category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പയ്ക്ക് ബംഗ്ലാദേശില്‍ പ്രൗഢഗംഭീര സ്വീകരണം
Contentധാക്ക: മ്യാന്‍മര്‍ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് പാപ്പയ്ക്ക് ലഭിച്ചത് പ്രൗഢഗംഭീരമായ സ്വീകരണം. ഉച്ചകഴിഞ്ഞ് 2.45ന് യാംഗൂണില്‍ നിന്ന് ബംഗ്ലാദേശിന്റെ വിമാനമായ ബിമാനില്‍ ധാക്കയിലെത്തിയ മാർപാപ്പയെ സ്വീകരിക്കുവാന്‍ പ്രമുഖരുടെ വൻനിരയാണ് ഉണ്ടായിരുന്നത്. ബംഗ്ളാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, മെത്രാന്മാർ തുടങ്ങിയവർ ചേർന്ന് പാപ്പയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ചുവന്ന പരവതാനി വിരിച്ച് ഗാർഡ് ഓഫ് ഓണര്‍ നൽകി. പാപ്പയെ വരവേറ്റ് പരമ്പരാഗത നൃത്തവും നടന്നു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ക്ക​​​​യി​​​​ല്‍ നി​​​​ന്ന് 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ സ​​​​വ​​​​റില്‍ സ്ഥിതി ചെയ്യുന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ദേ​​​​ശീ​​​​യ ര​​​​ക്ത​​​​സാ​​​​ക്ഷി സ്മാരകമാണ് പാപ്പ ആദ്യം സന്ദര്‍ശിച്ചത്. രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍നിന്നും യാത്ര തുടര്‍ന്ന്, ധാക്കയില്‍ തന്നെ തിരിച്ചെത്തിയ ബാംഗ്ലബന്ധു ദേശിയ ചരിത്രസ്മാരക മ്യൂസിയവും സന്ദര്‍ശിച്ചു. തുടര്‍ന്നു പാപ്പ പ്രസിഡന്‍ഷ്യന്‍ മന്ദിരത്തിലെത്തി സര്‍ക്കാര്‍ പ്രതിനിധികളും പൗ​​​​രപ്രമുഖരും ന​​​​യ​​​​ത​​​​ന്ത്ര​​​​ഞ്ജ​​​​രു​​​​ടെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യാൻ ബംഗ്ലദേശിനു സഹായം നൽകാൻ ലോക രാജ്യങ്ങളോടു മാർപാപ്പ അഭ്യർഥിച്ചു. പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു കനത്തസുരക്ഷയാണ് രാജ്യമെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ പത്തിന് ധാക്കയിലെ സു​​​​ഹ​​​​റാ​​​​വ​​​​ര്‍ധി മൈതാനിയില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്നു ധാക്കയിലെ കക്രെയിലിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കും. ഇതിന് ശേഷം ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ ബംഗ്ലാദേശിലെ മെത്രാന്മാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. വൈകിട്ട് മതാന്തര എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. ഇതില്‍ വിവിധ മതനേതാക്കള്‍ പങ്കെടുക്കും. പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം നാളെയാണ് സമാപിക്കുക.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-01 08:31:00
Keywordsബംഗ്ലാ
Created Date2017-12-01 09:35:09