category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingചെറുപുഷ്പ മിഷന്‍ലീഗിന്റെ മികച്ച രൂപതയായി മാനന്തവാടി രൂപതയെ തിരഞ്ഞെടുത്തു
Contentമൂവാറ്റുപുഴ: 2016-17 പ്രവര്‍ത്തനവര്‍ഷത്തെ ചെറുപുഷ്പ മിഷന്‍ലീഗിന്റെ മികച്ച രൂപതയായി മാനന്തവാടി രൂപതയെ തിരഞ്ഞെടുത്തു. താമരശേരി, തലശേരി, പാലാ, കോതമംഗലം രൂപതകള്‍ ആദ്യത്തെ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. മികച്ച മേഖലകളായി താമരശേരി രൂപതയിലെ പെരിന്തല്‍മണ്ണ, പാലാ രൂപതയിലെ കുറവിലങ്ങാട്, മാനന്തവാടി രൂപതയിലെ നടവയല്‍ എന്നിവയും, മികച്ച ശാഖകളായി പാലാ രൂപതയിലെ മല്ലികശേരി, താമരശേരി രൂപതയിലെ കട്ടിപ്പാറ, മരിയാപുരം ശാഖകളും ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കര്‍ഹമായി. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ വിവിധ രൂപതകളില്‍നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ പ്രഖ്യാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനോ മോളത്ത്, ജനറല്‍ ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതി കേരളത്തിലെ ഓരോ രൂപതകളില്‍ നിന്നുമായി തെരഞ്ഞെടുത്ത ശാഖകളില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 27 വരെ നടത്തിയ വിലയിരുത്തലില്‍നിന്നാണ് മികച്ച രൂപതകളും മേഖലകളും ശാഖകളും തെരഞ്ഞെടുത്തത്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റര്‍ ഷൈനി എസ് വിഎം, ജയ്‌സണ്‍ മര്‍ക്കോസ്, കെ.എം. മാണി, റിക്കി ജോസഫ്, അരുണ്‍ ജോസ്, ബി.എസ്. ശരത്, ബെന്നി മുത്തനാട്ട്, ഷിബു മഠം, ആന്‍സ് വെട്ടം എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-29 06:42:00
Keywordsമിഷന്‍ ലീഗ
Created Date2017-10-29 06:43:16