category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
Contentകേരളസഭയുടെ ആത്മീയ പുരോഗതിക്കും ഉണര്‍വിനുമായി വി. ചാവറയച്ചനിലൂടെ നല്‍കപ്പെട്ട 40 മണിക്കൂര്‍ ആരാധനയുടെ ജീവസ്രോതസിനോട് ചേര്‍ന്ന് യുകെയിലെ യുവതീ യുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ മണിക്കൂറുകളിലേക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകള്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള പ്രാര്‍ത്ഥനാ ഒരുക്കമായി മാറും. സുവിശേഷത്തിന്റെ വചനാഗ്നിക്കായി ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ കവാടങ്ങള്‍ 40 മണിക്കൂറുകളിലേക്ക് തുറക്കപ്പെടുകയാണ്. ദൈവകരങ്ങളില്‍ നിന്ന് സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, വരുന്ന മൂന്നും നാലും തലമുറകളുടെ വിശ്വാസ വളര്‍ച്ചയ്ക്കും പ്രാര്‍ത്ഥനാ ജീവിതത്തിനുമുള്ള സ്വര്‍ഗ്ഗീയ നിക്ഷേപമായി ഈ മണിക്കൂറുകള്‍ രൂപാന്തരപ്പെടും. ഈ കാലഘട്ടത്തിലും വരുന്ന തലമുറകളിലും കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസതകര്‍ച്ചയും മൂല്യച്യുതിയും ആയിരിക്കും. ധാര്‍മ്മികബോധവും വിശ്വാസദാര്‍ഢ്യവും പ്രാര്‍ത്ഥനാതീക്ഷ്ണതയും നിറഞ്ഞ ഒരു യുവതലമുറയെ രൂപപ്പെടുത്തുകയാണ് ഇതിനുള്ള ഏകപരിഹാരം. പ്രിയപ്പെട്ട മാതാപിതാക്കളെ, പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ മാറ്റിവയ്ക്കുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനുവേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനുവേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കും. മാതാപിതാക്കളുടെ കണ്ണീരും പ്രാര്‍ത്ഥനകളുമാണ് യുവതീയുവാക്കളുടെ മാനസാന്തരത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമാകുന്നത്. ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, 40 മണിക്കൂര്‍ ആരാധനാ ശുശ്രൂഷയില്‍ 1-2 മണിക്കൂറുകള്‍ എങ്കിലും പങ്കെടുക്കുക. ഇതിന്റെ വിജയത്തിനായി ജപമാല ചൊല്ലുക. യുവതീ യുവാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ആഴ്ചയില്‍ ഒരു ദിവസം യുവതീയുവാക്കള്‍ക്കായി ഉപവസിക്കുക. നിങ്ങള്‍ ആയിരിക്കുന്ന ദേശങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് കടന്നുവരിക. #{red->n->n->Address: }# St. Gerand Catholic Church <br> Castle Vale, B35 6 JT #{red->n->n->Contact : }# Justin 07990 623054 <br> Janet 07952981277
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-19 12:39:00
Keywordsഅഭിഷേകാ
Created Date2017-10-19 12:40:08