Content | കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ ഐക്കഫ്, സിഎസ്എം, ജീസസ് യൂത്ത് എന്നീ കത്തോലിക്കാ വിദ്യാര്‍ഥി സംഘടനകളുടെ ഡയറക്ടര്‍മാരുടെ സമ്മേളനം 26നു നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ക്യാമ്പസിലെ ആത്മീയമൂല്യങ്ങളുടെ സാന്നിധ്യം എന്ന വിഷയത്തില്‍ ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. തോമസ് പനക്കളം, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍ എന്നിവര്‍ പ്രസംഗിക്കും. |