category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രിട്ടണിലെ ഈ വർഷത്തെ ഏറ്റവും വലിയ ബൈബിൾ കൺവെൻഷനുവേണ്ടി മാഞ്ചസ്റ്റർ പ്രാർത്ഥനയോടെ ഒരുങ്ങുന്നു
Contentബ്രിട്ടണിലെ ഈ വർഷത്തെ ഏറ്റവും വലിയ ബൈബിൾ കൺവെൻഷനുകൾ ഒക്ടോബർ 22 മുതൽ 29 വരെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കും. ഒക്ടോബർ 24-ന് മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം പൂർത്തിയായി. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ എല്ലാ അർത്ഥത്തിലും വൻ വിജയമാക്കുവാൻ രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ, റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ.രഞ്ജിത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. അസാധ്യങ്ങൾ സാധ്യമാകുന്ന വൻ അഭുതങ്ങളും അടയാളങ്ങളും ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. ഒക്ടോബർ 24 നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു. വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-18 11:00:00
Keywordsഅഭിഷേകാഗ്നി
Created Date2017-10-18 15:21:41