category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്നാനായ നോർത്ത് ഈസ്റ്റ് റീജിയന്റെ കുടുംബമേളയ്ക്കു ഉജ്ജ്വല പരിസമാപ്തി
Contentയു‌കെ‌കെ‌സി‌എയുടെ ശക്തരായ റീജിയനുകളിലൊന്നായ നോർത്ത് ഈസ്റ് റീജിയന്റെ കുടുംബ കൺവെൻഷന് ഒക്ടോബര് 28 നു റോതെർഹാമിൽ വച്ച് അതി ഗംഭീരമായി ആഘോഷിച്ചു. ന്യൂ കാസിൽ, ഷെഫീൽഡ്. ലീഡ്സ് , യോർക്ക്, മിഡിൽസ്‌ബ്രോ, ഹംബർ സൈഡ്, എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റി മുപ്പതോളം വരുന്ന സമുദായ അംഗങ്ങൾ പങ്കെടുത്തതിലൂടെ ഈ കുടുംബ കൂട്ടായ്മ ഒരു വൻ വിജയമായി മാറി. സെന്‍റ്. ജെറാൾഡ് പള്ളിയിൽ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുർബാനക്ക് നേതൃത്വം നൽകിയത് ബ്രിട്ടനിലെ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ ആയ ഫാ. സജി മലയിൽപുത്തൻപുരയിലും, റീജിയണൽ ചാപ്ലയിൻ ഫാ. സജി തോട്ടത്തിലും ചേർന്നായിരുന്നു. കുർബാനയെ സംഗീത സാന്ദ്രമാക്കാൻ നേതൃത്വം നൽകിയത് ജൂബി മുടക്കോടിൽ, സുജ അലക്സ് പള്ളിയമ്പിൽ, ലീനുമോൾ ചാക്കോ വേദനക്കുന്നേൽ, എബ്രഹാം നടുവന്തറ, സ്റ്റീഫൻ ടോം, എന്നിവർ അടങ്ങിയ Choir Group ആയിരുന്നു. കുർബാനക്ക് ശേഷം Thrybergh പാരിഷ് ഹാളിൽ വച്ച് സ്‌നേഹവിരുന്നും സ്നേഹ സംവാദത്തിനും ശേഷം രണ്ടു മണിയോട് കൂടി ശ്രീ ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. ഷെഫീൽഡ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബേബി ഉറുമ്പിൽ എല്ലാവരെയും സ്വാഗതം ചെയ്തു. Fr. സജി മലയിൽപുത്തൻപുരയിലും Fr. സജി തോട്ടത്തിലും ചേർന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉൽഘാടനം ചെയ്തു. യു‌കെ‌കെ‌സി‌എ പ്രസിഡണ്ട് ശ്രീ ബിജു മടക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുരയിലും ട്രഷറർ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തികോട്ടിൽ യു‌കെ‌കെ‌സി‌വൈ‌എല്‍ സെക്രട്ടറി ശ്രീ സ്റ്റീഫൻ ടോം ന്യൂ കാസിൽ റീജിയണൽ റെപ്രെസെന്ററ്റീവ് ശ്രീ സിറിൽ തടത്തിൽ, ലീഡ്സ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബിനീഷ് പെരുമപ്പാടം, യോർക്ക് പ്രസിഡണ്ട് ശ്രീ തോമസുകുട്ടി കല്ലിടിക്കൽ, മിഡിൽബ്രോ സെക്രട്ടറി ശ്രീ രജീഷ് ജോർജ്, ഹംബർ സൈഡ്സെക്രട്ടറി ശ്രീ സിബി പുളിമൂട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷെഫീൽഡ് യൂണിറ്റിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ ചേർന്നു അവതരിപ്പിച്ച സ്വാഗത നടന്ന നൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. തുടർന്ന് എല്ലാ യൂണിറ്റുകളുടെയും ആകർഷകമായ കലാപരിപാടികൾ ഈ സമ്മേളനത്തെ അതിമനോഹരമാക്കി. റീജിയണിലെ GCSC ക്കു ഉയർന്ന മാർക്ക് നേടിയ അലീന ജോസിനും (മിഡിൽബ്രോ) A -Level -നു ഉയർന്ന മാർക്ക് നേടിയ ആൽബി ജോസഫിനും (ലീഡ്സ്),സമ്മാനദാനം നടത്തി. തുടർന്ന് അടുത്ത വർഷത്തെ കൺവൻഷൻ ഏറ്റെടുത്ത യോർക്ക് യൂണിറ്റിന് ഷെഫീൽഡ് യൂണിറ്റ് പ്രതിനിധികളും റീജിയൻ പ്രതിനിധികളും ചേർന്ന് പതാക കൈമാറി. ഷെഫീൽഡ് യൂണിറ്റ് സെക്രട്ടറി ലിമിൻ കൊഴുവൻതാനത്ത്‌ എല്ലാവര്ക്കും നന്ദി അർപ്പിച്ചു. സദസ്സിനെ മുഴുവൻ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്വത്തിന് ജിൽജു ബിൻസും ആൻ ജേക്കബും choreography നിർവഹിച്ചു. ശബ്ദ ക്രമീകരണങ്ങൾ ചെയ്ത അലക്സ് ലീഡ്‌സും, ഷെഫ് രാജേഷിന്റെ നാടൻതട്ടുകടയും കൂട്ടായ്മക്ക് ആവേശം പകർന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യാന്ത്യം പരിപാടി നടത്താൻ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീൽഡ് യൂണിറ്റിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ് കമ്മിറ്റികളുടെയും ആത്മാർത്ഥമായ പരിശ്രമഫലമായാണ്. കുടുംബമേളയുടെ വിവിധ കമ്മറ്റികൾക്കു SKCA യുടെ ഭാരവാഹികളായ കുര്യാക്കോസ് വള്ളോംകുന്നേൽ [treasurer ], സാൽവി മഠത്തിപ്പറമ്പിൽ [ജോയിന്റ് സെക്രട്ടറി] ,അനു കൊഴുവൻതാനത്തു[ജോയിന്റ് treasurer] , ഫിലിപ്പ്ചേട്ടനും അന്നമ്മ പുത്തെൻകാലയും [KCYL ഡയറക്ടർ] ,ടെസ്സി ജോസ്, പ്രിൻസ് എന്നൊലിക്കര, സിമിമോൾ ചോരത് & ആൻസി വാഴപ്പള്ളി [woman ഫോറം ഡയറക്ടർ ] എന്നിവരും നേതൃത്വം വഹിച്ചു. ക്നാനായ പുരാതന പാട്ടുകൾ ചേർത്തിണക്കിയ ചെയിൻ സോങ്‌സും, എല്ലാവരും ചേർന്നുള്ള നാടവിളികളോടും കൂടി പരിപാടി സമാപിച്ചു.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-10 10:48:00
Keywordsക്നാനാ
Created Date2017-11-10 10:55:14