category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ദ്ദിനാള്‍ ആന്‍ഡ്രിയ കൊര്‍ഡേരൊ ലാന്‍ത്സ ദിവംഗതനായി
Contentറോം: ഇസ്രായേലിലെ പ്രഥമ അപ്പസ്തോലിക് നുണ്‍ഷ്യോയായും ഇറ്റാലിയന്‍ കര്‍ദ്ദിനാളുമായ ആന്‍ഡ്രിയ കൊര്‍ഡേരൊ ലാന്‍ത്സ ഡി മോന്തെത്സേമൊളോ ദിവംഗതനായി. 92 വയസ്സുകാരനായ കര്‍ദ്ദിനാള്‍ ഞായറാഴ്ചയാണ് (19/11/17) കാലം ചെയ്തത്. പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍ ആയി സേവനമനുഷ്ഠിച്ചുള്ള അദ്ദേഹം 1994 മുതല്‍ 1998 കാലയളവിലാണ് ഇസ്രായേലിലെ പ്രഥമ അപ്പസ്തോലിക് നുണ്‍ഷ്യോയായി ശുശ്രൂഷ ചെയ്തത്. 1925 ആഗസ്റ്റ് 27നു ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച അദ്ദേഹം 1954-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1977 ജൂണ്‍ 4ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം 29 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 മാര്‍ച്ച് 24നാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇസ്രായേലിനെ കൂടാതെ മറ്റു പലരാജ്യങ്ങളിലും അപ്പസ്തോലിക് നുണ്‍ഷ്യോ എന്ന നിലയിലും നയതന്ത്രതലത്തില്‍ ഇതര പദവികളിലും കര്‍ദ്ദിനാള്‍ സേവനം ചെയ്തിട്ടുണ്ട്. കര്‍ദ്ദിനാള്‍ ആന്‍ഡ്രിയ കൊര്‍ഡേരൊയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദു:ഖം രേഖപ്പെടുത്തി. പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധസിംഹാസനത്തിനുവേണ്ടി അദ്ദേഹം ചെയ്ത നയതന്ത്രസേവനങ്ങള്‍ സ്മരിക്കുന്നതായും പാപ്പാ അനുശോചനസന്ദേശത്തില്‍ കുറിച്ചു. കര്‍ദ്ദിനാള്‍ മോന്തെത്സേമൊളോയുടെ നിര്യാണത്തോടുകൂടി കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 217 ആയി. ഇവരില്‍ 120 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരും മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 97 പേര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തവരാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-21 09:54:00
Keywordsകര്‍ദ്ദിനാള്‍
Created Date2017-11-21 09:54:50