category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅയർലൻഡിലെ ശുശ്രൂഷകൾക്കായി കൊച്ചി രൂപതയിൽനിന്നും രണ്ട് വൈദികർ എത്തിചേർന്നു
Contentഡബ്ളിൻ: കൊച്ചി രൂപതയിൽനിന്നും അയർലൻഡിലെ ശുശ്രൂഷകൾക്കായി റവ.ഫാ.റെക്സ്സൺ വക്കച്ചൻ ചുള്ളിക്കലും, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും ഡബ്ളിനിൽ എത്തി ചേർന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡയോസിസ്), വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിനും ഇവരെ ഡബ്ലിൻ എയർപോർട്ടിൽ, പൂചെണ്ടുകൾ നൽകി സ്വീകരിച്ചു. ഐറിഷ് ജനങ്ങളിലേക്ക്‌ വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ശക്തമായി വളർത്തുന്നതിന്, കില്ലലൂ രൂപത മെത്രാന്‍ റവ: ഡോ.ഫിൻടെൻ മൊനഹൻ മുൻകൈ എടുത്താണ് ഈ വൈദികരെ അയർലൻഡിൽ എത്തിച്ചത്. ഇതോടൊപ്പം തന്നെ കില്ലലൂ രൂപതയുടെ ഷാന്നോൻ, ബിർ ദേവാലയങ്ങളുടെ ചുമതലയും ഇവർക്ക് നല്കിയിട്ടുണ്ട്. ഇവരുടെ ശുശ്രൂഷകൾ അയർലൻഡിലെ ഒരോ ജനങ്ങൾക്കും അനുഗ്രഹമായി മാറട്ടെ.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-09 21:06:00
Keywordsഅയര്‍
Created Date2017-11-09 21:15:42