category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറാനില്‍ ഭൂകമ്പത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി ക്രൈസ്തവ സമൂഹം
Contentടെഹ്‌റാന്‍: 2003-ന് ശേഷം ഇറാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും മാരകമായ ഭൂകമ്പത്തിനിരയായവര്‍ക്ക് താങ്ങായി ക്രൈസ്തവ സമൂഹം. ഇറാനിലെ കല്‍ദായ വൈദികനും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ഡയറക്ടറായ ഫാ. ഹോര്‍മോസ് അസ്ലാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 12 ഞായറാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇറാനിലും ഇറാഖിലും ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടായത്. ഭൂകമ്പത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യുവാനും, മറ്റ് സഹായങ്ങള്‍ക്കും ക്രൈസ്തവരാണ് മുന്നില്‍ ഉണ്ടായിരിന്നത്. പ്രകൃതി ദുരന്തത്തിനിരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാ കൂട്ടായ്മകളും മറ്റ് ശുശ്രൂഷകളും ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിച്ചെന്നും ഫാ. ഹോര്‍മോസ് അസ്ലാനി വെളിപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രകമ്പനം രാജ്യം മുഴുവന്‍ അനുഭവപ്പെട്ടുവെങ്കിലും ഇറാനിലെ കെര്‍മാന്‍ഷാ, സാര്‍പോള്‍-ഇ-സാഹബ് എന്നീ നഗരങ്ങളെയാണ് ഭൂകമ്പം കൂടുതലായും ബാധിച്ചത്. ഭൂകമ്പത്തില്‍ 430 പേര്‍ മരണപ്പെടുകയും, 7150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത. ഇറാന്‍ പ്രസിഡന്റ് ഹെര്‍മന്‍ റോഹാനി കെര്‍മാന്‍ഷാ പ്രവിശ്യ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ മരണപ്പെട്ടവരോടുള്ള ആദരണാര്‍ത്ഥം എകദിന ദു:ഖാചരണത്തിന് ഇറാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഇതിനോടകം തന്നെ ഫ്രാന്‍സിസ് പാപ്പാ ഇറാനിലേയും, ഇറാഖിലേയും അധികാരികള്‍ക്ക് സന്ദേശമയച്ചിട്ടുണ്ട്. ഭൂകമ്പത്തിനു ഇരയായവരെ കുറിച്ചോര്‍ത്ത് താന്‍ അതിയായി ദു:ഖിക്കുന്നുവെന്നും, ദുരന്തത്തിനിരയാവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആശ്വാസവും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശക്തിയും ദൈവാനുഗ്രഹം ലഭിക്കട്ടെയെന്നും പാപ്പായുടെ സന്ദേശത്തില്‍ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-15 15:46:00
Keywordsഇറാന
Created Date2017-11-15 15:46:26