category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. സേവ്യർ ഖാൻ വട്ടായിൽ യുകെയില്‍; ബ്രിട്ടനിൽ ഇനി വചനത്തിന്റെ പെരുമഴക്കാലം
Contentമാഞ്ചസ്റ്റര്‍: അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷനായി യു‌കെയിലെത്തി. ഇന്നലെ വൈകുന്നേരം മാഞ്ചസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന റവ. ഫാ. സേവ്യര്‍ഖാനും സംഘത്തിനും സെഹിയോന്‍ യു‌കെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വി​​​കാ​​​രി ജനറാള്‍ റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പൊ​​​യ്ക​​​യിലും വൈദികരും വിശ്വാസികളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. നാളെ ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച് 29-ാം തിയതി ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ എട്ടു റീജിയണുകളിലും ക്രമീകരിച്ചിരിക്കുന്നത്. മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ റീജിയണല്‍ കൺവെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷ സന്ദേശം നൽകും. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്‌ യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിന്റെ പ്രഥമ ബൈബിൾ കൺവെൻഷൻറെ അഭിഷേകനിറവിനായി തീവ്രമായ പ്രാർത്ഥന ഒരുക്കങ്ങളിലാണ്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോ ഓര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്റ്റി, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, ഫാ. ജോസഫ് വെമ്പാടംതറ വിസി, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ് റ്റി, ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ് എന്നിവര്‍ റീജണല്‍ കോഓര്‍ഡിനേറ്റേഴ്‌സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷനു നേതൃത്വം നല്കും. #{red->none->b->ഓരോ റീജിയണലിലും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലവും അഡ്രസ്സും: ‍}#
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-21 08:06:00
Keywordsഅഭിഷേകാ
Created Date2017-10-21 10:06:53