category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎമിരിറ്റസ് ബനഡിക്ട് പാപ്പ അത്യാസന്ന നിലയിലാണെന്ന പ്രചാരണത്തെ നിഷേധിച്ച് സെക്രട്ടറി
Contentറോം: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയില്‍ മരണകിടക്കയിലാണെന്നു സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ. ഒരു മെഴുകുതിരി പോലെ ബനഡിക്ട് പാപ്പ സാവധാനം അണയുകയാണെന്നും അദ്ദേഹത്തിന് പരസഹായം കൂടാതെ നടക്കാനോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനോ കഴിയുന്നില്ല എന്ന സന്ദേശമാണ് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രചാരണത്തെ തുടര്‍ന്നു അനേകര്‍ തന്നെ ബന്ധപ്പെട്ടുവെന്നും ഇതിനെ തുടര്‍ന്നാണ് വിശദീകരണമെന്നും ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ പറഞ്ഞു. വ്യാജമായി കെട്ടി ചമച്ച ഇത്തരം വാർത്തകൾ ആരും വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും ആർച്ച് ബിഷപ്പ് ഗാൻസ്വെയിൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ആഴ്ച ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സഹോദരൻ അദ്ദേഹത്തെ സന്ദർശിച്ച് മടങ്ങിയതെന്നും അദ്ദേഹം സന്തോഷവാനാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-18 11:16:00
Keywordsബനഡിക്
Created Date2017-10-18 11:16:58