്‍മന്‍ റോഹാനി കെര്‍മാന്‍ഷാ പ്രവിശ്യ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ മരണപ്പെട്ടവരോടുള്ള ആദരണാര്‍ത്ഥം എകദിന ദു:ഖാചരണത്തിന് ഇറാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഇതിനോടകം തന്നെ ഫ്രാന്‍സിസ് പാപ്പാ ഇറാനിലേയും, ഇറാഖിലേയും അധികാരികള്‍ക്ക് സന്ദേശമയച്ചിട്ടുണ്ട്. ഭൂകമ്പത്തിനു ഇരയായവരെ കുറിച്ചോര്‍ത്ത് താന്‍ അതിയായി ദു:ഖിക്കുന്നുവെന്നും, ദുരന്തത്തിനിരയാവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആശ്വാസവും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശക്തിയും ദൈവാനുഗ്രഹം ലഭിക്കട്ടെയെന്നും പാപ്പായുടെ സന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2017-11-15-10:16:26.jpg
Keywords: ഇറാന