Content | കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു സീറോമലബാർ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം ലിസി ആശുപത്രിയിൽ. കടുത്ത ചുമയും പനിയെയും തുടര്‍ന്നു 2 ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഇസിജിയില്‍ കാര്യമായ വ്യതിയാനം കണ്ടെത്തിയിരിന്നു. തുടര്‍ന്നു നടന്ന പരിശോധനകളില്‍ രക്ത ധമനികളിൽ രണ്ടു ബ്ലോക്ക് കണ്ടെത്തി.
ഇതേ തുടര്‍ന്നു ഇന്നലെ ആന്‍ജിയോഗ്രാം നടത്തുകയായിരിന്നു. ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും അദ്ദേഹം പരിപൂര്‍ണ്ണ സൗഖ്യം പ്രാപിക്കുവാൻ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. ആന്‍റണി കൊള്ളന്നൂര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഇന്‍ഫെക്ഷന്‍ സാധ്യതയെ മുന്നില്‍ കണ്ട് സന്ദര്‍ശകര്‍ക്ക് കര്‍ശന നിരോധനമാണ് ഡോക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
|