Content | പോർട്സ്മൗത്ത്: പോർട്സ്മൗത്ത് ബൈബിൾ കൺവെൻഷൻ ഇന്ന് 16/11/17 വ്യാഴാഴ്ച്ച രാവിലെ 9.30 ന് ആരംഭിക്കും. ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ത്രിദിന ബൈബിൾ കൺവെൻഷൻ ഇന്നുരാവിലെ 9.30 മുതൽ ഇമ്മക്കുലേറ്റ് കൺസെപ്ഷൻ ചർച്ചിൽ നടക്കും.
കൺവെൻഷന് അനുഗ്രഹ ആശീർവാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നാളെ (17/11/17 ) പോർട്സ്മൗത്തിൽ എത്തിച്ചേരും.വെള്ളിയാഴ്ച കൺവെൻഷനിൽ നടക്കുന്ന വി.കുർബാനയ്ക്ക് മാർ സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവ.ഫാ.ജോയ് ആലപ്പാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കും. ഇന്നും നാളെയും രാവിലെ 9.30 മുതൽ വൈകിട്ടു 5.വരെയും, മറ്റന്നാൾ ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുമാണ് ധ്യാനം നടക്കുക. എറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് പോർട്സ്മൗത്ത് സീറോ മലബാർ ചാപ്ലയിൻ ഫാ.രാജേഷ് എബ്രഹാമും ഇടവകസമൂഹവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
#{red->none->b-> അഡ്രസ്സ്: }# IMMACULATE CONCEPTION CHURCH.<br> BELLS LANE <br> STUBBINGTON <br> PO14 2PL
#{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ജോസ് 0 7963 260390 |