category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സകല മരിച്ചവരുടെയും ഓര്‍മ്മയില്‍ മാര്‍പാപ്പ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കും
Contentവത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓര്‍മ്മ ദിനമായ ഇന്ന് ഫ്രാന്‍സിസ് പാപ്പ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കും. രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ ഭാഗത്ത് പോരാടി ജീവന്‍ സമര്‍പ്പിച്ച അമേരിക്കന്‍ ഭടന്മാരുടെ സെമിത്തേരിയിലാണ് പാപ്പ ബലിയര്‍പ്പിക്കുക. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭടന്മാരും ജനങ്ങളുമായി 7561-പേരുടെ സ്മാരകമണ്ഡപങ്ങളാണ് ഇവിടെയുള്ളത്. റോമില്‍നിന്നും 73 കിലോമീറ്റര്‍ മാറിയാണ് സെമിത്തേരി സ്ഥിതിചെയ്യുന്നത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം യാത്രചെയ്ത് മൂന്നു മണിയോടെ നെട്ടൂണോയിലെ സെമിത്തേരിയില്‍ പാപ്പാ എത്തിച്ചേരും. അല്‍ബാനോയുടെ മെത്രാനും സ്ഥലത്തെ മേയറും ജനങ്ങളും ചേര്‍ന്ന് പാപ്പായെ ലളിതമായി സ്വീകരിക്കും. കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം 3.15-ന് സെമിത്തേരിയില്‍ പ്രത്യേക തയാറാക്കിയ സ്ഥലത്തു മരിച്ചവരുടെ ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയുടെ സൂക്ഷിപ്പുകാരായ 15 ജോലിക്കാരുമായും സ്വകാര്യകൂടിക്കാഴ്ച നടത്തും. അനുസ്മരണ ബലിക്കും കൂടിക്കാഴ്ചയ്ക്കും ശേഷം പ്രാദേശിക സമയം 4.30-ന് മടങ്ങുന്ന പാപ്പാ, റോമാ നഗരത്തിന്‍ ഓസ്തിയെന്‍സേയിലുള്ള നാസിക്കൂട്ടക്കുരുതിയുടെ (Fosse Ardiatine) ഭൂഗര്‍ഭ സ്മാരകത്തില്‍ എത്തിച്ചേരും. സ്മൃതിമണ്ഡപങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പാ അവിടെയും പരേതര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും. ഓസ്തിയെന്‍സേയില്‍നിന്നും വൈകുന്നേരം 6 മണിയോടെ പാപ്പ വത്തിക്കാനിലേയ്ക്ക് മടങ്ങും. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള പരേതരായ മാര്‍പാപ്പമാരുടെ സ്മാരകമണ്ഡപങ്ങളിലേയ്ക്കും സ്വകാര്യസന്ദര്‍ശനം നടത്തും. വത്തിക്കാനിലെ ബസിലിക്കയുടെ നിലവറയിലെ (crypt) സിമിത്തേരിയില്‍, വിശുദ്ധ പത്രോസി‍ന്‍റെ ഉള്‍പ്പെടെ 855 കല്ലറകളാണുള്ളത്. അതില്‍ 200-ഓളം മാര്‍പാപ്പമാരുടേതാണ്. ഇവിടെ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് പാപ്പ സ്വവസതിയായ സാന്താ മാര്‍ത്തയിലേയ്ക്കു മടങ്ങുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-02 10:48:00
Keywordsസകല മരിച്ച
Created Date2017-11-02 10:49:12