category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണു പുതിയ ബിഷപ്പിന്റെ നിയമനമെന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentകാഞ്ഞിരപ്പള്ളി: ദൈവവചനാധിഷ്ഠിതമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണു കൂരിയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നിയമനമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിസ് കത്തീഡ്രലില്‍ ഇന്നലെ നടന്ന മെത്രാഭിഷേകത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ രജതജൂബിലി വേളയിലും പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ ശതാബ്ദി വര്‍ഷത്തിലും ലഭിച്ച ദൈവാനുഗ്രഹമാണ് നിയമനമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സുവിശേഷ മൂല്യങ്ങളായ ലാളിത്യത്തിലേക്കു സഭ മടങ്ങിവരികയാണ്. മെത്രാന്‍ ശുശ്രൂഷയെ മൂന്നു തലങ്ങളിലാണു സഭ മനസിലാക്കിയിരുന്നത്. പ്രബോധന അധികാരം, അജപാലന അധികാരം, വിശുദ്ധീകരണ അധികാരം എന്നിങ്ങനെ. ഇവയ്ക്കു മാറ്റമില്ല. ഇവയുടെ പ്രായോഗികതയ്ക്കാണു മാറ്റം. ഈ മാറ്റമാണ് ഫ്രാന്‍സിസ് പാപ്പ തന്റെ ദര്‍ശനത്തിലും പ്രബോധനത്തിലും പറയുന്നത്. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസമാണു സഭയുടെ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ അടിസ്ഥാനത്തില്‍ പുതിയ മെത്രാനു ശുശ്രൂഷ ചെയ്യാന്‍ സാധിക്കും. അധികാരത്തിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കു ആധികാരികത ഉണ്ടാകുമ്പോള്‍ അതു ശുശ്രൂഷയായി മാറും. അതു ജനങ്ങള്‍ക്കു സ്വീകാര്യമാകും. ജനം അംഗീകരിക്കും. ജനങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന സഭാ ശുശ്രൂഷകരാണു സഭയ്ക്കുള്ളത്. വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും ഇടയില്‍ ഇങ്ങനെയുള്ള ശുശ്രൂഷകരുണ്ടെന്നും ജനങ്ങളുടെ ശുശ്രൂഷകരായി വൈദികര്‍ സമര്‍പ്പിക്കപ്പെടണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സമാപന സന്ദേശത്തില്‍ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍ ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യി ന​ട​ത്തി​യ​തി​നു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കു കര്‍ദ്ദിനാള്‍ നന്ദി പ്രകാശിപ്പിച്ചു. കൂരിയാ ആസ്ഥാനത്തോ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കത്തീഡ്രലിലോ നടത്തേണ്ട ചടങ്ങ് ഏറ്റെടുത്തു നടത്തിയ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവര്‍ത്തനം സഭാചരിത്രത്തില്‍ അവിസ്മരണീയമാണെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-13 09:52:00
Keywordsആലഞ്ചേരി
Created Date2017-11-13 09:51:59