category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ നൂറ്റന്‍പതിന്റെ നിറവില്‍
Contentചങ്ങനാശേരി: ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ കേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയ്ക്കു രൂപം നല്‍കിയിട്ട് 150 വര്‍ഷം. കുറുമ്പനാടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി​​​​യി​​​​ലാ​​​​ണ് 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ​​ഭ​​യ്ക്കു ദീ​​​​പം തെ​​​​ളി​​​​ഞ്ഞ​​​​ത്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മൂന്നാം സഭയെക്കുറിച്ചു മനസ്സിലാക്കിയാണ് വിവാഹിതർക്കും സന്യാസ സഭയിൽ അംഗമാകാമെന്നു ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ തിരിച്ചറിഞ്ഞത്. പ്രാരംഭത്തില്‍ കുടുംബ ജീവിതം നയിക്കുന്നവർക്കായി 'കയർ കെട്ടിയവരുടെ സംഘം' എന്ന പേരിൽ തൊമ്മച്ചൻ ആത്മീയപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയായിരിന്നു. താമസിയാതെ തൊമ്മച്ചന്റെ പക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതചരിത്രവും ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ നിയമാവലിയും ലഭിച്ചു. കയര്‍ കെട്ടിയവരുടെ സംഘം അനുവര്‍ത്തിച്ചുപോന്ന ജീവിതചര്യതന്നെയാണ് മൂന്നാംസഭയുടേതെന്നു മനസിലാക്കിയ തൊമ്മച്ചന്‍ കയര്‍ കെട്ടിയവരുടെ സംഘത്തെ മൂന്നാം സഭയാക്കി മാറ്റാന്‍ ആഗ്രഹിച്ചു. അങ്ങനെ 1868 ഡിസംബര്‍ 26ന് പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരില്‍നിന്നു പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ മൂന്നാംസഭാ വസ്ത്രവും ചരടും സ്വീകരിച്ചാണ് അല്‍മായ സഭക്ക് തുടക്കമിട്ടത്. അല്‍മായസഭയുടെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളും അതിരൂപതാതല വര്‍ഷികവും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളും 18ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സ്വര്‍ഗപ്രവേശനാനുസ്മരണം. 9.45ന് വികാരി ഫാ.ജേക്കബ് അഞ്ചുപങ്കില്‍ കൊടിയേറ്റും. പത്തിന് ഫാ.അലക്‌സാണ്ടര്‍ കിഴക്കേക്കടവില്‍ സെമിനാര്‍ നയിക്കും. 11.45ന് ചേരുന്ന സമ്മേളനത്തില്‍ ശതോത്തര സുവര്‍ണജൂബിലിയുടെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനംചെയ്യും. അതിരൂപത പ്രസിഡന്റ് സിബിച്ചന്‍ സ്രാങ്കല്‍ അധ്യക്ഷത വഹിക്കും. അതിരൂപത സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജോമോന്‍ ആശാംപറന്പില്‍, ഫൊറോനാ പള്ളി വികാരി ഫാ.ജേക്കബ് അഞ്ചുപങ്കില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍, സിസ്റ്റര്‍ ഗൊരേത്തി, എത്സമ്മ സെബാസ്റ്റ്യന്‍, സി.റ്റി. തോമസ്, പ്രമോദ് പി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ. ജോര്‍ജ് ആന്റണി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-15 11:53:00
Keywordsഅല്‍മായ
Created Date2017-10-15 11:59:01