category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ഭ്രൂണഹത്യ സാത്താന് അര്‍പ്പിക്കുന്ന ബലി": വെളിപ്പെടുത്തലുമായി മുന്‍ സാത്താന്‍ പുരോഹിതന്‍
Contentടൊറന്റോ: ഭ്രൂണഹത്യ സാത്താന് അര്‍പ്പിക്കുന്ന ബലിയാണെന്നു മുന്‍ സാത്താന്‍ പുരോഹിതന്‍ സഖാരി കിംഗിന്‍റെ വെളിപ്പെടുത്തല്‍. ആത്മീയ ആയുധങ്ങള്‍ കൊണ്ട് പോരാടേണ്ട ഒരു യുദ്ധമാണ് ഭ്രൂണഹത്യയ്ക്കെതിരെ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ആത്മീയ യുദ്ധം” എന്ന വിഷയത്തെ ആസ്പദമാക്കി ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെര്‍വിയം മിനിസ്ട്രീസ് എന്ന ക്രിസ്ത്യന്‍ കൂട്ടായ്മ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ മറിയത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ വഴിയാണ് നേരത്തെ സഖാരി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു ക്രിസ്തുവില്‍ ഒന്നായത്. ഭൂമിയിലെ സകലരും അബോര്‍ഷനെതിരായി നീങ്ങിയാല്‍, തീര്‍ച്ചയായും അടുത്തദിവസം തന്നെ അബോര്‍ഷന്‍ ഇല്ലാതാകുമെന്ന് കിംഗ് അഭിപ്രായപ്പെട്ടു. സാത്താന്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ കൊല്ലുവാന്‍ ഇഷ്ടപ്പെടുന്നതിന് പിന്നിലെ കാരണം അറിയാമോയെന്ന്‍ അദ്ദേഹം സദസ്സിനോട് ചോദിച്ചു. സാത്താന്‍ നിഷ്കളങ്കതയേ ഭയപ്പെടുന്നു എന്നതാണ് അതിന്റെ കാരണമെന്ന്‍ സഖാരി വെളിപ്പെടുത്തി. സാത്താന് എതിരെയുള്ള ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബാനയും ജപമാലയുമെന്നു അദ്ദേഹം കഴിഞ്ഞ വര്‍ഷം സാക്ഷ്യപ്പെടുത്തിയിരിന്നു. #{red->none->b->Must Read: ‍}# {{ പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നു -> http://www.pravachakasabdam.com/index.php/site/news/590 }} ഭ്രൂണഹത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ താന്‍ ഇപ്പോള്‍ പരിശുദ്ധ മറിയത്തെ സന്തോഷിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കിംഗ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. നിലവില്‍ ‘ഓള്‍ സെയിന്റ്സ് മിനിസ്ട്രി’ എന്ന പേരില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരുന്ന കിംഗ് അബോര്‍ഷനെതിരായി ഒരു സി‌ഡിയും ഇറക്കിയിരുന്നു. അബോര്‍ഷനെതിരെയുള്ള പുസ്തകത്തിന്റെ പണിപുരയിലാണ് ഇന്ന് അദ്ദേഹം. നേരത്തെ ബാപ്റ്റിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കിംഗ്, തന്റെ 10-മത്തെ വയസ്സിലാണ് മാന്ത്രിക വിദ്യയുടെ ആരാധകനായി മാറിയത്. പതിനൊന്നാമത്തെ വയസ്സില്‍ ലൈംഗീക ചൂഷണത്തിന് വിധേയനായ കിംഗ് 13-മത്തെ വയസ്സിലാണ് സാത്താന്‍ ആരാധകനാവുന്നത്. 'സാത്താന്‍ സ്വന്തമായി തിരഞ്ഞെടുത്തവന്‍' എന്ന പേരിലാണ് കിംഗ് അറിയപ്പെട്ടിരുന്നത്. കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നത് വരെ അദ്ദേഹം ഏതാണ്ട് 146-ഓളം അബോര്‍ഷനുകള്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചിരിന്നു. 2008-ലാണ് യേശു സത്യദൈവമാണെന്ന് തിരിച്ചറിഞ്ഞു അദ്ദേഹം കത്തോലിക്കാ സഭയില്‍ ചേരുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-02 12:45:00
Keywordsസാത്താ, പിശാച
Created Date2017-11-02 12:58:48