category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ വംശഹത്യയെ അംഗീകരിച്ചുകൊണ്ട് ഒടുവില്‍ ഐക്യരാഷ്ട്ര സഭയും
Contentജനീവ: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള കടുത്ത മതപീഡനത്തില്‍ മൗനം പാലിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാടില്‍ മാറ്റം. ക്രിസ്ത്യാനികള്‍ക്കെതിരെ വലിയതോതില്‍ മതപീഡനം നടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും ഒടുവില്‍ സമ്മതിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വംശഹത്യയ്ക്കു ഇരയാക്കുന്നുണ്ടെന്നും, അത് തടയുവാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് അമേരിക്കന്‍ സംഘടനയായ ‘അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ്‌ ജസ്റ്റിസ്' (ACLJ) യുഎന്നിന് കത്തയച്ചിരുന്നു. ഇതിനേതുടര്‍ന്നു നല്‍കിയ മറുപടിയിലാണ് ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറിയും, പ്രത്യേക ഉപദേഷ്ടാവുമായ അഡാമ ഡിയെംഗ് ക്രൈസ്തവ വംശഹത്യ നടക്കുന്നുണ്ടെന്ന വസ്തുതയെ ശരിവെച്ചത്. വംശഹത്യ തടയുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും പലായനം ചെയ്തവര്‍ക്ക് സുരക്ഷിതമായി തിരികെയെത്തുവാന്‍ വേണ്ട സഹായം ചെയ്യുമെന്ന ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. വംശഹത്യ തടയുന്നതിനും, ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിലും മാതൃകയാകുവാന്‍ ഇറാഖിനെ പ്രേരിപ്പിക്കുമെന്നും യു‌എന്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും, യസീദികളും അടിച്ചമര്‍ത്തലിനു വിധേയരായി കൊണ്ടിരിക്കുകയാണെങ്കിലും, ഇസ്ളാമിക അഭയാര്‍ത്ഥികളുടെ കാര്യത്തിലായിരുന്നു യു‌എന്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ക്രൈസ്തവ വംശഹത്യയെ അംഗീകരിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഏതാണ്ട് 75 ശതമാനത്തോളം ക്രിസ്ത്യാനികളും മതപരമായ അടിച്ചമര്‍ത്തലിനും അക്രമങ്ങള്‍ക്കും വിധേയരായികൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ പുറത്തുവിട്ടത്. ഇത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. ഇറാഖിലെ ക്രിസ്ത്യാനികളില്‍ പകുതിയോളം പേര്‍ ഭവനരഹിതരാണെന്ന് എ‌സി‌എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മേഖലയായ ആലപ്പോയിലെ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ 75 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-14 12:15:00
Keywordsയു‌എന്‍, ഐക്യരാഷ്ട്ര
Created Date2017-11-14 12:16:18