category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്കിസ്ഥാനിൽ നിര്‍ബന്ധിത മതമാറ്റത്തിന് വിധേയമാകുന്നത് എഴുനൂറോളം ക്രൈസ്തവ പെൺകുട്ടികൾ
Contentലണ്ടൻ: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യങ്ങളില്‍ ഒന്നായ പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും മാനഭംഗത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാകുന്നത് എഴുനൂറോളം ക്രൈസ്തവ പെൺകുട്ടികൾ. നവംബർ ഇരുപത്തിരണ്ടിന് വെസ്റ്റ്മിന്‍സ്റ്ററില്‍ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന 'റെഡ് വെനസ്ഡേ' ആചരണത്തില്‍ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ സംഘടനയുടെ അംഗമായി എത്തിയ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ ഹന്ന ചൗധരിയാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2014-ൽ സോളിഡാരിറ്റി ആൻറ് പീസ് എന്ന ഇസ്ളാമിക സംഘടനയുടെ നേതൃത്വത്തിൽ നടന്ന സർവ്വേ ഫലങ്ങളാണ് ഹന്ന വിലയിരുത്തിയത്. തീവ്രവാദികൾ ലക്ഷ്യമിടുന്നത് തന്നെപ്പോലെ പതിമൂന്ന് വയസ്സായ പെൺകുട്ടികളെയാണ്. നൈജീരിയായിലെ ചിബൂക്കിൽ നിന്ന് മാത്രം ഇരുനൂറ്റിയെഴുപത്തിയാറ് പെൺകുട്ടികളെയാണ് തട്ടികൊണ്ട് പോയത്. ഇതിനു പുറമേ എഴുനൂറോളം പെണ്‍കുട്ടികളാണ് പാക്കിസ്ഥാനില്‍ ഓരോ വർഷവും പീഡനങ്ങൾക്കും നിർബന്ധിത മുസ്ലിം വിവാഹങ്ങൾക്കും ഇരയാകുന്നത്. എന്നിരുന്നാലും ലോകജനത ഇതിനെതിരെ നിശ്ബദത പാലിക്കുകയാണ്. ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കുന്നതിന് പുറമേ പത്ത് ലക്ഷത്തോളം വരുന്ന വിശ്വാസികളെ ഇഷ്ടിക ചൂളയിൽ നിർബന്ധിത അടിമപ്പണി ചെയ്യിപ്പിക്കുന്നു. മതമര്‍ദ്ദനം നേരിടുന്ന ക്രൈസ്തവ സമൂഹങ്ങൾക്ക് 'റെഡ് വെനസ്ഡേ' പോലെയുള്ള അവസരങ്ങൾ ആഗോളതലത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി കാണിക്കുവാൻ ഒരു വേദിയാണ്. എന്നാൽ, പലപ്പോഴും ജനങ്ങളുടെ സഹാനുഭൂതി, അനുകമ്പ എന്നിവ ലഭിക്കുന്നതല്ലാതെ മറ്റ് മാറ്റങ്ങൾക്കൊന്നും തുടക്കം കുറിക്കപ്പെടുന്നില്ല. അതിനാൽ, മത പീഡനം പൂർവ്വാധികം ശക്തിയോടെ തുടരുകയാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദയങ്ങൾ നേരിടുന്ന പ്രതിസന്ധി ഭരണകൂടവും നേതാക്കന്മാരും തിരിച്ചറിയണമെന്നും സാമൂഹിക വ്യവസ്ഥിതികളിൽ അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ഹന്ന പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന മതമര്‍ദ്ധനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ചു വെസ്റ്റ് മിന്‍സ്റ്ററിൽ നടന്ന ചടങ്ങിൽ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഹന്നയുടെ വാക്കുകള്‍ ലോക മന:സാക്ഷിക്കുമുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ആഗോള തലത്തില്‍ ക്രൈസ്തവ മതമര്‍ദനം രൂക്ഷമായ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-25 14:39:00
Keywordsപാക്കി
Created Date2017-11-25 14:38:53