category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതൊഴില്‍രഹിത ഞായറിനായുള്ള ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോളിഷ് മെത്രാന്മാര്‍
Contentവാര്‍സോ: ഞായറാഴ്ചകളെ തൊഴില്‍ രഹിതവും, വ്യാപാര രഹിതവുമാക്കണമെന്ന സോളിഡാരിറ്റി ട്രേഡ് യൂണിയന്‍റെ ആവശ്യത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍. രാഷ്ട്ര സമുദായിക സമൂഹ നിര്‍മ്മിതിയില്‍ സകലരെയും ഭാഗഭാഗാക്കുന്നതില്‍ അടിസ്ഥാന സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ ആവശ്യമെന്ന് മെത്രാന്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമല്ല ആവശ്യം, മറിച്ച് അവര്‍ക്ക് അവരുടേതായ സമയമാണ് ആവശ്യമെന്ന് കാറ്റോവിസിലെ മെത്രാപ്പോലീത്തയായ വിക്ടര്‍ സ്വോര്‍ക്ക് പറഞ്ഞു. ഞായറാഴ്ചകള്‍ തൊഴില്‍ രഹിതമാക്കിയാല്‍ കത്തോലിക്കര്‍ക്കും, അകത്തോലിക്കര്‍ക്കും, അവിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന്‍ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സോളിഡാരിറ്റി ട്രേഡ് യൂണിയന്‍ ഞായറാഴ്ച തൊഴില്‍ രഹിതമാക്കണമെന്ന് ആശയം മുന്നോട്ട് വെച്ചത്. അന്നുമുതല്‍ നിയമസഭയില്‍ ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ നടന്നു വരികയാണ്. അതേസമയം ആശയത്തെ പിന്തുണച്ചുകൊണ്ടു 5,00,000 ത്തോളം പേര്‍ ഒപ്പിട്ട കത്ത് അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. അബോര്‍ഷന്‍ സംബന്ധമായ വിഷയത്തിലും പോളണ്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാരകമായ രോഗാവസ്ഥയിലും, വികലമായ ഭ്രൂണ രൂപീകരണത്തിലുമൊഴികെ അബോര്‍ഷന്‍ തടയുക എന്ന ആശയത്തെക്കുറിച്ചാണ് പോളണ്ടിലെ നിയമസഭ ചര്‍ച്ച ചെയ്യുന്നത്. പോളണ്ടിലെ പ്രസിഡന്റായ ആന്‍ഡ്രസേജ് ഡൂഡാ, പ്രധാനമന്ത്രി ബീറ്റാ സിഡ്ലോയും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ട്. കത്തോലിക്കാ സഭയും, മൂന്ന് ലക്ഷത്തോളം പൗരന്‍മാരും ഈ ആശയത്തെ പിന്തുണച്ചു ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-10 14:09:00
Keywordsപോളണ്ട
Created Date2017-11-10 14:11:00