category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍ത്തോമ്മ സഭ നവംബര്‍ 12ന് സഭൈക്യദിനമായി ആചരിക്കും
Contentന്യൂയോര്‍ക്ക്: വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുളള ബന്ധം സുദൃഢമാക്കുന്നതിന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും നവംബര്‍ 12ന് സഭൈക്യദിനമായി ആചരിക്കും. ക്രൈസ്തവ സഭകളിലൂടെ നിര്‍വഹിക്കപ്പെടുന്ന പ്രേക്ഷിത പ്രവര്‍ത്തനം പൂര്‍വാധികം ഫലപ്രദമായി തീരുന്നതിനും സഭൈക്യത്തിനുളള പരിശ്രമങ്ങളിലൂടെ കൂടുതല്‍ വിശാലതയും വിശ്വദര്‍ശനവും ഉള്‍കൊളളുവാനും വിശ്വാസ സാഹോദര്യത്തിന്റെ മാനങ്ങള്‍ ഉള്‍ക്കൊണ്ട് സകല സൃഷ്ടിയേയും ക്രിസ്തുവില്‍ ഒന്നാക്കി തീര്‍ക്കുന്ന സൃഷ്ടി സമഗ്രതയ്ക്കുവേണ്ടി യത്‌നിക്കുന്നതിനും ഇടയാകട്ടെ എന്ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്താ ആശംസിച്ചു. പ്രാദേശിക തലങ്ങളില്‍ ക്രിസ്തുവിലുളള ഐക്യത അനുഭവപ്പെടുന്നതിനും ദൗത്യ നിര്‍വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ മാര്‍ത്തോമ്മ സിഎസ്‌ഐ സിഎന്‍ഐ സഭകള്‍ ചേര്‍ന്ന് നടപ്പാക്കുന്നതിന് സഭൈക്യ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രയോജനകരമാണ്. എല്ലാ വര്‍ഷവും നവംബര്‍ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാര്‍ത്ഥനാദിനമായി മൂന്നു സഭകളും ചേര്‍ന്ന് ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി മാര്‍ത്തോമ്മ സഭയിലെ എല്ലാ പളളികളിലും സഭാ ഐക്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുളള വചന പ്രഘോഷണം നടത്തുകയും സാധ്യമായ സ്ഥലങ്ങളില്‍ സിഎസ്‌ഐ, സിഎന്‍ഐ, മാര്‍ത്തോമ്മ ഇടകവകാംഗങ്ങളുടെ ഒരുമിച്ചുളള ആരാധന, കുര്‍ബാന, പട്ടക്കാരുടെ പുള്‍പിറ്റ് ചെയ്ഞ്ച് ഐക്യ പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ എന്നിവ ക്രമീകരിക്കണമെന്നും മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-10 09:53:00
Keywordsമാര്‍ത്തോമ്മ
Created Date2017-11-10 09:53:52