category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയുടെ ധാര്‍മികസമരം അധികാരികള്‍ക്കു കണ്ടില്ലെന്നു നടിക്കാനാവില്ല: ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം
Contentചങ്ങനാശേരി: മദ്യവിപത്തിനെതിരേ സഭ നടത്തുന്ന ധാര്‍മികസമരം അധികാരികള്‍ക്കു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സമൂഹത്തെ തകര്‍ക്കുന്ന മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നതുവരെ ധാര്‍മികസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമരാഷ്ട്രം സൃഷ്ടിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യ സര്‍ക്കാര്‍ പണം സമ്പാദിക്കുന്നതിനായി മദ്യം ഒഴുക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത് ഉള്‍ക്കൊള്ളാനാവില്ല. യുവതലമുറയെ തകര്‍ക്കുന്ന മദ്യവിപത്തിനെതിരേ രക്ഷിതാക്കള്‍ സംഘടിതരാകണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മദ്യവിരുദ്ധസമിതി അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി വൈസ് ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യസന്ദേശം നല്‍കി. അതിരൂപത വികാരിജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മദ്യവിരുദ്ധസമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍, ജെ.ടി. റാംസെ, വര്‍ഗീസ് ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ജസ്റ്റിന്‍ ബ്രൂസ്, ടി.എം. മാത്യു, ബേബിച്ചന്‍ പുത്തന്‍പറന്പില്‍, ലാലിച്ചന്‍ മറ്റത്തില്‍, ജോസി കല്ലുകളം, ജിജി പേരകശേരി എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-21 12:55:00
Keywordsപെരുന്തോ
Created Date2017-11-21 12:55:47