Contents

Displaying 6131-6140 of 25122 results.
Content: 6435
Category: 1
Sub Category:
Heading: 'പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരുന്നു': ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍
Content: ഹാംബര്‍ഗ്: പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, ആറുപേരെ കൊല്ലുവാന്‍ ശ്രമിക്കുകയും, ആറുപേരെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് നേരത്തെ ജര്‍മ്മനിയില്‍ പിടിയിലായത്. യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ്‌ തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു. പ്രതിയ്ക്ക് ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.
Image: /content_image/News/News-2017-11-13-06:23:33.jpg
Keywords: ജര്‍മ്മനി, ജിഹാദ
Content: 6436
Category: 1
Sub Category:
Heading: നൈജീരിയായില്‍ കന്യാസ്ത്രീകളെ തട്ടിക്കൊണ്ട് പോയി
Content: അബൂജ: നൈജീരിയൻ തലസ്ഥാനമായ അബൂജയിലേക്ക് വരികയായിരുന്ന സന്യാസിനികളെയും ഡ്രൈവറേയും അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കരുണയുടെ പുത്രിമാർ സഭാംഗങ്ങളായ മദർ സുപ്പീരിയർ സിസ്റ്റര്‍ ഏഞ്ചലീൻ ഉമ്മേസുരികേ, സി.അമാബിലിസ് ഒണോഹ, സി.കേറ്റ് ന്യൂവേക്ക് എന്നിവരെയും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറെയുമാണ് തട്ടിക്കൊണ്ട് പോയത്. സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ വികാര്‍ ജനറല്‍ മോണ്‍. ജെറാര്‍ഡ് ലോപ്പെസാണ് അലേറ്റിയ എന്ന കത്തോലിക്ക മാധ്യമത്തിന് തട്ടിക്കൊണ്ട് പോകല്‍ നടന്നതിനെ പറ്റി വിവരങ്ങള്‍ നല്‍കിയത്. കാണാതായ കന്യാസ്ത്രീകള്‍ സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ കീഴിലാണ് ശുശ്രൂഷ ചെയ്തിരിന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഏതു സംഘടനയാണെന്നു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ക്രൈസ്തവരെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള നീക്കമാണെന്നാണ് പ്രഥമ നിഗമനം. സന്യസ്ഥരുടെ തിരോധാനത്തെ തുടർന്ന് നൈജീരിയായില്‍ പ്രാർത്ഥനകൾ ആരംഭിച്ചു. സുരക്ഷിതമായി അവർ ഉടനെ തിരിച്ചെത്തുന്നതിന് വിശുദ്ധ ബലിയിൽ നിയോഗം വച്ച് പ്രാർത്ഥിക്കണമെന്ന് 'കരുണയുടെ പുത്രിമാർ' സഭാംഗമായ സിസ്റ്റര്‍ ഷിമേക അഭ്യർത്ഥിച്ചു. ദൈവിക ഇടപെടൽ വഴി മോചനം ഉടൻ ലഭ്യമാകട്ടെ എന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. കാരുണ്യത്തിന്റെ പ്രതിരൂപമായി പ്രവർത്തിക്കുന്ന 'ഡോറ്റേഴ്സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്സി' സമൂഹം ദരിദ്രരെയും അവശരെയും സഹായിക്കാൻ സദാ സന്നിഹിതരാണ്. സമാധാനത്തിന്റെ ദൂതുയി നൈജീരിയായിലും മറ്റ് അനേകം രാജ്യങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2017-11-13-07:50:41.jpg
Keywords: നൈജീ
Content: 6437
Category: 1
Sub Category:
Heading: യേശുവിന്റെ തിരുകല്ലറയുടെ അനുഭവം പകരാന്‍ വിര്‍ച്വല്‍ ടൂറുമായി നാഷണൽ ജിയോഗ്രഫിക് മ്യൂസിയം
Content: വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ തിരുക്കല്ലറ നേരിട്ടു സന്ദര്‍ശിക്കുന്ന പ്രതീതി ഒരുക്കികൊണ്ടുള്ള 3ഡി വിര്‍ച്വല്‍ ടൂറുമായി വാഷിംഗ്ടണിലെ നാഷണൽ ജിയോഗ്രഫിക് മ്യൂസിയം. നവംബർ 15 ബുധനാഴ്ച മുതല്‍ 2018 ഓഗസ്റ്റ് 15 വരെയാണ് ത്രിമാന സാങ്കൽപ്പിക തീർത്ഥയാത്രയ്ക്കു സമാനമായ സാഹചര്യം വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. യേശുവിന്റെ തിരുക്കല്ലറയിലെ കാഴ്ചകള്‍ പൂര്‍ണ്ണമായും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള കാഴ്ചകളാണ് ജിയോഗ്രഫിക് മ്യൂസിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ചരിത്രപരമായ അറിവുകൾ നേടുന്നതിനുമപ്പുറം ക്രിസ്തുവുമായി കൂടുതൽ ഐക്യപ്പെടാന്‍ വിര്‍ച്വല്‍ തീർത്ഥാടനം സഹായിക്കുമെന്നു കാമരില്ലോ സെന്റ് ജോൺസ് സെമിനാരിയിലെ അക്കാഡമിക് ഡീനും ദൈവശാസ്ത്ര പ്രൊഫസറുമായ ആന്റണി ലില്ലെസ് പറഞ്ഞു. അടുത്തിടെയാണ് തിരുക്കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂർത്തിയായത്. അതിനാല്‍ വിര്‍ച്വല്‍ ടൂറില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തീർത്ഥാടനത്തിനു എത്തുന്നവർ പ്രാർത്ഥിച്ച് ഒരുങ്ങി എത്തണമെന്നും സന്ദർശനത്തിന് മുൻപ് ആളുകൾ യേശുവിന്റെ പീഢാനുഭവങ്ങളും ഉയിർപ്പുമടങ്ങിയ സുവിശേഷം വായിക്കണമെന്നും ആന്റണി ലില്ലെസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് നാലാം നൂറ്റാണ്ടിൽ യേശുവിന്റെ തിരുക്കല്ലറ കണ്ടെത്തിയത്. എഡി 326ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി തിരുക്കല്ലറയുടെ ദേവാലയം പുതുക്കി പണിയുകയായിരിന്നു.
Image: /content_image/News/News-2017-11-13-09:27:04.jpg
Keywords: തിരുകല്ലറ
Content: 6438
Category: 1
Sub Category:
Heading: യൂറോപ്പിന് മുന്നില്‍ വീണ്ടും പോളണ്ടിന്റെ ശക്തമായ സാക്ഷ്യം
Content: വാര്‍സോ: പ്രോലൈഫ് വിരുദ്ധ നിലപാടിനെയും ജനസംഖ്യാ നിയന്ത്രണത്തെയും പ്രോത്സാഹിപ്പിക്കുന്ന യൂറോപ്പിന് മുന്നില്‍ ശക്തമായ സാക്ഷ്യവുമായി പോളണ്ട്. രാജ്യം നേരിടുന്ന ജനനനിരക്കിലെ കുറവ് പരിഹരിക്കുന്നതിനായി ദമ്പതികള്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവുമായി പോളിഷ് സര്‍ക്കാര്‍ പ്രത്യേക പരസ്യമാണ് പുറത്തിറക്കിയിരിക്കുന്നത്. ജനനനിരക്ക് പരിഹരിക്കുവാന്‍ ജര്‍മ്മനി പോലെയുള്ള രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ സ്വന്തം പൗരന്‍മാരെക്കൊണ്ട് പ്രശ്നം പരിഹരിക്കുവാന്‍ പോളിഷ് ഗവണ്‍മെന്‍റ് സ്വീകരിച്ച നടപടി ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. ദമ്പതികളോട് മുയലുകളെപോലെ പ്രത്യുല്‍പ്പാദനം നടത്തുവാനാണ് പോളിഷ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പരസ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും മാതാപിതാക്കളാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുയലുകളെ മാതൃകയാക്കുവാന്‍ ഒരു മുയല്‍ ഉപദേശിക്കുന്നതാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തിന്റെ സാരാംശം. ആരോഗ്യപരമായ വ്യായാമം, ആരോഗ്യപരമായ ആഹാരം എന്നിവ പിന്തുടരുവാനും പരസ്യം കാഴ്ചക്കാരോട്‌ ആഹ്വാനം ചെയ്യുന്നു. 2015-ലെ കണക്കനുസരിച്ച് പോളണ്ടിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.32 കുട്ടികള്‍ എന്ന നിരക്കിലാണ്. പ്രത്യുല്‍പ്പാദനത്തിന്റെ കുറവിന്റെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്ത് പോളണ്ടാണ്. പോളണ്ടിന് മുന്നിലുള്ളത് പോര്‍ച്ചുഗലാണ്. 1960-ലെ വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് പോളണ്ടിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 3 കുട്ടി എന്ന തോതിലായിരുന്നു. പ്രോലൈഫ് വിരുദ്ധ നിലപാടിന്റെ അലയൊലികള്‍ യൂറോപ്പില്‍ മുഴുകുമ്പോള്‍ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ പോളണ്ടിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ കാണുന്നത്. കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം രാജ്യത്ത് കൂടിക്കൊണ്ടിരുന്നതിനാല്‍ ഡെന്മാര്‍ക്കും ഇതിനു സമാനമായൊരു നടപടി കൈകൊണ്ടിരുന്നു.
Image: /content_image/News/News-2017-11-13-11:10:43.jpg
Keywords: പോളണ്ട
Content: 6440
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമെന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: ബെര്‍മിംഹാം: കാസില്‍ വേയിലെ സെന്റ് ജെറാള്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ വിമെന്‍സ് ഫോറം പ്രസിഡന്റായി ജോളി മാത്യുവും സെക്രട്ടറിയായി ഷൈനി സാബുവും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി ഡോ.മിനി നെല്‍സണും വൈസ് പ്രസിഡന്റായി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ഓമന ലിജോയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സജി വിക്ടര്‍, ജിന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മേരിആന്‍ സിഎംസി, ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ ഷാരോണ്‍ സിഎംസി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്കി.
Image: /content_image/News/News-2017-11-14-04:03:20.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 6441
Category: 18
Sub Category:
Heading: കൂരിയ മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ചുമതലയേറ്റു
Content: കൊച്ചി: സീറോമലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ചുമതലയേറ്റു. സഭയുടെ ആസ്ഥാന കേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കൂരിയ മെത്രാന്റെ സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷ നടന്നത്. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ കൂരിയ മെത്രാന്റെ നിയമനവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് കാനോനികമായി വിശദീകരണം നടത്തി. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടന്നു. ഇതേതുടര്‍ന്നു കൂരിയ മെത്രാന്‍ വിശുദ്ധഗ്രന്ഥത്തില്‍ കൈവച്ചു പ്രതിജ്ഞ ചൊല്ലി. ചുമതലയേറ്റെടുത്തു കൊണ്ടുള്ള രേഖയില്‍ കൂരിയ മെത്രാനും മേജര്‍ ആര്‍ച്ച് ബിഷപ്പും ചാന്‍സലറും ഒപ്പുവച്ചു. ഇതിനു ശേഷം മാര്‍ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വചനസന്ദേശം നല്‍കി. സത്‌ന രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ കൂരിയ വൈസ് ചാന്‍സലര്‍മാരായ റവ.ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഫാ. പോള്‍ റോബിന്‍ തെക്കത്ത്, കാഞ്ഞിരപ്പിള്ളി രൂപത വികാരി ജനറാള്‍മാരായ റവ.ഡോ. കുര്യന്‍ താമരശേരി, ഫാ. ജെസ്റ്റിന്‍ പഴേപറന്പില്‍, ഇടുക്കി രൂപത വികാരി ജനറാള്‍ ഫാ. ജോസ് പ്ലാച്ചിക്കല്‍, എറണാകുളം അങ്കമാലി അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, സീറോ മലബാര്‍ സഭയുടെ ട്രിബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ. ജോസ് ചിറമേല്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്നു നടന്ന അനുമോദനസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, എപ്പിസ്‌കോപ്പല്‍ കൂരിയ ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, വിന്‍സന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാള്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, എസ്എബിഎസ് മദര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് പെരുന്പനാനി, സഭാ വക്താവ് സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മറുപടി പ്രസംഗം നടത്തി. ഞായറാഴ്ച കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായത്.
Image: /content_image/India/India-2017-11-14-04:21:53.jpg
Keywords: വാണിയ
Content: 6442
Category: 18
Sub Category:
Heading: ക്രിസ്തുസാക്ഷ്യത്തിന്റെ സമ്പത്ത് വളര്‍ത്തിയെടുക്കണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സഭയുടെ എല്ലാ ഘടകങ്ങളിലും ക്രിസ്തുസാക്ഷ്യത്തിന്റെ സമ്പത്താണു വളര്‍ത്തിയെടുക്കേണ്ടതെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്റെ സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയിലെ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും അറിഞ്ഞും ഉള്‍ക്കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ചും സഭയുടെ ശുശ്രൂഷകള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കേണ്ടതുണ്ട്. സാര്‍വത്രികസഭയില്‍ അജപാലന, സുവിശേഷവത്കരണ മേഖലകളില്‍ മാതൃകയായി സീറോമലബാര്‍ സഭ ഇനിയും വളരേണ്ടതുണ്ട്. പ്രേഷിതരംഗങ്ങള്‍ വിപുലമാക്കി സഭയെയും സമൂഹത്തെയും വളര്‍ത്താന്‍ കൂടുതല്‍ വൈദികര്‍ മുന്നോട്ടുവരണം. സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലിയുടെയും ഭാരതം മുഴുവന്‍ സഭയ്ക്ക് അജപാലന സ്വാതന്ത്ര്യം ലഭിച്ചതിന്റെയും സന്തോഷത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നിയോഗമേല്‍ക്കുന്നത്. വിനയവും ലാളിത്യവും കൃത്യനിഷ്ഠയും നിറഞ്ഞ ആത്മീയജീവിതം കൈമുതലായുള്ള അദ്ദേഹത്തിലൂടെ സഭയ്ക്കു പുതിയ ഉണര്‍വുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2017-11-14-04:45:38.jpg
Keywords: ആലഞ്ചേരി
Content: 6443
Category: 1
Sub Category:
Heading: ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും ആത്മശോധന ചെയ്യണമെന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും സ്വയം ചോദിക്കണമെന്നും ദുഷ്പ്രേരണകള്‍ ഹൃദയങ്ങളെ മുറിവേല്പിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ തിങ്കളാഴ്ച (13/11/17) രാവിലെ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദുഷ്പ്രേരണ നല്കുന്ന ക്രൈസ്തവന്‍, അഥവാ, ഇടര്‍ച്ച വരുത്തുന്ന ക്രൈസ്തവന്‍ ദൈവജനത്തെ മുറിപ്പെടുത്തുകയാണെന്നും പാപ്പ പറഞ്ഞു. ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും സ്വയം ചോദിക്കണം. ശാന്തശീലനും എളിമയുള്ളവനുമായിരിക്കുന്നതിനു പകരം വ്യര്‍ത്ഥതയാല്‍ ലൗകികതയുടെ ഉയരങ്ങളിലേക്കു കയറാനാണോ ശ്രമിക്കുന്നത്? ദൈവജനത്തിന്‍റെ സേവകനാകാതെ യജമാനനാണെന്ന് സ്വയം ഭാവിച്ച് അഹങ്കരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യന്നവനാ​ണോ? ഇവ പുരോഹിതര്‍ ആത്മശോധന ചെയ്യണം. ഇടര്‍ച്ച മുറിവുണ്ടാക്കുക മാത്രമല്ല പ്രത്യാശയേയും കുടുംബങ്ങളെയും ഹൃദയങ്ങളെയുമൊക്കെ നശിപ്പിക്കാന്‍ ഉതകുന്നതുമാണ്. വിശ്വാസത്തിനു അനുയോജ്യമായ ജീവിതം നയിക്കാത്തതുമൂലം ജനങ്ങളെ വിശ്വാസത്തില്‍ നിന്ന അകറ്റുന്ന ക്രൈസ്തവര്‍ നിരവധിയാണ്. ക്രൈസ്തവരുടെ വിശ്വാസത്തിന് അനുസൃതമല്ലാത്ത ജീവിതം അതായത്, ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവജനത്തെ തളര്‍ത്താനും അവരെ കര്‍ത്താവില്‍ നിന്നകറ്റാനും സാത്താനു ലഭിക്കുന്ന ഏറ്റം എളുപ്പമുള്ള ആയുധമാണ്. ഒരേസമയം സമ്പത്തിനെയും ദൈവത്തെയും സേവിക്കാന്‍ സാധ്യമല്ല എന്ന യേശുവിന്‍റെ പ്രബോധനത്തെ സൂചിപ്പിച്ച പാപ്പാ പണത്തോടു ആസക്തിയുള്ള വൈദികന്‍ ദൈവജനത്തിന് ഇടര്‍ച്ചയേകുന്നുവെന്നും പറഞ്ഞു.
Image: /content_image/News/News-2017-11-14-05:11:33.jpg
Keywords: വൈദിക, ഫ്രാന്‍സിസ് പാപ്പ
Content: 6444
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യയെ അംഗീകരിച്ചുകൊണ്ട് ഒടുവില്‍ ഐക്യരാഷ്ട്ര സഭയും
Content: ജനീവ: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള കടുത്ത മതപീഡനത്തില്‍ മൗനം പാലിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാടില്‍ മാറ്റം. ക്രിസ്ത്യാനികള്‍ക്കെതിരെ വലിയതോതില്‍ മതപീഡനം നടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും ഒടുവില്‍ സമ്മതിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വംശഹത്യയ്ക്കു ഇരയാക്കുന്നുണ്ടെന്നും, അത് തടയുവാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് അമേരിക്കന്‍ സംഘടനയായ ‘അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ്‌ ജസ്റ്റിസ്' (ACLJ) യുഎന്നിന് കത്തയച്ചിരുന്നു. ഇതിനേതുടര്‍ന്നു നല്‍കിയ മറുപടിയിലാണ് ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറിയും, പ്രത്യേക ഉപദേഷ്ടാവുമായ അഡാമ ഡിയെംഗ് ക്രൈസ്തവ വംശഹത്യ നടക്കുന്നുണ്ടെന്ന വസ്തുതയെ ശരിവെച്ചത്. വംശഹത്യ തടയുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും പലായനം ചെയ്തവര്‍ക്ക് സുരക്ഷിതമായി തിരികെയെത്തുവാന്‍ വേണ്ട സഹായം ചെയ്യുമെന്ന ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. വംശഹത്യ തടയുന്നതിനും, ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിലും മാതൃകയാകുവാന്‍ ഇറാഖിനെ പ്രേരിപ്പിക്കുമെന്നും യു‌എന്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും, യസീദികളും അടിച്ചമര്‍ത്തലിനു വിധേയരായി കൊണ്ടിരിക്കുകയാണെങ്കിലും, ഇസ്ളാമിക അഭയാര്‍ത്ഥികളുടെ കാര്യത്തിലായിരുന്നു യു‌എന്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ക്രൈസ്തവ വംശഹത്യയെ അംഗീകരിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഏതാണ്ട് 75 ശതമാനത്തോളം ക്രിസ്ത്യാനികളും മതപരമായ അടിച്ചമര്‍ത്തലിനും അക്രമങ്ങള്‍ക്കും വിധേയരായികൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ പുറത്തുവിട്ടത്. ഇത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. ഇറാഖിലെ ക്രിസ്ത്യാനികളില്‍ പകുതിയോളം പേര്‍ ഭവനരഹിതരാണെന്ന് എ‌സി‌എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മേഖലയായ ആലപ്പോയിലെ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ 75 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2017-11-14-06:46:18.jpg
Keywords: യു‌എന്‍, ഐക്യരാഷ്ട്ര
Content: 6445
Category: 9
Sub Category:
Heading: മാഞ്ചസ്റ്ററിൽ അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16ന്
Content: മാഞ്ചസ്റ്ററിൽ അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16 ന് വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിൻസ് ഓഫ്‌ പീസ് മിനിസ്‌ട്രിയിലെ ശുശ്രൂഷകനുമായ ബ്രദർ ജോൺ ഹെസ്കെറ്റ്‌ ഇത്തവണ മാഞ്ചസ്റ്റർ ഹോളി സ്പിരിറ്റ് ഈവനിങിൽ പങ്കെടുക്കും. അനേകരിൽ പരിശുദ്ധാത്മ അഭിഷേകം പകർന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ സാൽഫോർഡ് സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് നടക്കുക. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അനുഗ്രഹങ്ങൾ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# ST. PETER & ST. PAUL CATHOLIC CHURCH <br> M6 8JR <br> SALFORD <br> MANCHESTER. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# രാജു ചെറിയാൻ- 07443 630066.
Image: /content_image/Events/Events-2017-11-14-07:36:22.jpg
Keywords: അഭിഷേക