Contents
Displaying 6101-6110 of 25121 results.
Content:
6405
Category: 1
Sub Category:
Heading: അയർലൻഡിലെ ശുശ്രൂഷകൾക്കായി കൊച്ചി രൂപതയിൽനിന്നും രണ്ട് വൈദികർ എത്തിചേർന്നു
Content: ഡബ്ളിൻ: കൊച്ചി രൂപതയിൽനിന്നും അയർലൻഡിലെ ശുശ്രൂഷകൾക്കായി റവ.ഫാ.റെക്സ്സൺ വക്കച്ചൻ ചുള്ളിക്കലും, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും ഡബ്ളിനിൽ എത്തി ചേർന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡയോസിസ്), വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിനും ഇവരെ ഡബ്ലിൻ എയർപോർട്ടിൽ, പൂചെണ്ടുകൾ നൽകി സ്വീകരിച്ചു. ഐറിഷ് ജനങ്ങളിലേക്ക് വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ശക്തമായി വളർത്തുന്നതിന്, കില്ലലൂ രൂപത മെത്രാന്‍ റവ: ഡോ.ഫിൻടെൻ മൊനഹൻ മുൻകൈ എടുത്താണ് ഈ വൈദികരെ അയർലൻഡിൽ എത്തിച്ചത്. ഇതോടൊപ്പം തന്നെ കില്ലലൂ രൂപതയുടെ ഷാന്നോൻ, ബിർ ദേവാലയങ്ങളുടെ ചുമതലയും ഇവർക്ക് നല്കിയിട്ടുണ്ട്. ഇവരുടെ ശുശ്രൂഷകൾ അയർലൻഡിലെ ഒരോ ജനങ്ങൾക്കും അനുഗ്രഹമായി മാറട്ടെ.
Image: /content_image/News/News-2017-11-09-15:45:42.jpg
Keywords: അയര്‍

6406
Category: 4
Sub Category:
Heading: സാത്താനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 5 കാര്യങ്ങള്‍
Content: ഓരോരുത്തരുടെയും ആത്മീയജീവിതം എന്നത് വലിയ യുദ്ധമാണ്. ദൈവത്തിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് സാത്താനും അവന്റെ അനുയായികള്‍ക്കെതിരെയുള്ള വലിയൊരു യുദ്ധം. പരീക്ഷണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും അവന്‍ നമ്മുടെ വീഴ്ചയ്ക്കായി നിത്യേനയെന്നോണം ശ്രമം നടത്തുന്നു. സാധാരണഗതിയില്‍ സാത്താന്റെ പ്രവര്‍ത്തികള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയാത്തവിധം അദൃശമായതിനാല്‍ നമ്മള്‍ അതൊന്നും അറിയുന്നില്ല. സാത്താനെയും അവന്റെ കിങ്കരന്‍മാരെക്കുറിച്ചും വിശുദ്ധ ലിഖിതങ്ങള്‍ക്ക് ധാരാളം പറയുവാനുണ്ട്. നൂറ്റാണ്ടുകളായുള്ള അനുഭവസമ്പത്തിലൂടെ സാത്താനെക്കുറിച്ചും അവന്റെ പദ്ധതികളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ തിരുസഭയ്ക്കും സാധിച്ചിട്ടുണ്ട്. സാത്താനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കുമറിയാത്ത ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. സാത്താന്റെ നിഗൂഢമായ പ്രവര്‍ത്തികള്‍ മനസ്സിലാക്കുവാനും, അതിനെതിരെ വിശ്വാസത്തിന്റെ ആയുധം ധരിക്കുവാനും ഈ അറിവ് നമ്മളെ തീര്‍ച്ചയായും സഹായിക്കും. 1) #{red->none->b->ഇരുട്ടിന്റെ ലോകത്തേക്ക് പതിക്കുന്നതിനു മുന്‍പ് സാത്താന്‍ എന്തായിരുന്നു ? }# പിശാച് ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ല മാലാഖയായിരുന്നുവെന്നാണ് സഭാപ്രബോധനം. പിശാചും മറ്റ് ദുർഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താൽ സൃഷ്ട്ടിക്കപ്പെട്ടവരായിരുന്നു. ഈ മാലാഖമാരുടെ പാപത്തെക്കുറിച്ചു വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നുണ്ട്. "പാപം ചെയ്ത ദൂതന്‍മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു" (2 പത്രോ 2:4). മൗലികമായും തിരിച്ചെടുക്കാനാവാത്ത വിധത്തിലും ദൈവത്തെയും അവിടുത്തെ ഭരണത്തെയും നിരാകരിച്ച സൃഷ്ടികളായ അരൂപികളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലാണ് മാലാഖമാരുടെ പതനം അടങ്ങിയിരിക്കുന്നത്. "ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ കുറവല്ല, പ്രത്യുത മാലാഖമാരുടെ തീരുമാനത്തിന്റെ തിരുത്താനാകാത്ത സ്വഭാവമാണ് അവരുടെ പാപത്തെ അക്ഷന്തവ്യമാക്കുന്നത്. മരണശേഷം മനുഷ്യർക്ക് മനസ്താപം സാധ്യമല്ലാത്തതുപോലെ മാലാഖമാർക്ക് അവരുടെ പതനശേഷം മനസ്താപം സാധ്യമല്ല" (കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം 393). 2) #{red->none->b-> സാത്താന് (പിശാചിന്) ഭാവി പ്രവചിക്കുവാനുള്ള കഴിവുണ്ടോ ? }# കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് "സാത്താന്റെ കഴിവുകള്‍ അനന്തമല്ല. അവന്‍ ഒരു സൃഷ്ടിമാത്രമാണ്. ആത്മാവ് എന്നതിന്റെ അടിസ്ഥാനത്തിലുള്ള ശക്തി മാത്രമാണ് അവനുള്ളത്, അതില്‍ കവിഞ്ഞൊരു ശക്തിയും അവനില്ല. സാത്താന്‍ ഒരു സൃഷ്ടി മാത്രമാണ്" (CCC 395). അപ്പോള്‍ മുകളിലെ ചോദ്യത്തിനുള്ള ഒറ്റ ഉത്തരം "ഇല്ല" എന്ന് മാത്രമാണ്. പാതാളത്തില്‍ പതിച്ച മാലാഖമാര്‍ക്കും, നല്ല മാലാഖമാര്‍ക്കും ദൈവം വെളിപ്പെടുത്തി കൊടുത്താലല്ലാതെ ഭാവി പ്രവചിക്കുവാനുള്ള കഴിവില്ലായെന്ന്‍ വ്യക്തം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലൂടെ യേശു പറയുന്നത് പോലെ "എന്നാല്‍ ആദിവസത്തെക്കുറിച്ചോ, ആ മണിക്കൂറിനെ കുറിച്ചോ, പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മര്‍ക്കോസ് 13:32) എന്നു വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവ് അവര്‍ക്കുണ്ട്. പിശാചുക്കള്‍ സാധാരണ ഗതിയില്‍ ബുദ്ധിയുള്ളവരും, മനുഷ്യരേയും സംഭവങ്ങളേയും നല്ലപോലെ നിരീക്ഷിക്കുവാന്‍ കഴിവുള്ളവരുമാണ്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള ഒരു ബോധ്യം രൂപീകരിക്കുവാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ പരിമിതമായ കൃത്യതയോടെ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് പ്രവചിക്കുവാനുള്ള കഴിവ് അവര്‍ക്കുണ്ട്. മറഞ്ഞിരിക്കുന്നതിനെ കണ്ടുപിടിക്കുവാനുള്ള കഴിവ് അവര്‍ക്കില്ലെങ്കിലും ബുദ്ധിമാന്‍മാരായ മനുഷ്യരെപ്പോലെ നിരീക്ഷിക്കുവാനും പ്രവചിക്കുവാനുമുള്ള കഴിവ് അവര്‍ക്കുണ്ട്. 3) #{red->none->b-> സാത്താന് ഭൗതീകവസ്തുക്കളെ ചലിപ്പിക്കുവാന്‍ സാധിക്കുമോ? }# മാലാഖമാരായ സൃഷ്ടികള്‍ വളരെയേറെ ശക്തിയുള്ളവരാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭൗതീകവസ്തുക്കളെ ചലിപ്പിക്കുവാന്‍ അവര്‍ക്ക് പരിമിതികളുണ്ട്. സാധാരണയായി മായാകാഴ്ചകളും, തന്ത്രങ്ങളും വഴി നമ്മുടെ മനസ്സുകളെ ദോഷകരമായി സ്വാധീനിക്കുവാനാണ് വീണുപോയ മാലാഖാമാർക്ക് കഴിയുക. ഇത്തരം മായാകാഴ്ചകള്‍ വഴി ഒരു വസ്തു ചലിക്കുന്നതായ തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉളവാക്കുവാന്‍ സാത്താന് കഴിയും. വാസ്തവത്തില്‍ ആ വസ്തു ചലിക്കുന്നുണ്ടാവില്ല. അതായത് നമ്മുടെ ബോധ്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു. ചില അവസരങ്ങളില്‍ പ്രേത സിനിമകളില്‍ കാണുന്നപോലെ വസ്തുക്കളെ മുറിയിലൂടെ പറപ്പിക്കുന്നതിനു സാത്താന് കഴിയും. എന്നാല്‍ വളരെ വിരളമായേ അങ്ങനെ സംഭവിക്കാറുള്ളൂ. ഇത് എപ്രകാരം കഴിയുന്നുവെന്ന് വിശുദ്ധ തോമസ് അക്വിനാസ് 'സുമ്മാ' എന്ന തന്റെ ദൈവശാസ്ത്ര കൃതിയില്‍ വിവരിച്ചിട്ടുണ്ട്. 4) #{red->none->b->സാത്താന്‍ കാഴ്ചയില്‍ എങ്ങനെയിരിക്കും ? }# സാത്താനെ ചിത്രീകരിക്കുവാന്‍ കലാകാരന്മാര്‍ നിരവധി പ്രതിരൂപങ്ങള്‍ സ്വീകരിക്കാറുണ്ട്. വ്യാളി, സര്‍പ്പം, മിഥ്യകളില്‍ കാണപ്പെടുന്ന തരത്തിലുള്ള ജീവികള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങള്‍ മാത്രം. വാസ്തവത്തില്‍ സാത്താന്‍ ദൃശ്യമായ ഒരു രൂപമില്ലാത്തവനാണ്. ലിഖിതങ്ങളിലും വാര്‍ത്തകളിലും കഥകളിലും കാണുന്ന രൂപങ്ങള്‍ വെറും ഭാവന മാത്രമാണ്. നമ്മുടെ കണ്ണുകള്‍ക്ക് കാണുവാന്‍ കഴിയുന്ന തരത്തില്‍ അവര്‍ ധരിക്കുന്ന ഒരു മുഖം മൂടി മാത്രമാണ് അവയെല്ലാം. അല്ലാത്തപക്ഷം അവര്‍ അദൃശരായ സൃഷ്ടികള്‍ മാത്രമാണ്. 5) #{red->none->b-> മനുഷ്യരെ നരകത്തിലേക്കയക്കുവാന്‍ സാത്താന് കഴിയുമോ ? }# ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ മതബോധനത്തില്‍ കൃത്യമായ വിവരണമുണ്ട്. "മനസ്തപിച്ചു ദൈവത്തിന്റെ കരുണാർദ്ര സ്നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർത്ഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽ നിന്ന് വേർപെട്ട് നിൽക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടുമുള്ള സംസർഗത്തിൽ നിന്നും സുനിശ്ചിതമായി നമ്മെത്തന്നെ വേർപെടുത്തി നിർത്തുന്ന അവസ്ഥയെ 'നരകം' എന്നു വിളിക്കുന്നു" (CCC 1033). ലളിതമായി പറഞ്ഞാല്‍ സാത്താന് ആളുകളെ നരകത്തിലേക്കയക്കുവാന്‍ സാധിക്കുകയില്ല. സ്വാതന്ത്ര്യത്തോടു കൂടി നമ്മള്‍ സ്വയം നടത്തുന്ന തിരഞ്ഞെടുപ്പ് വഴി ദൈവത്തെ നിഷേധിച്ചുകൊണ്ട് നമ്മളാണ് നരകത്തില്‍ പോകുവാന്‍ തീരുമാനിക്കുന്നത്. അതായത് നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് സാരം. പക്ഷേ, ഭൂമിയിലെ നമ്മുടെ ജീവിതകാലത്ത് സാത്താന് നമ്മളെ സ്വാധീനിക്കുവാന്‍ കഴിയുമെന്നത് വാസ്തവമാണ്. എങ്കിലും നമ്മുടെ ജീവിതവസാനകാലത്ത് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്യം നമുക്കുണ്ട്. #{blue->none->b->കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ സാത്താനെ ഭയപ്പെടേണ്ടതില്ല. യേശുവിന്റെ അത്ഭുതനാമത്തിന്റെ മുൻപിൽ സാത്താൻ ഭയന്നുവിറയ്ക്കുന്നു. യേശുവിന്റെ പുനരുത്ഥാനം രക്ഷകനായ ദൈവത്തിന്റെ നാമം മഹത്തീകരിക്കുന്നു; കാരണം അപ്പോൾ മുതൽ "എല്ലാ നാമങ്ങൾക്കും ഉപരിയായ നാമത്തിന്റ" പരമ ശക്തിയെ അതിന്റെ പൂർണതയിൽ പ്രകടിപ്പിക്കുന്നത് യേശുവിന്റെ നാമമാണ്. ദുഷ്ടാരൂപികൾ അവിടുത്തെ നാമം ഭയപ്പെടുന്നു. യേശുവിന്റെ നാമത്തിൽ അവിടുത്തെ ശിഷ്യന്മാർ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. എന്തെന്നാൽ അവിടുത്തെ നാമത്തിൽ അവർ ചോദിക്കുന്നത് എന്തും പിതാവ് അവർക്ക് നൽകുന്നു. }#
Image: /content_image/Mirror/Mirror-2017-11-15-18:04:14.jpg
Keywords: സാത്താ, പിശാച

6407
Category: 18
Sub Category:
Heading: ഉദയംപേരൂര്‍ സൂനഹദോസ്: ദ്വിദിന സെമിനാറിന് ഇന്നു തുടക്കമാകും
Content: കൊച്ചി: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം' ദ്വിദിന സെമിനാറിന് ഇന്നു തുടക്കമാകും. എറണാകുളം ആശിര്‍ഭവനില്‍ നടക്കുന്ന സെമിനാര്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞു നടക്കുന്ന സെമിനാറില്‍ ഡോ. രാജന്‍ ഗുരുക്കള്‍, റവ. ഡോ. മരിയാന്‍ അറയ്ക്കല്‍, ഡോ. പി.ജെ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ് മോഡറേറ്ററായിരിക്കും. വൈകിട്ട് ആറിന് നടക്കുന്ന സെഷനില്‍ ഡോ. സ്‌കറിയ സക്കറിയ, ഡോ. എന്‍. സാം, ജെക്കോബി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മോഡറേറ്റര്‍: ഡോ. ഐറിസ് കൊയ് ലോ. 11നു രാവിലെ ഒന്‍പതിന് നടക്കുന്ന സെഷനില്‍ ഡോ. ഫ്രാന്‍സിസ് തോണിപ്പാറ, റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എന്നിവരും 11.30നുള്ള സെഷനില്‍ ഡോ. ഏബ്രഹാം അറയ്ക്കല്‍, ഡോ. സിസ്റ്റര്‍ തെരേസ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. സി. ഫ്രാന്‍സിസ് എന്നിവര്‍ യഥാക്രമം മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. ശശിതരൂര്‍ എംപി, പ്രഫ. റിച്ചാര്‍ഡ് ഹേ എംപി എന്നിവര്‍ ആശംസകളര്‍പ്പിക്കും.
Image: /content_image/India/India-2017-11-10-04:03:14.jpg
Keywords: ഉദയ

6408
Category: 1
Sub Category:
Heading: മാര്‍ത്തോമ്മ സഭ നവംബര്‍ 12ന് സഭൈക്യദിനമായി ആചരിക്കും
Content: ന്യൂയോര്‍ക്ക്: വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുളള ബന്ധം സുദൃഢമാക്കുന്നതിന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും നവംബര്‍ 12ന് സഭൈക്യദിനമായി ആചരിക്കും. ക്രൈസ്തവ സഭകളിലൂടെ നിര്‍വഹിക്കപ്പെടുന്ന പ്രേക്ഷിത പ്രവര്‍ത്തനം പൂര്‍വാധികം ഫലപ്രദമായി തീരുന്നതിനും സഭൈക്യത്തിനുളള പരിശ്രമങ്ങളിലൂടെ കൂടുതല്‍ വിശാലതയും വിശ്വദര്‍ശനവും ഉള്‍കൊളളുവാനും വിശ്വാസ സാഹോദര്യത്തിന്റെ മാനങ്ങള്‍ ഉള്‍ക്കൊണ്ട് സകല സൃഷ്ടിയേയും ക്രിസ്തുവില്‍ ഒന്നാക്കി തീര്‍ക്കുന്ന സൃഷ്ടി സമഗ്രതയ്ക്കുവേണ്ടി യത്‌നിക്കുന്നതിനും ഇടയാകട്ടെ എന്ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്താ ആശംസിച്ചു. പ്രാദേശിക തലങ്ങളില്‍ ക്രിസ്തുവിലുളള ഐക്യത അനുഭവപ്പെടുന്നതിനും ദൗത്യ നിര്‍വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ മാര്‍ത്തോമ്മ സിഎസ്‌ഐ സിഎന്‍ഐ സഭകള്‍ ചേര്‍ന്ന് നടപ്പാക്കുന്നതിന് സഭൈക്യ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രയോജനകരമാണ്. എല്ലാ വര്‍ഷവും നവംബര്‍ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാര്‍ത്ഥനാദിനമായി മൂന്നു സഭകളും ചേര്‍ന്ന് ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി മാര്‍ത്തോമ്മ സഭയിലെ എല്ലാ പളളികളിലും സഭാ ഐക്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുളള വചന പ്രഘോഷണം നടത്തുകയും സാധ്യമായ സ്ഥലങ്ങളില്‍ സിഎസ്‌ഐ, സിഎന്‍ഐ, മാര്‍ത്തോമ്മ ഇടകവകാംഗങ്ങളുടെ ഒരുമിച്ചുളള ആരാധന, കുര്‍ബാന, പട്ടക്കാരുടെ പുള്‍പിറ്റ് ചെയ്ഞ്ച് ഐക്യ പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ എന്നിവ ക്രമീകരിക്കണമെന്നും മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചു.
Image: /content_image/News/News-2017-11-10-04:23:52.jpg
Keywords: മാര്‍ത്തോമ്മ

6409
Category: 1
Sub Category:
Heading: വത്തിക്കാനിൽ സിഗരറ്റ് വില്‍പ്പന നിരോധിച്ചുകൊണ്ട് മാര്‍പാപ്പയുടെ ഉത്തരവ്
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ സിഗരറ്റ് ഉൾപ്പെടയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. 2018 മുതൽ നിയമം പ്രാബല്യത്തിൽ വരും. വത്തിക്കാനിലെ ജോലിക്കാർക്കും സിഗരറ്റ് നിരോധനം ബാധകമാണെന്ന് വത്തിക്കാൻ വക്താവ് ഗ്രെഗ് ബർക്ക് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായതൊന്നും പരിശുദ്ധ സിംഹാസനത്തിന് പ്രോത്സാഹിപ്പിക്കാനാകില്ലായെന്നും ജീവനെ ബാധിക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്പന വഴി ലഭിക്കുന്ന ലാഭം വത്തിക്കാന് ആവശ്യമില്ലെന്നും ബർക്ക് വ്യക്തമാക്കി. ജീവനെ സംരക്ഷിക്കാനാണ് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നതെന്നും ഏതു വസ്തുക്കളുടെയും അമിത ഉപയോഗം തിന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുകവലി നിയമവിധേയമായിരുന്ന വത്തിക്കാനിൽ 2002 മുതലാണ് പെതു സ്ഥലങ്ങളിലെ സിഗരറ്റ് ഉപയോഗം നിരോധിച്ചത്. എന്നാൽ പുകയില വില്പന വത്തിക്കാൻ സ്റ്റോറുകളിൽ ലഭ്യമായിരിന്നു. ഇത് നിരോധിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോള തലത്തിൽ ഓരോ വർഷവും ഏഴു മില്ല്യണോളം ആളുകളാണ് പുകവലി മൂലം മരണമടയുന്നത്.
Image: /content_image/News/News-2017-11-10-04:43:40.jpg
Keywords: വത്തിക്കാന്‍

6410
Category: 9
Sub Category:
Heading: ക്നാനായ നോർത്ത് ഈസ്റ്റ് റീജിയന്റെ കുടുംബമേളയ്ക്കു ഉജ്ജ്വല പരിസമാപ്തി
Content: യുകെകെസിഎയുടെ ശക്തരായ റീജിയനുകളിലൊന്നായ നോർത്ത് ഈസ്റ് റീജിയന്റെ കുടുംബ കൺവെൻഷന് ഒക്ടോബര് 28 നു റോതെർഹാമിൽ വച്ച് അതി ഗംഭീരമായി ആഘോഷിച്ചു. ന്യൂ കാസിൽ, ഷെഫീൽഡ്. ലീഡ്സ് , യോർക്ക്, മിഡിൽസ്‌ബ്രോ, ഹംബർ സൈഡ്, എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റി മുപ്പതോളം വരുന്ന സമുദായ അംഗങ്ങൾ പങ്കെടുത്തതിലൂടെ ഈ കുടുംബ കൂട്ടായ്മ ഒരു വൻ വിജയമായി മാറി. സെന്‍റ്. ജെറാൾഡ് പള്ളിയിൽ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുർബാനക്ക് നേതൃത്വം നൽകിയത് ബ്രിട്ടനിലെ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ ആയ ഫാ. സജി മലയിൽപുത്തൻപുരയിലും, റീജിയണൽ ചാപ്ലയിൻ ഫാ. സജി തോട്ടത്തിലും ചേർന്നായിരുന്നു. കുർബാനയെ സംഗീത സാന്ദ്രമാക്കാൻ നേതൃത്വം നൽകിയത് ജൂബി മുടക്കോടിൽ, സുജ അലക്സ് പള്ളിയമ്പിൽ, ലീനുമോൾ ചാക്കോ വേദനക്കുന്നേൽ, എബ്രഹാം നടുവന്തറ, സ്റ്റീഫൻ ടോം, എന്നിവർ അടങ്ങിയ Choir Group ആയിരുന്നു. കുർബാനക്ക് ശേഷം Thrybergh പാരിഷ് ഹാളിൽ വച്ച് സ്‌നേഹവിരുന്നും സ്നേഹ സംവാദത്തിനും ശേഷം രണ്ടു മണിയോട് കൂടി ശ്രീ ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. ഷെഫീൽഡ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബേബി ഉറുമ്പിൽ എല്ലാവരെയും സ്വാഗതം ചെയ്തു. Fr. സജി മലയിൽപുത്തൻപുരയിലും Fr. സജി തോട്ടത്തിലും ചേർന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉൽഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡണ്ട് ശ്രീ ബിജു മടക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുരയിലും ട്രഷറർ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തികോട്ടിൽ യുകെകെസിവൈഎല്‍ സെക്രട്ടറി ശ്രീ സ്റ്റീഫൻ ടോം ന്യൂ കാസിൽ റീജിയണൽ റെപ്രെസെന്ററ്റീവ് ശ്രീ സിറിൽ തടത്തിൽ, ലീഡ്സ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബിനീഷ് പെരുമപ്പാടം, യോർക്ക് പ്രസിഡണ്ട് ശ്രീ തോമസുകുട്ടി കല്ലിടിക്കൽ, മിഡിൽബ്രോ സെക്രട്ടറി ശ്രീ രജീഷ് ജോർജ്, ഹംബർ സൈഡ്സെക്രട്ടറി ശ്രീ സിബി പുളിമൂട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷെഫീൽഡ് യൂണിറ്റിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ ചേർന്നു അവതരിപ്പിച്ച സ്വാഗത നടന്ന നൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. തുടർന്ന് എല്ലാ യൂണിറ്റുകളുടെയും ആകർഷകമായ കലാപരിപാടികൾ ഈ സമ്മേളനത്തെ അതിമനോഹരമാക്കി. റീജിയണിലെ GCSC ക്കു ഉയർന്ന മാർക്ക് നേടിയ അലീന ജോസിനും (മിഡിൽബ്രോ) A -Level -നു ഉയർന്ന മാർക്ക് നേടിയ ആൽബി ജോസഫിനും (ലീഡ്സ്),സമ്മാനദാനം നടത്തി. തുടർന്ന് അടുത്ത വർഷത്തെ കൺവൻഷൻ ഏറ്റെടുത്ത യോർക്ക് യൂണിറ്റിന് ഷെഫീൽഡ് യൂണിറ്റ് പ്രതിനിധികളും റീജിയൻ പ്രതിനിധികളും ചേർന്ന് പതാക കൈമാറി. ഷെഫീൽഡ് യൂണിറ്റ് സെക്രട്ടറി ലിമിൻ കൊഴുവൻതാനത്ത് എല്ലാവര്ക്കും നന്ദി അർപ്പിച്ചു. സദസ്സിനെ മുഴുവൻ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്വത്തിന് ജിൽജു ബിൻസും ആൻ ജേക്കബും choreography നിർവഹിച്ചു. ശബ്ദ ക്രമീകരണങ്ങൾ ചെയ്ത അലക്സ് ലീഡ്‌സും, ഷെഫ് രാജേഷിന്റെ നാടൻതട്ടുകടയും കൂട്ടായ്മക്ക് ആവേശം പകർന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യാന്ത്യം പരിപാടി നടത്താൻ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീൽഡ് യൂണിറ്റിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ് കമ്മിറ്റികളുടെയും ആത്മാർത്ഥമായ പരിശ്രമഫലമായാണ്. കുടുംബമേളയുടെ വിവിധ കമ്മറ്റികൾക്കു SKCA യുടെ ഭാരവാഹികളായ കുര്യാക്കോസ് വള്ളോംകുന്നേൽ [treasurer ], സാൽവി മഠത്തിപ്പറമ്പിൽ [ജോയിന്റ് സെക്രട്ടറി] ,അനു കൊഴുവൻതാനത്തു[ജോയിന്റ് treasurer] , ഫിലിപ്പ്ചേട്ടനും അന്നമ്മ പുത്തെൻകാലയും [KCYL ഡയറക്ടർ] ,ടെസ്സി ജോസ്, പ്രിൻസ് എന്നൊലിക്കര, സിമിമോൾ ചോരത് & ആൻസി വാഴപ്പള്ളി [woman ഫോറം ഡയറക്ടർ ] എന്നിവരും നേതൃത്വം വഹിച്ചു. ക്നാനായ പുരാതന പാട്ടുകൾ ചേർത്തിണക്കിയ ചെയിൻ സോങ്‌സും, എല്ലാവരും ചേർന്നുള്ള നാടവിളികളോടും കൂടി പരിപാടി സമാപിച്ചു.
Image: /content_image/Events/Events-2017-11-10-05:25:14.jpg
Keywords: ക്നാനാ

6411
Category: 9
Sub Category:
Heading: അഭിഷേകാഗ്‌നിയുടെ നിറവിൽ നവ ചൈതന്യവുമായി സെഹിയോനും ഗ്രേറ്റ് ബ്രിട്ടൺ രൂപതയും: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ
Content: ബർമിങ്‌ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11 ന് നാളെ ബെർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. എട്ട് റീജിയനുകളിലായി നടന്ന അഭിഷേകാഗ്നി കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ അഭിഷേക നിറവിലേക്കെത്തിയപ്പോൾ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ സെന്ററിനു പുതിയ ആത്മീയ ഉണർവേകി ഇത്തവണ കൂടുതൽ അഭിഷകമായിമാറും. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയുടെയും അനുസ്മരണത്തിന്റെയും നവംബർമാസത്തിൽ നടക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ,എം എസ് എഫ് എസ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ.ഫാ .ഏബ്രഹാം വെട്ടുവേലിൽ, ബ്രെന്റ് വുഡ് രൂപത സീറോ മലബാർ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസ് അന്ത്യാംകുളം എം സ് എഫ് സ്, സെഹിയോൻ യൂറോപ്പിന്റെ ആധ്യാത്മിക നേതൃത്വത്തിൽ നിന്നുകൊണ്ട് ആരംഭകാലംമുതൽ വിവിധ ശുശ്രൂഷകൾ നയിക്കുന്ന ഡീക്കൻ ഡേവിഡ് പാമിർ, സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാർബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും. >>>> അനേകംഅത്ഭുതങ്ങളും,,രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക് ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമാകുന്ന , വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2017-11-10-05:43:20.JPG
Keywords: കൺവെൻഷൻ

6412
Category: 18
Sub Category:
Heading: സിസ്‌റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: കേരള സഭാതല ആഘോഷം നാളെ
Content: കൊച്ചി: സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചു കേരള സഭാതല ആഘോഷ പരിപാടികള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നാളെ കൊച്ചിയില്‍ നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്‌ഞതാബലിയും സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 2.45ന് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നിന്നു വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിക്കും. സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്‌ഞതാബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസെപാക്യം വചനസന്ദേശം നല്‍കും. നാഗ്‌പൂര്‍ ആര്‍ച്ച് ബിഷപ് ഡോ. ഏബ്രഹാം വിരുതികുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള വിവിധ മെത്രാന്മാര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സി.ബി.സി.ഐ. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. എഫ്.സി.സി. മദര്‍ ജനറല്‍ സിസ്‌റ്റര്‍ ആന്‍ ജോസഫ്, സിസ്‌റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്‌റ്റര്‍ സെല്‍മി, ഉദയ്‌നഗറില്‍ നിന്നുള്ള പ്രതിനിധി സേവാ സിങ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. കഴിഞ്ഞ ദിവസം സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് രൂപതാ ആസ്ഥാനത്ത് എത്തിച്ചിരിന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നവംബര്‍ നാലിനാണു സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2017-11-10-06:02:52.jpg
Keywords: റാണി

6413
Category: 1
Sub Category:
Heading: “യേശു വിളിക്കുന്നു”: ലാസ് വേഗാസില്‍ മരണമടഞ്ഞവരെ നിറകണ്ണുകളോടെ സ്മരിച്ചു കാരി അണ്ടര്‍വുഡ്
Content: ന്യൂയോര്‍ക്ക്: ലാസ് വേഗാസിലെ സംഗീത നിശയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നടന്ന 51-മത് കൗണ്ടി മ്യൂസിക്ക് അസോസിയേഷന്‍ (CMA) അവാര്‍ഡ് ദാനത്തില്‍ മുഴങ്ങിയത് യേശുനാമം. നവംബര്‍ 8ന് ടെന്നസ്സിയിലെ നാഷ്വില്ലേയിലുള്ള ബ്രിഡ്ജ്സ്റ്റോണ്‍ അരേനയില്‍ വെച്ചായിരുന്നു അവാര്‍ഡ് നിശ അരങ്ങേറിയത്. “അമേസിംഗ് ഗ്രേസ്” എന്ന ഗാനവുമായി എറിക് ചര്‍ച്ചിന്റെ പ്രകടനത്തോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. എന്നാല്‍ പരിപാടിയിലെ താരമായത് യേശു നാമം ഉയര്‍ത്തി പാടിയ കാരി അണ്ടര്‍വുഡ് ആയിരുന്നു. ലാസ് വേഗാസിലെ വെടിവെപ്പില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മയില്‍ “യേശു വിളിക്കുന്നു” എന്ന ഗാനവുമായി കാരി ശ്രോതാക്കളുടെ മനം നിറച്ചു. പാടുന്നതിനിടയില്‍ തന്റെ പിറകിലുള്ള വലിയ സ്ക്രീനില്‍ മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ മിന്നിമറഞ്ഞപ്പോള്‍ അണ്ടര്‍വുഡ് വികാരഭരിതയായി. പലപ്പോഴും വിതുമ്പുകയും, വരികള്‍ പാടുവാന്‍ ബുദ്ധിമുട്ടുന്നതും വ്യക്തമായിരിന്നു. യേശുനാമം ആവര്‍ത്തിച്ചുള്ള അവരുടെ ഗാനം ആയിരങ്ങളുടെ കണ്ണുനിറച്ചു. പോള്‍ മില്ലറിന്റെ സംവിധാനത്തില്‍ നടന്ന പരിപാടിയില്‍ ബ്രാഡ് പ്രൈസ്ലിയും, കാരി അണ്ടര്‍വുഡുമായിരുന്നു അവതാരകര്‍. ‘എന്റര്‍ടെയിനര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം ഗാര്‍ത്ത് ബ്രൂക്കിനാണ് ലഭിച്ചത്. “ഹോള്‍ഡ് മൈ ഹാന്‍ഡ്” എന്ന സംഘഗാനവും പരിപാടിയുടെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. 2005-ലെ ‘അമേരിക്കന്‍ ഐഡള്‍’ നാലാം സീസണിന്റെ വിജയത്തോടെ പ്രശസ്തിയിലേക്ക് കുതിച്ച അണ്ടര്‍വുഡ് ഒരു ഗായിക എന്നതിനപ്പുറം ഗാനരചയിതാവും അഭിനേത്രിയുമാണ്. അണ്ടര്‍വുഡിനെ പ്രശസ്തയാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഗാനമാണ് ‘ജീസസ് ടേക് ദി വീല്‍” എന്ന ക്രിസ്ത്യന്‍ ഗാനം.
Image: /content_image/News/News-2017-11-10-06:37:40.jpg
Keywords: യേശു

6414
Category: 18
Sub Category:
Heading: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ലൂര്‍ദ് കത്തീഡ്രല്‍ തിരുനാള്‍
Content: തൃശൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് ലൂര്‍ദ് കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍. ജാതിമത ഭേദമെന്യെ നിര്‍ധനര്‍ക്കാണു ജീവകാരുണ്യ സേവനങ്ങള്‍ നല്‍കുന്നത്. ലൂര്‍ദ് ഫൊറോനയ്ക്കു കീഴിലുള്ള പ്രദേശങ്ങളിലെ പത്തു യുവതികള്‍ക്കു വിവാഹ ധനസഹായമായി ഓരോ ലക്ഷം രൂപ നല്‍കി. ഭവനനിര്‍മാണ സഹായമായി എട്ടു ലക്ഷം രൂപയാണു നല്‍കിയത്. 131ാം തിരുനാളിനെ അനുസ്മരിപ്പിച്ചുകൊണ്ട് ജൂബിലി മിഷന്‍ അമല മെഡിക്കല്‍ കോളജുകളില്‍ ഡയാലിസിസിനു വിധേയരാകുന്ന പാവപ്പെട്ട 131 വൃക്കരോഗികള്‍ക്കു സൗജന്യ ഡയാലിസിസ് നല്‍കുന്നുണ്ട്. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്തു. സൗജന്യ മെഡിക്കല്‍ ക്യാന്പും നടത്തി. നിര്‍ധന കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യപാക്കറ്റുകളും സമ്മാനിച്ചു. ഇരുപത്തഞ്ചു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയതെന്നു വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. വര്‍ഗീസ് കൂത്തൂര്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്കു വിഗ് നിര്‍മിക്കുന്നതിനു ഇടവകയിലെ നൂറോളം യുവതികള്‍ മുടി മുറിച്ചു നല്‍കി. തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മം ഇന്നലെ വൈകുന്നേരം സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍. നായര്‍ നിര്‍വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിനു അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ രൂപം എഴുന്നള്ളിക്കല്‍ ചടങ്ങുനിര്‍വഹിക്കും. നാളെ (ശനിയാഴ്ച) കുടുംബ യൂണിറ്റുകളില്‍നിന്ന് അന്‍പ്, കിരീടം എഴുന്നള്ളിപ്പുകള്‍ നടക്കും. രാത്രി പത്തിനു എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ ആറിനും 7.30 നും 3.30 നും രാത്രി 7.15 നും ദിവ്യബലി. രാവിലെ പത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യാകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയുണ്ടാകും. വൈകുന്നേരം നാലിനു കത്തീഡ്രലില്‍നിന്നു ബസിലിക്കയിലേക്കു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. ആറിനു ബസിലിക്കയില്‍നിന്നു കത്തീഡ്രലിലേക്ക് കിരീടമഹോത്സവം നടക്കും.
Image: /content_image/India/India-2017-11-10-07:58:15.jpg
Keywords: ലൂര്‍ദ