category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവിക്ക് കൃതജ്ഞതയര്‍പ്പിച്ച് കേരളസഭ
Contentകൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവിക്ക് കൃതജ്ഞതയര്‍പ്പിച്ച് കേരള സഭാ തല ആഘോഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്നു. കൃതജ്ഞതാബലിയോടെ നടന്ന കേരളസഭാതല ആഘോഷത്തില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെയാണു ആഘോഷപരിപാടികള്‍ തുടങ്ങിയത്. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ തിരുശേഷിപ്പ് വഹിച്ചു. ബാന്‍ഡ്‌മേളം, പൊന്‍വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, താലമേന്തിയ സ്ത്രീകള്‍ എന്നിവര്‍ അകമ്പടിയായ പ്രദക്ഷിണത്തില്‍ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അണിനിരന്നു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിച്ച തിരുശേഷിപ്പ് പുല്ലുവഴി പള്ളി വികാരി ഫാ. ജോസ് പാറപ്പുറത്തില്‍നിന്ന് ഏറ്റുവാങ്ങി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സ്വാഗതപ്രസംഗശേഷം, സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്ലൈഹിക തിരുവെഴുത്ത് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വായിച്ചു. സഹകാര്‍മികര്‍ക്കൊപ്പം അള്‍ത്താരയില്‍ തിരിതെളിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നല്‍കി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, തലശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, എറണാകുളംഅങ്കമാലി മുന്‍ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം നൂറുകണക്കിനു വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി. തുടര്‍ന്നു സമ്മേളനവും നടന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-12 09:03:00
Keywordsറാണി
Created Date2017-11-12 09:26:21