category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെടാവിളക്കായി സ്പിരിച്വാലിറ്റി സെന്റര്‍ പ്രശോഭിക്കണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Contentഭരണങ്ങാനം: സമൂഹത്തിനു സാംസ്‌കാരികവും ധാര്‍മികവും മാനവികവുമായ വെളിച്ചം പരത്തുന്ന കെടാവിളക്കായി വിശുദ്ധ അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ പ്രശോഭിക്കണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തീര്‍ത്ഥാടനകേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച സ്പിരിച്വാലിറ്റി സെന്ററിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ സമൂഹത്തിന്റെ സമസ്ത മേഖലകളെയും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വേദിയും എല്ലാ ജീവിതതുറകളിലുമുള്ളവര്‍ക്കും അത്താണിയും അഭയകേന്ദ്രവുമാകണമെന്നും ബിഷപ്പ് പറഞ്ഞു. സമ്മേളനത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.എം. മാണി എംഎല്‍എ, ഡോ. സിറിയക് തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തിനു തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഡോ.തോമസ് പാറയ്ക്കല്‍ കൃതജ്ഞതയും പറഞ്ഞു. ജോയി ഏബ്രാഹം എം.പി, ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍.എ, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, ഭരണങ്ങാനം ഫൊറോനവികാരി ഫാ. അഗസ്റ്റിന്‍കൊഴുപ്പന്‍കുറ്റി, മുന്‍ റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം തുടങ്ങിയവര്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-01 10:58:00
Keywordsകല്ലറ
Created Date2017-12-01 10:59:56