category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിന്റെ ശക്തിയാണ് ഭൂതോച്ചാടകരിലൂടെ പ്രവര്‍ത്തിക്കുന്നതെന്നു സുപ്രസിദ്ധ സൈക്യാട്രിസ്റ്റ്
Contentന്യൂയോര്‍ക്ക്: യേശുവിന്റെ ശക്തിയാണ് ഭൂതോച്ചാടകരിലൂടെ പ്രവര്‍ത്തിക്കുന്നതെന്നും ആത്മാക്കളെ ബന്ധിക്കുന്നതിനു പകരം മോചിപ്പിക്കുകയാണ് അവിടുന്ന് ചെയ്യുന്നതെന്നും സുപ്രസിദ്ധ സൈക്യാട്രിസ്റ്റ് ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍. ചരിത്രത്തിലെ ഏറ്റവും നല്ല ക്ഷുദ്രോച്ചാടകന്‍ യേശുക്രിസ്തുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലെ റോം കേന്ദ്രമായുള്ള അന്താരാഷ്ട്ര എക്സോര്‍സിസ്റ്റ് അസ്സോസിയേഷനില്‍ വര്‍ഷങ്ങളായുള്ള അമേരിക്കന്‍ പ്രതിനിധി കൂടിയാണ് ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍. നാഷ്ണല്‍ കാത്തലിക് രെജിസ്റ്റര്‍ എന്ന കത്തോലിക്ക മാധ്യമമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുസഭ ഇപ്പോഴും യേശുവിന്റെ ശക്തിയാണ് ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നതെന്ന്‍ ഒരു ഡോക്ടറെന്ന നിലയില്‍ തനിക്ക് പറയുവാന്‍ കഴിയും. യേശു ക്രിസ്തു തന്റെ അത്ഭുതങ്ങള്‍ വഴിയും, തന്റെ ശക്തിയുടെ അടയാളങ്ങള്‍ വഴിയും പിശാചുക്കളെ പുറത്താക്കുന്നു. തന്റെ അടുക്കല്‍ വരുന്ന ആയിരം കേസുകളില്‍ വെറും നൂറെണ്ണം മാത്രമായിരിക്കും യഥാര്‍ത്ഥത്തില്‍ പിശാച് ബാധിതര്‍. പ്രാര്‍ത്ഥനയുടെ ശക്തിയാണ് തനിക്ക് തന്റെ ജോലിയില്‍ സംരക്ഷണം നല്‍കുന്നതെന്നും കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയിലെ ഭൂതോച്ചാടക ശ്രംഖലയുടെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഡോ. ഗല്ലാഹര്‍ പറയുന്നു. ഇപ്പോള്‍ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍, യുദ്ധങ്ങള്‍, കൂട്ടക്കൊലകള്‍ തുടങ്ങിയവയെല്ലാം സാത്താന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. നന്മയും തിന്മയും സ്വീകരിക്കുവാനുള്ള നമ്മുടെ സ്വന്തം ഇഷ്ടത്തെ അനുസരിച്ചിരിക്കും ഇതെല്ലാമെന്നും ഡോ. ഗല്ലാഹര്‍ വെളിപ്പെടുത്തി. അമേരിക്കയിലെ ബോര്‍ഡ് സര്‍ട്ടിഫൈഡ് സൈക്യാട്രിസ്റ്റും, ഐവി ലീഗ് പരിശീലനം സിദ്ധിച്ച സൈക്യാട്രിസ്റ്റുമായ ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍ കൊളംബിയ യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജ് തുടങ്ങീയ പ്രമുഖ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായും സേവനം ചെയ്യുന്നുണ്ട്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-03 12:45:00
Keywordsഭൂതോ
Created Date2017-11-03 12:47:05