Contents

Displaying 5951-5960 of 25119 results.
Content: 6255
Category: 1
Sub Category:
Heading: ആഗോള സഭ ഇന്ന് ലോക പ്രേഷിതദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെയും ശുശ്രൂഷ ചെയ്യുന്ന മിഷന്‍ പ്രവര്‍ത്തകരെയും സ്മരിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ ഇന്ന് പ്രേഷിതദിനമായി ആചരിക്കുന്നു. “പ്രേഷിതദൗത്യം ക്രിസ്തീയവിശ്വാസത്തിന്‍റെ ഹൃദയത്തില്‍” എന്നതാണ് ഇക്കൊല്ലത്തെ പ്രേഷിതഞായറിന് ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം. പ്രാര്‍ത്ഥന പ്രവര്‍ത്തനമായി പരിണമിക്കുന്നതാണ് പ്രേഷിതപ്രവര്‍ത്തനമെന്നു കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോനി പറഞ്ഞു. അനുവര്‍ഷം ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറിന് തൊട്ടുമുമ്പു വരുന്ന ഞായറാഴ്ചയാണ് ലോക പ്രേഷിതദിനമായി ആചരിക്കുന്നത്. ആഗോള മിഷൻ ഞായറിനോടനുബന്ധിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ആഗോള കത്തോലിക്ക വിശ്വാസികളുടെ കണക്കെടുപ്പ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നൂറ്റിമുപ്പത് കോടിയോളം കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. 2015ൽ മാത്രം ഒന്നേകാല്‍ കോടിയോളം പേര്‍ കത്തോലിക്ക വിശ്വാസികളായെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Image: /content_image/News/News-2017-10-22-07:22:45.jpg
Keywords: മിഷന്‍
Content: 6256
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജ്ജ്
Content: ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട സിബി ജോര്‍ജ്ജ് വൈകാതെ വത്തിക്കാനിലേക്കുള്ള സ്ഥാനപതിയാകും. കോട്ടയം പാലാ സ്വദേശിയാണ് അദ്ദേഹം. ഇന്ത്യയുടെ സ്വിറ്റ്സ‌ർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. രണ്ടും സ്വതന്ത്ര ചുമതലകൾ തന്നെയാണ്. ഒരു വിദേശരാജ്യം ഇറ്റലിയിലേക്കും വത്തിക്കാനിലേക്കും ഒരേ വ്യക്തിയെ ഒരേസമയം അംബാസഡറായി നിയമിക്കരുതെന്നാണു ചട്ടം. ഇത് 1929ലെ ഇറ്റലി – വത്തിക്കാൻ കരാറിന്റെ ഭാഗമാണ്. രാഷ്ട്രം എന്ന നിലയിൽ വത്തിക്കാന്റെ വ്യതിരിക്തത നിലനിർത്താൻ വേണ്ടിയാണിത്. എൺപതിലേറെ രാജ്യങ്ങൾക്കു വത്തിക്കാനിലേക്കു മാത്രമായി സ്ഥാനപതി ഉണ്ട്. ഇവയുടെയെല്ലാം എംബസികൾ പ്രവർത്തിക്കുന്നത് ഇറ്റലി തലസ്ഥാനമായ റോമിൽ തന്നെയാണ്. ഇതേസമയം, വത്തിക്കാനു മാത്രമായി അംബാസഡറെ നിയോഗിക്കാത്ത രാജ്യങ്ങൾ ഇറ്റലി ഒഴികെയുള്ള ഒരു യൂറോപ്യൻ രാജ്യത്തേക്കുള്ള അംബാസഡറെ വത്തിക്കാനിലേക്കും നിയോഗിക്കുകയാണു ചെയ്യുക. ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങൾ സ്വിറ്റ്സർലൻഡിലെ സ്ഥാനപതിയെയാണ് വത്തിക്കാനിലേക്കു കൂടി നിയോഗിക്കുന്നത്. പുതിയ ദൗത്യം ലഭിച്ച സിബി ജോര്‍ജ്ജ് 1993 ബാച്ചില്‍ ഐ‌എഫ്‌എസ് നേടിയതാണ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.
Image: /content_image/News/News-2017-10-22-09:22:11.jpg
Keywords: വത്തിക്കാ
Content: 6257
Category: 1
Sub Category:
Heading: നിര്‍ധനരുടെ കോടതിമുറിയിലെ ശബ്ദമായി അഡ്വ. സിസ്റ്റര്‍ ജോസിയ
Content: തൊടുപുഴ: ചോദിക്കാനും പറയാനും ആരോരുമില്ലാത്തവര്‍ക്കും കോടതിയും നിയമവും വശമില്ലാത്തവര്‍ക്കും സൗജന്യ സേവനം നൽകികൊണ്ടുള്ള അഡ്വ. സിസ്റ്റര്‍ ജോസിയയുടെ സേവനം മാധ്യമങ്ങളില്‍ ഇടംനേടുന്നു. സീനിയര്‍ അഭിഭാഷകനായ കെ.ടി. തോമസിന്റെ ശിഷ്യയായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന സിസ്റ്റര്‍ ജോസിയയുടെ കക്ഷികളെല്ലാം തന്നെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ആദിവാസിമേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സഭയിലെ അംഗമാണ് ഈ സന്യസ്ഥ അഭിഭാഷക. കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗമായ സിസ്റ്ററിനു സഭയുടെ പേരുപോലെതന്നെ അഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആഗ്രഹം. ആരോരുമില്ലാത്തവര്‍ക്ക് വേണ്ടി കോടതിമുറിയില്‍ അവരുടെ ശബ്ദമാകുകയാണ് ഇന്നു അഡ്വ. ജോസിയ. ക്രിമിനല്‍, സിവില്‍ കേസുകള്‍ ഒരു പോലെ കൈകാര്യം ചെയ്യാന്‍ സിസ്റ്ററെ കെ.ടി. തോമസും സഹപ്രവര്‍ത്തകരും സഹായിക്കുന്നുണ്ടെന്നും എടുത്തുപറയേണ്ട കാര്യമാണ്. കെ.ടി. തോമസിനെപ്പോലുള്ള അറിവും കഴിവുമുള്ള അഭിഭാഷകരുടെ പിന്തുണ ഇക്കാര്യത്തില്‍ കിട്ടുന്നതു വലിയ അനുഗ്രഹമാണെന്നു സിസ്റ്റര്‍ പറയുന്നു. പല കേസുകളിലും അഭിഭാഷക കമ്മീഷനായി കോടതി സിസ്റ്ററെ നിയോഗിക്കാറുണ്ട്. ഇതുവരെ 13 ജപ്തി കേസുകളില്‍ കമ്മീഷനായി നിയമിക്കപ്പെട്ടു. എന്നാല്‍ പാവപ്പെട്ടവന്റെ കണ്ണീരിനു കാരണമാകുമല്ലോ എന്ന വേദന മൂലം കോടതിയില്‍ തന്റെ വിഷമം പങ്കുവെച്ചു. ആ ദൗത്യം തുടരാനായിരിന്നു കോടതി നിർദ്ദേശം. എന്നാല്‍, ഇതുവരെ ജപ്തിക്കായി പോയിട്ട് ഇന്നേവരെ ഒരു വീട്ടുകാരെയും ഇറക്കിവിടേണ്ടിവന്നിട്ടില്ലെന്നു സിസ്റ്റര്‍ ജോസിയ അഭിമാനത്തോടെ പറയുന്നു. വഴക്കും ബഹളങ്ങളും പ്രതീക്ഷിച്ചുചെന്ന ബാങ്കുകാര്‍ പോലും അദ്ഭുതപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതെല്ലാം പ്രാര്‍ത്ഥനയുടെ ശക്തിയാണെന്നാണു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്. തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി മാത്യു അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍. ഏകസഹോദരന്‍ ജോബി അപകടത്തില്‍ മരിച്ചിരിനു. സഭാവസ്ത്രം സ്വീകരിച്ചിട്ടു 12 വര്‍ഷമായ സിസ്റ്റര്‍ അഭിഭാഷകയായിട്ടു രണ്ടു വര്‍ഷമായി. കോണ്‍ഗ്രിഗേഷനില്‍ പന്ത്രണ്ടു സന്യസ്തര്‍ അഭിഭാഷകരായിട്ടുണ്ടെങ്കിലും കോതമംഗലം പ്രൊവിന്‍സില്‍ സിസ്റ്റര്‍ ജോസിയ മാത്രമേയുള്ളൂ. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. ആദ്യമായിട്ടാണ് മുട്ടം കോടതിയില്‍ ഒരു കന്യാസ്ത്രീ വക്കീല്‍ സേവനം ചെയ്യുന്നത്. അതും ഫീസില്ലാതെ. സിസ്റ്ററിന്റെ നിസ്തുല സേവനം ഇന്നു അനേകരുടെ കണ്ണീരൊപ്പുകയാണ്.
Image: /content_image/News/News-2017-10-23-05:07:10.jpg
Keywords: കന്യാ
Content: 6258
Category: 18
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: വിളംബരറാലി നടത്തി
Content: പെരുമ്പാവൂര്‍: നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള പരിപാടികളുടെ മുന്നൊരുക്കമായി വിളംബരറാലി നടത്തി. സിസ്റ്ററുടെ ജന്‍മനാടായ പുല്ലുവഴിയില്‍ നിന്നാരംഭിച്ച റാലി ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎം പുല്ലുവഴി യൂണിറ്റ് പ്രസിഡന്റ് ഡെന്നി ജോസഫിനു പതാക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. പുല്ലുവഴി പള്ളി വികാരി ഫാ.ജോസ് പാറപ്പുറം, ഫാ.ജേക്കബ് നങ്ങേലിമാലി, ഫാ.ജോസ് മാപ്പിളമാട്ടേല്‍, ഫാ. ജോണ്‍ വര്‍ഗീസ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ നാമധേയത്തിലുള്ള മുടിക്കരായിലെ ദേവാലയത്തില്‍ റാലിക്കു സ്വീകരണം നല്‍കി. തുടര്‍ന്നു വല്ലം ഫൊറോനയിലെ പന്ത്രണ്ടു ദേവാലയങ്ങളിലും റാലിക്കു സ്വീകരണം ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന സമാപന സമ്മേളനം വികാരി ഫാ. കരുവിള മരോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിലെ സ്വീകരണയോഗങ്ങളില്‍ ഷാജി പാറക്കല്‍, സാബു പരുത്തികാട്ടില്‍, ജോയ് വെള്ളാഞ്ഞിയില്‍, ജോസ് കാവനമാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-23-05:26:18.jpg
Keywords: റാണി മരിയ
Content: 6259
Category: 18
Sub Category:
Heading: ആയിരങ്ങള്‍ ഒന്നുചേര്‍ന്ന മാഹി തിരുനാളിന് കൊടിയിറങ്ങി
Content: മാഹി: പ്രാര്‍ത്ഥനയോടെ അനേകായിരങ്ങള്‍ ഒന്നുചേര്‍ന്ന വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിന് മാഹി സെന്‍റ് തെരേസാ ദേവാലയത്തില്‍ സമാപനം. ഇന്നലെ രാവിലെ ഫ്രഞ്ച് ഭാഷയിലും മലങ്കര റീത്തിലും ദിവ്യബലി നടന്നു. രാവിലെ 8.30ന് നടന്ന ഫ്രഞ്ച് ദിവ്യബലിയ്ക്കു ഫാ. ഷാനു ഫെർണാണ്ടസും 10.15ന്‌ നടന്ന സമാപന ബലിക്ക് സുല്‍ത്താന്‍ ബത്തേരി രൂപതാ മെത്രാന്‍ ഡോ.ജോസഫ്‌ മാര്‍തോമസും മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൊതുവണക്കത്തിനു പ്രതിഷ്ഠിച്ചിരുന്ന തിരുസ്വരൂപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ഇടവക വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ അള്‍ത്താരയിലെ അറയിലേക്കു മാറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ സമാപിച്ചത്. 17 ദിനരാത്രങ്ങള്‍ നീളുന്ന മയ്യഴിയുടെ ദേശീയോത്സവത്തിന്‌ കഴിഞ്ഞ ഒക്ടോബര്‍ 5നു ആണ് തുടക്കമായത്‌. പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍, ആയിരങ്ങള്‍ ദിവ്യബലിയില്‍ പങ്കുചേരാനും വിശുദ്ധയുടെ മാദ്ധ്യസ്ഥം തേടി പൂമാലകളര്‍പ്പിക്കാനും മെഴുകുതിരികള്‍ കത്തിച്ചു വെക്കാനും എത്തി. പ്രധാന ദിനങ്ങളായ 14 ന്‌ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ: അലക്‌സ് വടക്കുംതലയും 15 ന്‌ കോഴിക്കോട്‌ രൂപതാദ്ധ്യക്ഷന്‍ ഡോ: വര്‍ഗീസ്‌ ചക്കാലക്കലും പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ കാര്‍മ്മികത്വം വഹിച്ചു. ഓരോ ദിവസവും നടന്ന തിരുനാള്‍ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ, സഹവികാരി ഫാ. ജോസ് യേശുദാസൻ, പാരിഷ് കൺസിൽ സെക്രട്ടറി സജി സാമുവൽ, ഫാ. ജോസഫ് വാളാണ്ടർ, ഫാ. എ.ജെ. പോൾ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. സജീവ് വർഗീസ്, ഫാ. ലോറൻസ് പനക്കൽ, ഡീക്കൻ ഫ്രഡിൻ ജോസഫ്, ആവില, ക്ലൂനി കോൺവ​െൻറുകളിലെ സന്യസ്തർ, വിവിധ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നല്‍കി.
Image: /content_image/India/India-2017-10-23-06:16:37.jpg
Keywords: മാഹി
Content: 6260
Category: 1
Sub Category:
Heading: സ്വാര്‍ഥതയും ആകുലതയും ദൈവവചനത്തോടുള്ള തുറവിക്കു തടസം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: ഗ്ലാസ്‌ഗോ: സ്വാര്‍ഥ താത്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്കു തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്‌നി 2017' ഗ്ലാസ്‌ഗോ റീജണിലെ മദര്‍ വെല്‍ സിവിക്ക് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ദൈവവചനത്തോടു തുറവിയില്ലാത്ത മനസുകളില്‍ സഹോദരങ്ങള്‍ക്കു സ്ഥാനമില്ല. ദരിദ്രര്‍ക്കു പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ല; അവിടത്തെ സ്‌നേഹത്തിന്റെ ആനന്ദം അനുഭവപ്പെടുന്നില്ല; നന്മ ചെയ്യാനുള്ള ആഗ്രഹങ്ങള്‍ ഇല്ലാതായിപ്പോകുന്നു. എന്നാല്‍, പ്രഥമ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. ജോസഫ് വെമ്പാടംതറ വി.സി, ഫാ. സെബാസ്റ്റ്യന്‍ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി.എം.എഫ്, ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വസ്തയും ദൈവാനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് വചനശ്രൂഷ നടത്തവേ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ഗ്ലാസ്‌ഗോ റീജണിലെ മദര്‍ വെല്‍ സിവിക്ക് സെന്റര്‍ ഇന്നലെ വിശ്വാസികളെകൊണ്ടു നിറഞ്ഞുകവിഞ്ഞു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിരുന്നു. ഇന്നു പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ കണ്‍വെന്‍ഷന്‍ നടക്കും. നാളെ മാഞ്ചസ്റ്റര്‍ ഷെറീഡാന്‍ സ്യൂട്ട്, 25നു നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍, 26നു ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27നു ബോണ്മൗ ത്ത് ലൈഫ് സെന്റര്‍, 28നു കാര്‍ഡിഫ് കോര്‍പസ് ക്രിസ്റ്റി ആര്‍.സി. ഹൈസ്‌കൂള്‍, 29നു ലണ്ടണിലെ ഹെന്‍ഡന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ റീജിയണല്‍ കൺവെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷ സന്ദേശം നൽകും.
Image: /content_image/News/News-2017-10-23-06:33:59.jpg
Keywords: മാഞ്ചസ്റ്റ
Content: 6261
Category: 1
Sub Category:
Heading: ബധിരർക്ക് സൈന്‍ ഭാഷയില്‍ പ്രാർത്ഥിക്കാന്‍ ആപ്ലിക്കേഷനുമായി ഫിലാഡെല്‍ഫിയ അതിരൂപത
Content: വത്തിക്കാൻ സിറ്റി: കേൾവി വൈകല്യമുള്ളവർക്കായി സൈന്‍ ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനു സഹായകരമായ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഫിലാഡെല്‍ഫിയ അതിരൂപതാ നേതൃത്വമാണ് 'റിലീജിയസ് സൈൻസ് ഫോർ ഫാമിലീസ് 'എന്ന പേരില്‍ വേറിട്ട ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അടയാളങ്ങളെ അടിസ്ഥാനമാക്കി പഠിപ്പിക്കുന്നതിനാൽ പ്രാര്‍ത്ഥന പ്രതിനിധാനം ചെയ്യുന്ന ഓരോ വാക്കുകളെ മനസ്സിലാക്കാനും അതുവഴി പ്രാർത്ഥന അർത്ഥപൂർണമാക്കാനും സാധിക്കുമെന്നാണ് രൂപതയുടെ പ്രതീക്ഷ. ബധിരരെ പ്രാർത്ഥിക്കാൻ സഹായിക്കുന്ന ഫിലാഡല്‍ഫിയ അതിരൂപതയിലെ ദൈവമാതാവിന്റെ വിമലഹൃദയ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ കാത്തലിൻ ഷിപ്പാനിയുടേതാണ് ആശയം. ആപ്ലിക്കേഷന്‍റെ സഹായത്തോടെ അടയാള ഭാഷ പഠിക്കുക വഴി കത്തോലിക്ക പ്രാർത്ഥനകളും വിശ്വാസ തത്വങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാൻ ബധിരസഹോദരങ്ങള്‍ക്ക് സാധിക്കുമെന്ന് സി. ഷിപ്പാനി പറഞ്ഞു. കുടുംബാംഗങ്ങളാണ് സാധാരണയായി കുഞ്ഞുങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. ദൈവിക കൃപാകടാക്ഷങ്ങൾക്കും സംരക്ഷണത്തിനുമായി മാതാപിതാക്കൾ ഉരുവിടുന്ന പ്രാർത്ഥനകളാണ് കുട്ടികൾ ഹൃദ്യസ്ഥമാക്കുക. എന്നാൽ ജന്മനാ ബധിരരായവർക്ക് അത്തരമൊരുവസരം ലഭ്യമല്ല. അടയാള ഭാഷ പഠിക്കുക വഴി കത്തോലിക്ക പ്രാർത്ഥനകളും വിശ്വാസങ്ങളും മനസ്സിലാക്കാൻ അവർക്ക് സാധിക്കും. നവ സവിശേഷവത്കരണ സാധ്യതകൾ വിലയിരുത്തുന്ന പൊന്തിഫിക്കൽ കൗൺസിലിന്റെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവര്‍. ഫിലാഡെൽഫിയ അതിരൂപതയുടെ വൈകല്യമുള്ളവർക്കായി നടത്തപ്പെടുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് സിസ്റ്റര്‍ ഷിഫാനി. മറ്റ് ശബ്ദങ്ങളില്ലാത്ത അവസ്ഥയില്‍ ബധിരരുടേത് ആഴമായ പ്രാർത്ഥനാ അനുഭവമാണ്. ശബ്ദങ്ങളോ ചിത്രങ്ങളോ കൂടാതെ കരചലനങ്ങളിലൂടെയാണ് അവരുടെ പ്രാർത്ഥന. ബധിരർക്കു വിശ്വാസ പരീലനം നൽകാൻ നിലവിലെ ഏക മാർഗ്ഗമാണിതെന്നും സിസ്റ്റര്‍ കൂട്ടിച്ചേർത്തു. അടയാളങ്ങൾ അടിസ്ഥാനമായ ഭാഷയിൽ അനേകം ആപ്ലിക്കേഷൻ നിലവിലുണ്ടെങ്കിലും ക്രൈസ്തവപരമായ പ്രാർത്ഥനകൾ ഉൾകൊള്ളിച്ച് പുറത്തിറക്കുന്ന പുതിയ ആപ്പാണ് 'റിലീജിയസ് സൈൻസ് ഫോർ ഫാമിലീസ് '. ഐ ട്യൂൺസ് ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും നവംബർ മുതൽ ആപ്ലിക്കേഷന്‍ ലഭ്യമാകും.
Image: /content_image/News/News-2017-10-23-07:45:52.jpg
Keywords: ബധിര, ഫിലാഡ
Content: 6262
Category: 1
Sub Category:
Heading: വിശ്വാസത്തിനുവേണ്ടി മരണം വരിക്കുവാന്‍ കത്തോലിക്കര്‍ തയ്യാറായിരിക്കണമെന്ന് ബിഷപ്പ് അത്താനേഷ്യസ്
Content: വിർജീനിയ: വിജാതീയരേയും അവിശ്വാസികളേയും മാത്രമല്ല സ്വസഭയില്‍ നിന്നുള്ള മതവിരുദ്ധവാദികളേയും നേരിടേണ്ടതിനാല്‍ കത്തോലിക്കര്‍ സ്വന്തം വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുവാന്‍ തയ്യാറായിരിക്കണമെന്ന് ഖസാഖിസ്ഥാനിലെ ഓക്സിലറി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍. അമേരിക്കയിലെ വിര്‍ജീനിയായിലുള്ള ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ജനന നിയന്ത്രണമെന്ന ഭീഷണിയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “കത്തോലിക്കാ വിശ്വാസവും രക്തസാക്ഷിത്വവും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ബിഷപ്പ് ഷ്നീഡര്‍ പ്രഭാഷണം നടത്തിയത്. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും” (വെളിപാട് 2:10) എന്ന വചനത്തെ ചൂണ്ടികാണിച്ചുകൊണ്ട് വിശ്വാസം സംരക്ഷിക്കുക എന്നത് ദൈവം നമുക്ക് തന്നിട്ടുള്ള ഒരു മഹനീയ ദൗത്യമാണെന്നു അദ്ദേഹം പറഞ്ഞു. #{red->none->b->You May Like: ‍}# {{ തിരുസഭയുടെ പാരമ്പര്യത്തോട് കത്തോലിക്കര്‍ വിശ്വസ്തരായിരിക്കണമെന്നു ബിഷപ്പ് ഷ്നീഡര്‍ -> http://www.pravachakasabdam.com/index.php/site/news/6016 }} ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന സിമ്പോസിയത്തില്‍ കത്തോലിക്കാ സഭയെ ക്ഷയിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചുള്ള വിശകലനവും നടന്നു. പാഷണ്ഡത വിശ്വാസത്തിന്റെ ശത്രുവാണ്. യഥാര്‍ത്ഥ കത്തോലിക്കനേപ്പോലെയല്ല പാഷണ്ഡത പ്രചരിപ്പിക്കുന്നവര്‍. അവര്‍ തങ്ങളുടെ യുക്തിക്കും വിശ്വാസത്തിനുമനുസരിച്ച് വിവിധ സിദ്ധാന്തങ്ങള്‍ക്ക് അടിമകളായി തീരുന്നു. ധാര്‍മ്മിക പാപങ്ങളാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനാല്‍ വിശ്വാസത്തിന്റെ സത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരാണ് രക്തസാക്ഷികളെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടില്‍ അയര്‍ലന്‍ഡിലെ ബ്രിട്ടാസ്സില്‍ ജീവിച്ചു കത്തോലിക്ക വിശ്വാസത്തിന് വേണ്ടി നിലകൊണ്ട് രക്തസാക്ഷിത്വം വരിച്ച സര്‍ ജോണ്‍ ബുര്‍ക്കെയുടെ ജീവിതം പങ്കുവെച്ചുകൊണ്ട് വിശ്വസ്തതയുള്ള കത്തോലിക്കരായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സത്യത്തിന് വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും വഴി ലോകത്തിന്റെ ക്ഷേമദായകരായിരിക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-10-23-09:37:57.jpg
Keywords: ഷ്നീ, വിശ്വാസ
Content: 6263
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവ വിദ്യാര്‍ത്ഥിയുടെ മരണം: നീതി തേടി മാതാപിതാക്കള്‍
Content: ലാഹോര്‍: ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം രൂക്ഷമായ പാക്കിസ്ഥാനില്‍ സഹപാഠികൾ ചേർന്ന് ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തിയ ക്രിസ്ത്യൻ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നീതിയ്ക്കായി അലയുന്നു. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ, വെഹാരി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഏലിയാവ് മസിയുടെ മകന്‍ ഷാരൂണ്‍ മസി (17) യെയാണ് മതത്തിന്റെ പേരിലുള്ള വിവേചനം കാണിച്ചുകൊണ്ട് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയത്. കേസില്‍ അക്രമികളായ കുട്ടികള പോലീസ് കസ്റ്റഡിയിലടുത്തെങ്കിലും മുന്‍പോട്ട് കാര്യമായ നടപടി ഉണ്ടായിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തന്റെ മകനു നീതി നല്‍കണമെന്ന യാചനയോടെ ഷാരൂണ്‍ മസിയുടെ മാതാപിതാക്കള്‍ ഉന്നതഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുന്നത്. മികച്ച പഠന നിലവാരം പുലര്‍ത്തി വന്ന ഷാരൂണ്‍ ഉന്നത പഠനത്തിനായാണ് വെഹാരിയിലെ എം.സി. മോഡല്‍ ബോയ്സ് ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നത്. ക്ലാസ്സിലെ ഏക ക്രിസ്ത്യാനിയായിരുന്ന ഷാരൂണിനെ തങ്ങള്‍ക്കൊപ്പം ഇരുന്നു പഠിക്കുവാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു ഇസ്ലാം മതസ്ഥരായ കുട്ടികള്‍ സംഘം ചേര്‍ന്നു അപമാനിക്കുകയും, കളിയാക്കുകയും ചെയ്യുക പതിവായിരുന്നു. അധികം വൈകാതെ ചില കുട്ടികള്‍ സംഘം ചേര്‍ന്ന് ഷാരൂണിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമം കണ്ടിട്ടും പ്രതികരിക്കാതെ മാറിനിന്ന അദ്ധ്യാപകന്‍റെ നിസംഗത ഷാരൂണിന്‍റെ മരണം വേഗത്തിലാക്കി. അതേസമയം ശക്തമായ അസഹിഷ്ണുതയുടെ പര്യമായി നടന്ന സംഭവത്തെ വിഷയത്തില്‍ നിന്നും വേര്‍തിരിച്ചു വിടാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത വിദ്വേഷത്തിന്റെ പേരിലല്ല കൊലപാതകം നടന്നതെന്നും കൊലപാതകിയുടെ ഫോണിന്റെ ഗ്ലാസ് ഷാരൂൺ പൊട്ടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ ഇപ്പോഴത്തെ ഭാഷ്യം. സംഭവത്തെത്തുടര്‍ന്നു ബ്രിട്ടീഷ്-പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഷാരൂണിന്റെ കുടുംബത്തിനുവേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിന്നു. സംഘടനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നിയമ നടപടികള്‍ നടക്കുന്നത്. സമാനമായ നിരവധി സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇസ്ളാമിക രാജ്യമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ കടുത്ത ആക്രമങ്ങളാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. കേസില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പോലും ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് രാജ്യത്തു കണ്ടുവരുന്നത്. പാക്കിസ്ഥാനിൽ രണ്ട് ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്.
Image: /content_image/News/News-2017-10-23-11:09:56.jpg
Keywords: പാക്കി
Content: 6264
Category: 1
Sub Category:
Heading: പ്രോലൈഫ് മുന്നേറ്റം: അമേരിക്കയിലെ ഭ്രൂണഹത്യയില്‍ ഇരുപത്തിയഞ്ച് ശതമാനം കുറവ്
Content: കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയുമായി അമേരിക്കയില്‍ നിന്നും പുതിയ പഠനഫലം. യു‌എസ് ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2008 മുതല്‍ 2014 വരെയുള്ള ഭ്രൂണഹത്യകളുടെ കണക്കെടുത്തപ്പോള്‍ 25 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ പക്കലുള്ള വിവരങ്ങളും, ഗുട്ട്മാച്ചേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 15നും 44നും ഇടക്ക് പ്രായമുള്ള 1000 സ്ത്രീകളില്‍ 2008-ല്‍ 19.4 ആയിരുന്ന അബോര്‍ഷന്‍ നിരക്ക് 2014 ആയപ്പോള്‍ 14.6 ആയി കുറഞ്ഞു. 2013ല്‍ 9,58,700ത്തോളം അബോര്‍ഷനുകള്‍ നടന്നപ്പോള്‍ 2014ല്‍ 926,200 അബോര്‍ഷനുകളായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2011-നും 2014-നും ഇടക്ക് ഗര്‍ഭഛിദ്ര നിരക്കില്‍ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 15 മുതല്‍ 19 പ്രായമുള്ള കൗമാരക്കാർക്കിടയിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനം കുറവാണ് അവര്‍ക്കിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഒബാമയുടെ കാലത്ത് ഒബാമകെയര്‍ എന്ന ആരോഗ്യരക്ഷാ പദ്ധതിയുടെ പേരില്‍ അബോര്‍ഷനെ പിന്താങ്ങിയിട്ടുപോലും ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഗര്‍ഭഛിദ്ര നിരക്കില്‍ ഉണ്ടായിരിക്കുന്ന കുറവ് പ്രോലൈഫ് സംഘടനകളുടെയും പ്രവര്‍ത്തകരുടെയും മുന്നേറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായിട്ടാണ് അമേരിക്കയിലെ ഭ്രൂണഹത്യാ നിരക്ക് 1 ദശലക്ഷത്തിനും താഴെയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016-ല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്ക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2017-10-23-12:18:01.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭ