Content | ഇരിങ്ങാലക്കുട: തമിഴ്‌നാട്ടിലെ ഹൊസൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകം നവംബര്‍ 22 ന് നടക്കും. ചെന്നൈയിലെ നൂത്തന്‍ചേരി സെന്റ് ആന്റണീസ് കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് മെത്രാഭിഷേക ചടങ്ങുകള്‍. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിക്കും.
തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ് ജോസഫ് പാംബ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ 8 നും കൂരിയ മെത്രാനായി നിയമിതനായ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന്റേത് 12 നും തൃശൂര്‍ സഹായമെത്രാനായ ടോണി നീലങ്കാവിലിന്റേത് 18നും നടക്കും. ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിനു നടക്കും. |