category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവികസനത്തിന്റെയും ടൂറിസത്തിന്റെയും പേരുപറഞ്ഞ് നാട്ടില്‍ മദ്യമൊഴുക്കാന്‍ അനുവദിക്കില്ല: ബിഷപ്പ് തോമസ് കെ. ഉമ്മന്‍
Contentതിരുവനന്തപുരം: വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരുപറഞ്ഞ് നാട്ടില്‍ മദ്യമൊഴുക്കാന്‍ അനുവദിക്കില്ലായെന്നും സര്‍ക്കാര്‍ മദ്യനയം തിരുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍. മദ്യനയത്തിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യലോബിയുടെ വോട്ടു കൊണ്ടല്ല, സാധാരണ ജനങ്ങളുടെ വോട്ടുവാങ്ങിയാണ് അധികാരത്തിലെത്തിയതെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണം. വികസനത്തിന്റെ പേരില്‍ സംസ്ഥാനമാകെ മദ്യം ഒഴുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നാട്ടിലുള്ള ജനങ്ങളെയാകെ മദ്യം കുടിപ്പിച്ചു കൊല്ലുന്ന നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. പെട്ടിക്കടകളില്‍ വരെ മദ്യം സുലഭമാക്കുന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നഗരപാലിക ബില്‍ ഭേദഗതി ചെയ്ത് മദ്യമുതലാളിമാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയാണ്. പാവപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലെ പ്രതിഷേധത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് തെരെഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കിയവര്‍ പ്രഖ്യാപനത്തിനു വിപരീതമായുള്ള പ്രവര്‍ത്തനമാണ് പിന്നീട് നടത്തിയതെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം പറഞ്ഞു. പൂട്ടിയ ബാറുകളെല്ലാം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുറന്നു. സമൂഹത്തിലെ വിവിധ തലങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒരുമിച്ചെത്തിയ ഈ സമരം സര്‍ക്കാരിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധികാരത്തെ അട്ടിമറിച്ച് മദ്യാധികാരത്തെ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സമരത്തില്‍ പ്രസംഗിച്ച മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാനായ മാവേലിക്കര ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും അടുത്ത് മദ്യാലയങ്ങള്‍ ആരംഭിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ മദ്യനയം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനുള്ള താക്കീതാണ് ഈ ജനകീയമുന്നേറ്റമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയം മൂലം സംസ്ഥാനത്തെ വീടുകളിലേക്ക് മദ്യം കടന്നുകയറിയെന്നു ധര്‍ണാസമരത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച കവിയത്രി സുഗതകുമാരി പറഞ്ഞു. ഈ വിധത്തില്‍ നാട്ടില്‍ മദ്യമൊഴുക്കുന്നവര്‍ക്കു മാപ്പില്ലെന്നും സുഗതകുമാരി പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി മദ്യനയം തിരുത്താന്‍ തയാറാകണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി ആവശ്യപ്പെട്ടു. മദ്യനയം തിരുത്തുക, ടൂറിസത്തിന്റെ മറവില്‍ കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഈ വര്‍ഷവും 10 ശതമാനം സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, ശാന്തിഗിരി മഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവര്‍ ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ. ജേക്കബ് മണ്ണാറപ്രയില്‍ കോര്‍ എപ്പിസ്‌കോപ്പ, അമ്പൂരി ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ശിവഗിരിമഠത്തിലെ സ്വാമി ബോധി തീര്‍ഥാനന്ദ, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, റവ.ഡോ.ജോര്‍ജ് ജെ. ഗോമസ്, ഫാ.ജോണ്‍ അരീക്കല്‍, ജനാബ് സഹീര്‍ മൗലവി, നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ.ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചിനു നേതൃത്വം നല്‍കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-24 09:07:00
Keywordsതോമസ് കെ
Created Date2017-10-24 09:07:44